
'എഐയായിരിക്കും ഭാവി ദുബൈയുടെ അടിത്തറ പാകുക'; ദുബൈ ഐഐ വീക്കിന് തുടക്കം

ദുബൈ: ദുബൈ എഐ വീക്കിന് പ്രൗഢഗംഭീരമായ തുടക്കം. വിവിധ മേഖലകളിലെ അവിഭാജ്യ ഘടകമായി എഐ മാറിയെന്ന് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍, എഐയുടെ പരിവര്‍ത്തന സാധ്യതകള്‍ ആദ്യമായി തിരിച്ചറിഞ്ഞ എമിറേറ്റുകളില്‍ ഒന്നായിരുന്നു ദുബൈ എന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ഇന്ന്, എഐ വിദഗ്ധര്‍, ഡെവലപ്പര്‍മാര്‍ എന്നിവരുടെ ഒരു ആഗോള കേന്ദ്രമായി ദുബൈ പ്രവര്‍ത്തിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ എഐ വാരത്തിന്റെ ഭാഗമായി 2025 ഏപ്രില്‍ 21 മുതല്‍ 25 വരെ നടക്കുന്ന 'ദുബൈ അസംബ്ലി ഫോര്‍ എഐ'യുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. എഐയുടെ ഭാവി പര്യവേക്ഷണം ചെയ്യുന്നതിനായി വ്യവസായ പ്രമുഖരും ആഗോള ടെക് കമ്പനികളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്.
'ഇത് കൃത്രിമബുദ്ധിയുടെ യുഗമാണ്, ആഗോള സഹകരണമാണ് അതിന്റെ നേട്ടങ്ങള്‍ പരമാവധിയാക്കുന്നതിനും സമൂഹങ്ങളില്‍ അതിന്റെ പോസിറ്റീവ് സ്വാധീനം വികസിപ്പിക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഈ സാങ്കേതികവിദ്യയുടെ പുതിയ അതിര്‍ത്തികള്‍ പര്യവേക്ഷണം ചെയ്യുന്നതിനും വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നതിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമായി ലോകമെമ്പാടുമുള്ള എഐ വിദഗ്ധരെ സ്വാഗതം ചെയ്യുന്നതില്‍ ദുബൈ അഭിമാനിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസംബ്ലി സന്ദര്‍ശന വേളയില്‍, മെറ്റാ, ടെസ്ലസ്യൂട്ട് എന്നിവയുള്‍പ്പെടെ പ്രമുഖ ആഗോള ടെക് കമ്പനികള്‍ അവതരിപ്പിച്ച അത്യാധുനിക എഐ സാങ്കേതികവിദ്യകളും ലോകമെമ്പാടുമുള്ള രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 60 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള നൂതന ആശയങ്ങളും പദ്ധതികളും ഷെയ്ഖ് ഹംദാന്‍ അവലോകനം ചെയ്തു.
'ദുബൈ അസംബ്ലി ഫോര്‍ എഐ'യിലും ദുബൈ എഐ വീക്ക് 2025ന്റെ ആദ്യ ദിനത്തിലും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും യുഎഇ കാബിനറ്റ് കാര്യ മന്ത്രിയും ട്രസ്റ്റീസ് ബോര്‍ഡ് വൈസ് ചെയര്‍മാനും ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗാവിയും യുഎഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കണോമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷന്‍സ് സഹമന്ത്രിയും ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
Dubai AI Week begins with a bold vision—positioning artificial intelligence at the core of the city’s future. Experts, innovators, and leaders gather to shape the AI-driven tomorrow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 16 minutes ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 7 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 8 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 8 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 8 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 9 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 9 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 9 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 10 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 10 hours ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 11 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 11 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 12 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 12 hours ago
ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ
Football
• 12 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 13 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 13 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 13 hours ago
കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി
Kerala
• 14 hours ago
18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്
International
• 15 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 12 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 12 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 12 hours ago