വണ്ടാനം മെഡിക്കല്‍ കോളജില്‍ സി.ടി സ്‌കാന്‍ തകരാറില്‍
അമ്പലപ്പുഴ:വണ്ടാനം മെഡിക്കല്‍ കോളജിലെ സി.ടി.സ്‌ക്കാനിംഗ് പവര്‍ത്തനം വീണ്ടും നിലച്ചു.ഇതോടെ അപകടത്തില്‍ പരിക്കേറ്റ് ഇവിടെയെത്തുന്ന രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ ദുരിതത്തിലായി. ഇതോടെ സ്വകാര്യ ലാബുകള്‍ക്ക് കൊയ്ത്തുകാലമാണ്.
ദിനം പ്രതി നൂറുകണക്കിന് പേരെയാണ് വാഹന അപകടത്തിലും മറ്റും ആശുപത്രിയില്‍ എത്തിക്കുന്നത്.ഇവര്‍ക്ക് കൂടാതെ മറ്റ് രോഗികള്‍ക്കും രോഗ നിര്‍ണയത്തിനും സ്‌ക്കാനിംഗ് അത്യാവശ്യമായി വരും. വണ്ടാനം മെഡിക്കല്‍ കോളജിലെ സ്‌കാനിംഗ് മെഷീന്‍ തകരാറിലായതോടെ രോഗികളെ പുറത്തെത്തിച്ചാണ് സ്‌കാന്‍ ചെയ്യുന്നത്.ആശുപത്രിയില്‍ 1200 രൂപയാണ് സ്‌ക്കാനിംഗിന് ഈടാക്കുന്നത്. എന്നാല്‍ പുറത്ത് മൂന്നിരട്ടി തുകയാണ് സ്വകാര്യ ലോബികള്‍ വാങ്ങുന്നത്.3000-4000 രൂപ വാങ്ങുന്ന ലാബുകളുണ്ടെന്ന് രോഗികള്‍ പറയുന്നു.ഇത് നിര്‍ധന രോഗികള്‍ ഉള്‍പ്പടെയുള്ളവരെ ദുരിതത്തിലാക്കുന്നു.
കൂടാതെ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് തക്ക സമയത്ത് ചികില്‍ ലഭിക്കാതെ വരാനും ഇത് കാരണമാകുന്നു.
പുറത്തെത്തിച്ച് ഇവരെ സ്‌കാന്‍ ചെയ്തു കൊണ്ടു വരുമ്പോള്‍ വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുന്നത്.ഇത്തരത്തില്‍ രോഗികളുടെ ജീവന് ഭീഷണിയായിട്ടും സ്‌കാനിംഗ് മെഷീന്‍ തകരാര്‍ പരിഹരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ല.മാത്രമല്ല,ഇതിന്റെ പേരില്‍ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ എറണാകുളത്തും മറ്റുമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകാനും അധികൃതര്‍ നിര്‍ദേശിക്കുന്നു.
ദിവസവും 50 മുതല്‍ 65 സ്‌കാന്‍ വരെയാണ് ആശുപത്രിയില്‍ ചെയ്യുന്നത്.
എന്നാല്‍ 93 സ്‌കാനിംഗ് വരെ ദിനംപ്രതി ചെയ്യേണ്ടി വരുന്നുണ്ടെന്നും ഇങ്ങനെ കൂടുതലായി പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്നതിനാലാണ് സ്‌കാനിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് രാഘവന്‍ പറഞ്ഞു. ഉടന്‍തന്നെ തകരാറ് പരിഹരിച്ച് യന്ത്രം പ്രവര്‍ത്തനക്ഷമമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."