HOME
DETAILS

ഹിറ്റ്മാന്റെ ഉയിർത്തെഴുന്നേൽപ്പിൽ പിറന്നത് ലോക റെക്കോർഡ്; ടി-20യിൽ ചരിത്രം സൃഷ്ടിച്ചു

  
April 21, 2025 | 6:28 AM

Rohit Sharma Create a Historic Record in T20 Cricket

മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ മുംബൈ താരം രോഹിത് ശർമ്മയുടെ വമ്പൻ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. മുംബൈയുടെ തട്ടകമായ വാംഖഡെയുടെ മണ്ണിൽ 45 പന്തിൽ 76 റൺസാണ് രോഹിത് അടിച്ചെടുത്തത്. നാലു ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിംഗ്സ്.

മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും രോഹിത് തന്നെയാണ്. മത്സരത്തിൽ മറ്റൊരു തകർപ്പൻ റെക്കോർഡും രോഹിത് കൈപ്പിടിയിലാക്കി. ടി-20യിൽ ഒരു രാജ്യത്ത് ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമായാണ് രോഹിത് മാറിയത്. ഇന്ത്യൻ മണ്ണിൽ 361 സിക്സറുകളാണ് രോഹിത് അടിച്ചുകൂട്ടിയിട്ടുള്ളത്.

വെസ്റ്റ് ഇൻഡീസിൽ 257 സിക്സുകൾ നേടിയ ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.  ഈ സീസണിൽ ഇതിനു മുമ്പ് നടന്ന മത്സരങ്ങളിൽ ഒന്നും തന്നെ അത്ര മികച്ച പ്രകടനങ്ങൾ നടത്താൻ രോഹിത്തിന് സാധിച്ചിരുന്നില്ല. ഈ മത്സരത്തിന് മുമ്പായി  0, 8, 13, 17, 26 എന്നിങ്ങനെയാണ് രോഹിത് ഈ സീസണിൽ നേടിയ സ്‌കോറുകൾ. 

മത്സരത്തിൽ രോഹിത്തിന് പുറമെ മുംബൈക്കായി സൂര്യകുമാർ യാദവ് 30 പന്തിൽ 68 റൺസും നേടി. ആറ് ഫോറുകളും അഞ്ച് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മത്സരത്തിൽ ചെന്നൈ ഉയർത്തിയ 176 റൺസ്  പിന്തുടർന്നിറങ്ങിയ മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. 

ഈ തകർപ്പൻ വിജയത്തോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് മുന്നേറാനും ഹർദിക് പാണ്ഡ്യക്കും സംഘത്തിനും സാധിച്ചു. എട്ട് മത്സരങ്ങളിൽ നിന്നും നാല് വീതം ജയവും തോൽവിയുമായി എട്ട് പോയിന്റാണ് മുംബൈക്കുള്ളത്. 

ഏപ്രിൽ 23ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. ഓറഞ്ച് ആർമിയുടെ തട്ടകമായ ഹൈദരബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 

Rohit Sharma Create a Historic Record in T20 Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  4 days ago
No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  4 days ago
No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  4 days ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  4 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  4 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  4 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  4 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  4 days ago