HOME
DETAILS

കിടപ്പിലായ ഗീതക്ക് ഇത്തവണ ഓണം ആഘോഷിക്കാം

  
backup
September 04 2016 | 18:09 PM

%e0%b4%95%e0%b4%bf%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af-%e0%b4%97%e0%b5%80%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5


പൂച്ചാക്കല്‍: പതിനേഴുവര്‍ഷമായി കിടപ്പിലായ ഗീതക്ക് ഇത്തവണത്തെ ഓണം ആഘോഷിക്കാന്‍ കൈത്താങ്ങായി ഒരുകൂട്ടം ചെറുപ്പക്കാരെത്തി. ഓണക്കോടി കെകമാറിയ ഇവര്‍ സദ്യ ഒരുക്കുന്നതിനുള്ള സാധനസാമഗ്രികളുമായാണ് കായംകുളത്ത് നിന്നും എത്തിയത്. നിത്യജീവിതം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന ഓട്ടോറിക്ഷഡ്രൈവര്‍മാരാണ് തങ്ങളുടെ അദ്ധ്വാനത്തിന്റെ ഒരു പങ്കുമായി 90 കിലോമീറ്ററോളം സഞ്ചരിച്ച് കായംകുളത്ത് നിന്നും പാണാവള്ളിയിലെത്തിയത്.
പാരാപ്ലീഡിയ എന്ന അസുഖം ബാധിച്ച് 17 വര്‍ഷമായി കിടപ്പിലാണ് പാണാവള്ളി ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡ് കൊട്ടാരച്ചിറവീട്ടില്‍ ഗീത. ഇവര്‍ക്ക് സഹായമായി എത്താന്‍ കായംകുളത്തെ ഓട്ടോറിക്ഷത്തൊഴിലാളികളുടെ കൂട്ടായ്മയായ അധ്വാന വിഹിത ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് എന്ന പേരിലറിയപ്പെടുന്ന സംഘം എത്തിയത് തികച്ചും യാദൃശ്ചികമായാണ്.റേഡിയോയില്‍ കൂട്ടായ്മയെക്കുറിച്ച് ചിത്രീകരിച്ച പരിപാടിയുടെ ഭാഗമായി ഇവര്‍ക്ക് 2500 രൂപ പ്രതിഫലം ലഭിച്ചു. ഈ തുകയും ജീവകാരുണ്യപ്രവര്‍ത്തനത്തിന് വിനിയോഗിക്കാനായിരുന്നു കൂട്ടായമയുടെ തീരുമാനം. 17 വര്‍ഷമായി റേഡിയോയിലൂടെ മാത്രം പുറം ലോകത്തെക്കുറിച്ചറിയുന്ന ഗീതക്ക് ആ സഹായം നല്‍കാന്‍ ധാരണയായി. ഇതനുസരിച്ചാണ് പണത്തിനൊപ്പം ഓണക്കോടിയും, പലചരക്ക്പച്ചക്കറി ഉള്‍പ്പടെയുള്ള സാധനങ്ങളുമായി ആറംഗസംഘം എത്തിയത്.
പത്താംക്ലാസ്സ് വരെ നടന്ന്‌പോയി പഠിച്ച ഗീത ക്രമേണ അസുഖത്തിന് കീഴ്‌പ്പെട്ട് തീര്‍ത്തും കിടപ്പിലാകുകയായിരുന്നു. ഈ വിവരങ്ങളും ചികിത്സാകാര്യങ്ങളും ചോദിച്ചറിഞ്ഞ ഓട്ടോറിക്ഷ തൊഴിലാളി സംഘം അരമണിക്കൂറോളം ചിലവിട്ടശേഷമാണ് മടങ്ങിയത്. ഗീതയുടെ അമ്മ മാധവിയോടും ഇവര്‍ കാര്യങ്ങള്‍ അന്വേഷിച്ചു. കൂട്ടായ്മയുടെ രക്ഷാധികാരിയും മോട്ടാര്‍ വാഹന വകുപ്പ് കുന്നത്തൂര്‍ ഓഫീസിലെ എം.വി.ഐ.യുമായ എം.ജി.മനോജ്, സംഘടന പ്രസിഡന്റ് ബ്രഹ്മകുമാര്‍, വൈസ് പ്രസിഡന്റ് സന്തോഷ്‌കുമാര്‍, സെ്ക്രട്ടറി നിസാം, ട്രഷറര്‍ ഷിജാര്‍, എക്‌സിക്യൂട്ടിവ് മെമ്പര്‍ അബ്ദുള്‍ നാസര്‍ തുടങ്ങിയവരാണ് ഗീതയുടെ വീട്ടിലെത്തിയത്.
സാധനസാമഗ്രികള്‍ കൈമാറിയ സംഘം ഗീതക്ക് ആവശ്യമായ കട്ടിലും കിടക്കയും കൂടി ഉടന്‍നല്‍കാമെന്നേറ്റു. 2013ല്‍ രൂപവത്കരിച്ച ഈ കൂട്ടായ്മ നിത്യേന തങ്ങളുടെ അധ്വാനഫലത്തിന്റെ ഒരംശം സ്വരൂപിക്കുന്നതിനൊപ്പം സുമനസ്സുകളുടെ സഹായം കൂടി തേടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ സ്വരൂപിച്ച പണം ഉപോഗിച്ച് മൂന്ന് കൊല്ലത്തിനിടെ 20 ലക്ഷം രൂപയുടെ സഹായങ്ങള്‍ ഇവര്‍ വിതരണം ചെയ്ത് കഴിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  36 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago