HOME
DETAILS

മയക്കുമരുന്ന് ഇടപാടുകളില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിക്കുന്നു; 16 പേര്‍ നിരീക്ഷണത്തില്‍

  
Shaheer
April 22 2025 | 03:04 AM

Womens Involvement in Drug Trade on the Rise 16 Suspects Under Surveillance

കൊച്ചി: മയക്കുമരുന്ന് ഇടപാടുകളില്‍ സ്ത്രീകളുടെ സാന്നധ്യം വര്‍ധിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി എക്‌സൈസ്. മയക്കുമരുന്ന് കേസുകളില്‍ ആവര്‍ത്തിച്ച് പ്രതികളാകുന്ന 16 സ്ത്രീകള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. അബ്കാരി, എന്‍ഡിപിഎസ് ആക്റ്റുകള്‍ പ്രകാരം സ്ഥിരം കുറ്റവാളികള്‍ക്കെതിരായ നടപടിയുടെ ഭാഗമായി ഇവരെ സൂക്ഷ്മാമയി നിരീക്ഷിച്ചു വരികയാണ്.

ഒന്നിലധികം തവണ എന്‍ഡിപിഎസ് നിയമ ലംഘനങ്ങള്‍ നടത്തിയ 497 പേരാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ 16 പേര്‍ സ്ത്രീകളാണ്. ഇവരില്‍ ഓരോരുത്തരും 2 മുതല്‍ 11 വരെ മയക്കുമരുന്ന് കേസുകളില്‍ പ്രതികളാക്കപ്പെട്ടവരാണ്.

പാലക്കാട് സ്വദേശിനി കവിതയാണ് പട്ടികയില്‍ മുന്‍പന്തിയില്‍. 11 എന്‍ഡിപിഎസ് കേസുകളിലാണ് ഇവര്‍ കുറ്റകാരിയായിട്ടുള്ളത്. ഒമ്പതു കേസുകളുമായി കാസര്‍കോട് സ്വദേശിനി കൃതിയും ആറു കേസുകളുമായി പാലക്കാട് സ്വദേശിനിയായ സുമിത്രയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.

കൊല്ലത്തു നിന്ന് ആറുപേരും പാലക്കാട് നിന്ന് മൂന്നു പേരും കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടു പേരും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോകുത്തരും പട്ടികയില്‍ ഉണ്ട്.

കഞ്ചാവ്, സിന്തറ്റിക് മയക്കുമരുന്ന് എന്നിവയുമായി പതിവായി പിടിക്കപ്പെടുന്നവരെ കുറച്ചു കാലമായി നിരീക്ഷിക്കുന്നതായി ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണം താരതമ്യേന കുറവാണെന്നും എന്നാല്‍ പല ലഹരി മാഫിയ സംഘങ്ങളും സ്ത്രീകളെ കാരിയറായി ഉപയോഗിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  11 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  11 hours ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  11 hours ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  11 hours ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  11 hours ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  12 hours ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  12 hours ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  12 hours ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  12 hours ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  12 hours ago