HOME
DETAILS

ഉള്ളാൾ ഉറൂസ് ഇന്ന് ആരംഭിക്കും; സമസ്‌ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും 

  
Web Desk
April 24, 2025 | 9:37 AM

samasta kerala jam iyyathul ulama president sayyid jifri muthukoya thangal inaugurate ullal uroos today

ഖുതുബുസ്സമാന്‍ അസ്സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനി (ഖഃസി) 432ാം വാര്‍ഷിക 22ാം പഞ്ച വാര്‍ഷിക ഉറൂസ് (ഉള്ളാള്‍ ഉറൂസ്) ഇന്ന് (ഏപ്രില്‍ 24) മുതല്‍ ആരംഭിക്കും. മെയ് 18 വരെ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) നഗര്‍, ഉള്ളാള്‍ ദര്‍ഗ പരിസരത്ത് വെച്ചാണ് ഉറൂസ് നടക്കുക. വൈകീട്ട് അസര്‍ നമസ്‌കാരത്തിന് ശേഷം മഖാം സിയാറത്തും, മാസാന്ത ദിക്‌റ് ദുആ മജ്‌ലിസും ആരംഭിക്കും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ദുആക്ക് നേതൃത്വം നല്‍കും.

തുടര്‍ന്ന് മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം ഉള്ളാള്‍ ഉറൂസ് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ യോഗത്തിന് അധ്യക്ഷത വഹിക്കും. മുഹമ്മദ് ശിഹാബുദ്ദീന്‍ കാമില്‍ സഖാഫി സ്വാഗത പ്രസംഗം നടത്തും. സയ്യിദ് ഹാമിദ് ഇമ്പിച്ച തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ഉള്ളാള്‍ ദര്‍ഗ കമ്മിറ്റി അധ്യക്ഷന്‍ ബി.ജി ഹനീഫ് ഹാജി ആമുഖ പ്രഭാഷണം നടത്തും.

സയ്യിദ് അലി ബാഫഖി തങ്ങള്‍, കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍, കര്‍ണാടക ന്യൂനപക്ഷ വകുപ്പ് മന്ത്രി സമീര്‍ അഹ്മദ് ഖാന്‍, കര്‍ണാടക വഖഫ് ബോര്‍ഡ് ഉപാധ്യക്ഷന്‍, മൗലാന ഷാഫി സഅദി, അബ്ദുള്ള കുഞ്ഞി ഹാജി, കെപിസിസി ജനറല്‍ സെക്രട്ടറി ഇനായതുള്ള അലി, ബിഎം ഫാറൂഖ്, ഉടുപ്പി ഖാസി അബ്ദുല്‍ ഹമീദ് മുസ്‌ലി യാര്‍ മാണി, സയ്യിദ് മദനി ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ അഹ്മദ് കുട്ടി സഖാഫി, കര്‍ണാടക വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ ഹാഫിസ് സയ്യിദ് മുഹമ്മദലി ഹുസൈനി, ദക്ഷിണ കന്നട ജില്ലാ വഖഫ് ബോര്‍ഡ് സമിതി അധ്യക്ഷന്‍ ബിഎ അബ്ദുന്നാസര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തെരുവ് നായ്ക്കളെ കുറിച്ച് ഇത്ര ആശങ്കയെങ്കില്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിക്കൂടേ, ജനങ്ങളെ കടിക്കാനായി അലയാന്‍ വിടണോ'  നായ്‌സ്‌നേഹികളോട് സുപ്രിം കോടതി

National
  •  2 days ago
No Image

പാർട്ടി ദുഃഖം നൽകി! സിപിഎം മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു; മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചു

Kerala
  •  2 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെ പൊലിസ് കസ്റ്റഡിയിൽ വിട്ട് കോടതി; ജാമ്യാപേക്ഷ 16 ന് പരിഗണിക്കും

Kerala
  •  2 days ago
No Image

2026 ഗൾഫ് രാജ്യങ്ങളിലെ വിസ നിയമങ്ങളിൽ മാറ്റങ്ങൾ വന്ന വർഷം; ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയുൾപ്പെടെ പ്രധാന മാറ്റങ്ങൾ

qatar
  •  2 days ago
No Image

'നിരാശാജനകം' ഉമര്‍ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി  മുന്‍ ജഡ്ജിമാര്‍

National
  •  2 days ago
No Image

കണ്ണൂരിൽ റിട്ടയേർഡ് ബാങ്ക് മാനേജരെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ നീക്കം; പണം തട്ടാനുള്ള നീക്കം പൊളിഞ്ഞു, പിടിമുറുക്കി തട്ടിപ്പ്

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പ്: ഓണക്കൂർ വാർഡ് നിലനിർത്തി എൽഡിഎഫ്, പായിമ്പാടം വാർഡിൽ യുഡിഎഫ്

Kerala
  •  2 days ago
No Image

എൽഡിഎഫിൽ നിന്ന് വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ് വിജയം; ബിജെപിയ്ക്ക് നിരാശ

Kerala
  •  2 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കി; പുറത്ത് വന്‍പ്രതിഷേധം

Kerala
  •  2 days ago
No Image

ദുബൈ വിമാനത്താവളത്തിൽ പാർക്കിംഗ് ഇനി കൂടുതൽ എളുപ്പം; പേയ്‌മെന്റിനായി സാലിക് ഇ-വാലറ്റ് വരുന്നു

uae
  •  2 days ago