HOME
DETAILS

കുഞ്ഞ് ജനിച്ച് 14ാം ദിവസം സിവിൽ സർവീസ് പരീക്ഷ ഹാളിൽ; 45ാം റാങ്കിന്റെ തിളക്കത്തിൽ മാളവിക

  
Sudev
April 23 2025 | 03:04 AM

Malavika shines in civil service exam hall 14 days after giving birth 45th rank

മലപ്പുറം: അവനെ കടിഞ്ഞൂൽ പ്രസവിച്ചിട്ട് 17 ദിവസം മാത്രം... പേറ്റുനോവിനിടയിലും മാളവിക ജി. നായർ അമ്മയുടെ കൈകളിലേക്ക് കുഞ്ഞിനെ ഏൽപ്പിച്ച് പരീക്ഷ ഹാളിലെത്തിയത് ഒരു നിശ്ചയ ദാർഢ്യത്തോടെയായിരുന്നു. ആറാം തവണ എഴുതുന്ന സിവിൽ സർവീസ് പരീക്ഷയിൽ നേട്ടം കൊയ്യുക. പരീക്ഷയുടെ ഫലം വന്നപ്പോൾ മാളവികക്ക് 45-ാം റാങ്കിന്റെ പൊൻതിളക്കം. അമ്മയുടെ വിജയത്തിന്റെ സന്തോഷം പങ്കിടുമ്പോൾ കുഞ്ഞ് പൈതൽ ആദിശഷും മോണകാട്ടി ചിരിച്ചു.

കഴിഞ്ഞ സെപ്റ്റംബർ മുന്നിനാണ് കുഞ്ഞ് ജനിച്ചത്. 20നായിരുന്നു മെയിൻ പരിക്ഷ. പത്തനംതിട്ട തിരുവല്ല സ്വദേശികളായ കേരള ഫിനാൻഷ്യൽ കോർപറേഷൻ റിട്ട. ഉദ്യോഗസ്ഥൻ അജിത് കുമാർ- ഡോ. ഗീതാ ലക്ഷ്മി ദമ്പതികളുടെ മകളായ മാളവിക ജി. നായർ കൊച്ചി ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മിഷണറായി ജോലി ചെയ്തു വരികയാണ്. ചെങ്ങന്നൂർ സ്വദേശി ഡോ. എം. നന്ദഗോപൻ ഐ.പി.എസ് ആണ് ഭർത്താവ്. നിലവിൽ മഞ്ചേരി പൊലിസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഐ.പി.എസ് ട്രെയിനിയാണ് നന്ദഗോപൻ.

മാളവിക സിവിൽ സർവിസ് പരീക്ഷ എഴുതുന്നത് ഇത് ആറാം തവണയാണ്. അവസാനത്തെ ശ്രമമാണെന്ന് പറഞ്ഞാണ് പരീക്ഷക്ക് പോയതെന്ന് മാളവിക പറഞ്ഞു. കുഞ്ഞ് പിറന്നിട്ട് മൂന്നാഴ്ചയായിട്ടില്ല. എങ്കിലും ഭർത്താവ് ഉൾപ്പെടെ കുടുംബം ഒന്നടങ്കം കൂടെ നിന്നു. അമ്മയും സഹോദരി ഡോ. മൈത്രൈയിനുമാണ് പരീക്ഷ ഹാളിലേക്ക് കയറുമ്പോൾ കുഞ്ഞിന് കൂട്ടിരുന്നത്. പ്രസവം കഴിഞ്ഞ് 17 ദിവസമായപ്പോഴാണ് തിരുവനന്തപുരത്ത് പരീക്ഷ എഴുതാൻ പോകുന്നത്. 

ഭർത്താവിൻറെ പൂർണ പിന്തുണ കൂടിയായതോടെ ലക്ഷ്യത്തിലെത്തി. പല പ്രതിസന്ധികളേയും അതിജീവിച്ചാണ് ഈ വിജയം. പരീക്ഷ ഹാളിലേക്ക് കയറുമ്പോഴും കുഞ്ഞിന്റെ മുഖമായിരുന്നു മനസിൽ. ആദ്യത്തെ കുട്ടിയോടൊപ്പം റാങ്കിന്റെ തിളക്കം കുടി വീട്ടിലെത്തിയതിന്റെ ചാരിതാർഥ്യത്തിലാണ് മാളവിക ജി. നായർ-നന്ദഗോപൻ ദമ്പതികൾ. റാങ്ക് വിവരം അറിയുമ്പോൾ മലപ്പുറത്തായിരുന്ന കുടുംബം സന്തോഷം പങ്കിടാനായി നാട്ടിലേക്ക് തിരിച്ചു.

Malavika shines in civil service exam hall 14 days after giving birth 45th rank



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  2 days ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  2 days ago
No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  2 days ago
No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  2 days ago
No Image

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

Kerala
  •  2 days ago
No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  2 days ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  2 days ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  2 days ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  2 days ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  2 days ago