HOME
DETAILS

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

  
April 23, 2025 | 3:31 PM

Malayali Killed in Pahalgam Terror Attack Body Brought to Kerala

 

കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ (65) മൃതദേഹം നാട്ടിലെത്തിച്ചു. ഡൽഹി വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ജനപ്രതിനിധികളും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ഉണ്ണികൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, എം.എൽ.എ.മാർ, എം.പി.മാർ തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.

സംസ്കാരചടങ്ങുകൾ വെള്ളിയാഴ്ച നടക്കും. മൃതദേഹം ഇന്ന് മോർച്ചറിയിലേക്ക് മാറ്റും. വെള്ളിയാഴ്ച രാവിലെ 7 മുതൽ 9 വരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങമ്പുഴ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. അമേരിക്കയിൽ നിന്നുള്ള രാമചന്ദ്രന്റെ സഹോദരന്റെ വരവിനായാണ് സംസ്കാരം വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.

കുടുംബത്തോടൊപ്പം പഹൽഗാമിലെത്തിയതായിരുന്നു രാമചന്ദ്രൻ. ഭാര്യ ഷീല, മകൾ അമ്മു, അമ്മു, അമ്മുവിന്റെ ഇരട്ടക്കുട്ടികൾ (5) എന്നിവർക്കൊപ്പമാണ് ഇവർ ഉണ്ടായിരുന്നത്. മകളുടെ മുന്നിൽവച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രൻ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചെറിയ ആക്രമണം ഉണ്ടായാൽ പോലും യുദ്ധമായി കണക്കാക്കും, സര്‍വസന്നാഹവും ഉപയോഗിച്ച് തിരിച്ചടിക്കും'; യുഎസിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍

International
  •  2 days ago
No Image

ഇന്ത്യയിൽ 72,000 രൂപ ലഭിക്കുന്നതോ അതോ ദുബൈയിൽ 8,000 ദിർഹം ലഭിക്കുന്നതോ മെച്ചം? പ്രവാസലോകത്ത് ചർച്ചയായി യുവാവിന്റെ ചോദ്യം

uae
  •  2 days ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാവീഴ്ച: രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ ഇനിയും കണ്ടെത്താനായില്ല?; നാല് പൊലിസുകാർക്കെതിരെ നടപടി

Kerala
  •  2 days ago
No Image

ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി; പകരക്കാരായി സ്കോട്ട്ലൻഡ് എത്തും

Cricket
  •  2 days ago
No Image

കോണ്‍വെന്റ് സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന് വിഎച്ച്പി; മത ചടങ്ങുകള്‍ അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ്; ത്രിപുരയിലെ സ്‌കൂളില്‍ സംഘര്‍ഷാവസ്ഥ

National
  •  2 days ago
No Image

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനം; 10,000 കോടിയുടെ പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കും; വാഹന ചട്ടങ്ങൾ കർശനമാക്കുന്നു

Kerala
  •  2 days ago
No Image

വീട്ടുജോലിക്കാരിയെ അന്വേഷിച്ച വീട്ടമ്മയ്ക്ക് നഷ്ടമായത് 10,000 ദിർഹം; ഈ കെണിയിൽ നിങ്ങളും വീഴല്ലേ, മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 days ago
No Image

'ജനങ്ങളെ ദ്രോഹിക്കുന്ന വികസനം വേണ്ട'; അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമരവുമായി കോൺഗ്രസ്: കെ. സുധാകരൻ

Kerala
  •  2 days ago
No Image

4 വയസ്സുകാരിയുടെ മരണം: പടിക്കെട്ടിൽ നിന്ന് വീണതെന്ന് കള്ളക്കഥ; പിതാവിനെ കുടുക്കിയത് ഏഴ് വയസ്സുകാരന്റെ മൊഴി

crime
  •  2 days ago