HOME
DETAILS

അവൻ ലോകത്തിലെ മികച്ച താരം, ഒരുമിച്ച് കളിക്കാൻ ആഗ്രഹിക്കുന്നു: അർജന്റൈൻ താരം നിക്കോ പാസ്

  
April 22, 2025 | 2:07 PM

Argentina player Nico Paz Talks About Lamine Yamal

തന്റെ ഫുട്ബോൾ കരിയറിൽ ഒരുമിച്ച് കളിക്കാൻ ആഗ്രഹിക്കുന്ന താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അർജന്റൈൻ താരം നിക്കോ പാസ്. ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാലിന്റെ പേരാണ് അർജന്റൈൻ താരം പറഞ്ഞത്. 

''റയൽ മാഡ്രിഡ് എന്ന ക്ലബ്ബിൽ കളിക്കാൻ കഴിഞ്ഞതും വിനീഷ്യസ്, ജൂഡ് ബെല്ലിംഗ്ഹാം എന്നീ താരങ്ങൾക്കൊപ്പം കളിക്കാൻ കഴിഞ്ഞതും എന്റെ ഭാഗ്യമായി കരുതുന്നു. ഇപ്പോൾ ഒരുമിച്ച് കളിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു താരത്തിന്റെ പേര് പറയണമെങ്കിൽ ഞാൻ ലാമിൻ യമാലിനെ പറയും. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം'' നിക്കോ പാസ് കോമോ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തതിൽ പറഞ്ഞു. 

2023ൽ തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു കറ്റാലൻമാർക്ക് വേണ്ടി യമാൽ ആദ്യമായി ബൂട്ട് കെട്ടിയത്. ബാഴ്സക്കായി ഇതിനോടകം തന്നെ 21 ഗോളുകളും 30 ആസിസ്റ്റുകളും ആണ് താരം നേടിയത്. ബാഴ്സലോണക്കൊപ്പം രണ്ട് കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതിനുപുറമേ രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്.

സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്. ഈ സീസണിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 43 മത്സരങ്ങളിൽ നിന്നും 14 ഗോളുകളും 21 അസിസ്റ്റുകളും ആണ് യമാൽ നേടിയിട്ടുള്ളത്.

ഈ സീസണിൽ സ്പാനിഷ് ലീഗിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ സ്വപ്ന തുല്യമായ മുന്നേറ്റമാണ് ബാഴ്സലോണ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ലാ ലീഗയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. 32 മത്സരങ്ങളിൽ നിന്നും 23 വിജയവും നാല് സമനിലയും അഞ്ചു തോൽവിയും അടക്കം 73 പോയിന്റ് ആണ് ഹാൻസി ഫ്ലിക്കിന്റെയും സംഘത്തിന്റെയും കൈവശമുള്ളത്. 

ഇറ്റാലിയൻ ക്ലബ് കോമോക്ക് വേണ്ടിയാണ് പാസ് നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സമ്മറിൽ ആയിരുന്നു പാസ് റയലിൽ നിന്നും ഇറ്റാലിയൻ ടീമിലേക്ക് കൂടുമാറിയത്. കോമോക്ക് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ താരം അർജന്റീനക്കായും അടുത്തിടെ ബൂട്ട് കെട്ടിയിരുന്നു.  

Argentina player Nico Paz Talks About Lamine Yamal 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ: സമയപരിധി നാളെ അവസാനിക്കും, കേരളത്തിൽ ഇനിയും 70 ശതമാനം വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ബാക്കി

Kerala
  •  14 days ago
No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  14 days ago
No Image

ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  14 days ago
No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  14 days ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  14 days ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  14 days ago
No Image

പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; നതന്ത്ര, പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും

International
  •  14 days ago
No Image

ഇടതുകൈയിലെ കൊല്ലം...അട്ടിമറി ലക്ഷ്യംവച്ച് യു.ഡി.എഫും ബി.ജെ.പിയും 

Kerala
  •  14 days ago
No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  14 days ago
No Image

നിറയുന്നത് തെരുവുവിളക്കുകൾ മുതൽ തെരുവുനായവരെ; പ്രത്യേകം തദ്ദേശ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ

Kerala
  •  14 days ago