HOME
DETAILS

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു സൈനികന് വീരമൃത്യു; ഭീകരരെ വളഞ്ഞ് സൈന്യം

  
Abishek
April 24 2025 | 05:04 AM

Fresh Encounter in Kashmir Army Soldier Martyred as Forces Corner Terrorists in Udhampur

ശ്രീനഗര്‍: കശ്മീരിലെ ഉധംപൂര്‍ ജില്ലയിലെ ദൂതു മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. 'ഓപ്പറേഷന്‍ ബര്‍ലിഗലി' എന്ന പേരില്‍ നടക്കുന്ന ഈ സംയുക്ത സൈനിക നീക്കത്തില്‍ സിആര്‍പിഎഫ്, ജമ്മുകശ്മീര്‍ പൊലിസ്, ഇന്ത്യന്‍ ആര്‍മി എന്നിവര്‍ പങ്കാളികളാണ്.

ഭീകരരുടെ താവളം കണ്ടെത്തിയ സൈന്യം അവരെ വളഞ്ഞതോടെ ശക്തമായ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് മൂന്ന് ഭീകരരുണ്ടെന്നും തുടര്‍ച്ചയായി വെടിയൊച്ചകള്‍ കേള്‍ക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

പഹല്‍ഗാം ആക്രമണം കഴിഞ്ഞ് രണ്ട് ദിവസം പിന്നിടുമ്പോള്‍ രണ്ടാം തവണയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുന്നത്. ഇന്നലെ രാവിലെ ബാരാമുള്ളയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാതലത്തില്‍ സൈന്യം രാജ്യത്തുടനീളം സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

An Indian Army soldier made the supreme sacrifice during an ongoing anti-terror operation in the Dudu area of Udhampur district, Jammu & Kashmir. The encounter, part of 'Operation Barligali', comes just days after the Pahalgam terror attack. Security forces have cordoned off the area where 3 terrorists are reportedly trapped, with intermittent gunfire continuing. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  16 hours ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  16 hours ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  16 hours ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  16 hours ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  17 hours ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  17 hours ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  17 hours ago
No Image

ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്‌റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി

International
  •  18 hours ago
No Image

മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ

Kerala
  •  18 hours ago
No Image

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം

National
  •  18 hours ago