HOME
DETAILS

ടെന്‍ഷന്‍ വേണ്ട, പുല്‍പ്പറ്റയുടെ 'ചങ്ങാത്തം' കൂട്ടിരിക്കും..; കുട്ടികളിലെ ആത്മഹത്യ തടയാന്‍ പദ്ധതിയുമായി പുല്‍പ്പറ്റ പഞ്ചായത്ത്; പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

  
April 25, 2025 | 4:11 AM

Pulpatta Grama Panchayat launches new plan to prevent suicide among children

മഞ്ചേരി: വിദ്യാലയത്തിലെയും വീട്ടിലേയും നിസാര കാര്യങ്ങള്‍ പോലും മനസിനെ പിടിച്ചുലക്കുന്ന കൂട്ടുകാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നിങ്ങളെ ഇനി ഒറ്റപ്പെടലിന് വിട്ടുനല്‍കില്ല. മനസൊന്ന് പിടഞ്ഞാല്‍ സാന്ത്വനം പകരാന്‍ ഒത്തിരി പേരെത്തും. മിണ്ടിയും പറഞ്ഞും നിങ്ങളെ പരിഗണിച്ചും കൂട്ടിരിക്കാന്‍ പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ 'ചങ്ങാത്തം' ഉണ്ടാകും. കൗമാരക്കാരായ കുട്ടികളില്‍ ആത്മഹത്യാ പ്രവണത ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുല്‍പ്പറ്റ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നൂതന പദ്ധതി നടപ്പാക്കുന്നത്. കുട്ടികളെ മുന്‍വിധിയില്ലാതെ കേള്‍ക്കാനും അവരെ ചേര്‍ത്തുപിടിക്കാനും പ്രാപ്തരായ ഒരു കൂട്ടം സന്നദ്ധസേവകരെ വാര്‍ത്തെടുത്താണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. പദ്ധതിക്ക് ഡി.പി.സിയുടെ ജില്ലാതല സമിതിയുടെ അനുമതി ലഭിച്ചു. 

50000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇതിനകം 33 പേര്‍ സൗജന്യ പരിശീലനം പൂര്‍ത്തിയാക്കി. മനോരോഗ വിദഗ്ധരായ നന്ദജന്‍, വിജിത പ്രേം സുന്ദര്‍, റഈസ് വഴിക്കടവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പരിശീലനം നേടിയവര്‍ മാസത്തില്‍ ഒരു തവണ പഞ്ചായത്തിലെ എല്ലാ സ്‌കൂളിലും എത്തും. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു ഒരാള്‍ എന്ന നിലയില്‍ വിദ്യാര്‍ഥികളുമായി ഇടപഴകും.  പറയാനുള്ളതെല്ലാം മടുപ്പില്ലാതെ കേട്ട് ചേര്‍ത്തുപിടിക്കും. മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുക, പരസ്യമായും അല്ലാതെയും ആക്ഷേപിക്കുക, അകാരണമായി ശകാരിക്കുകയോ കുട്ടിയെ മര്‍ദിക്കുകയോ ചെയ്യുക, കുട്ടിക്ക് സമയം നല്‍കാതിരിക്കുക തുടങ്ങി കുട്ടികളെ മാനസികമായി തളര്‍ത്താന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ പഠിച്ച് പരിഹാരം കാണും. കുട്ടികളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്കൊപ്പം സഞ്ചരിച്ച് ആത്മധൈര്യം പകരും. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ വീട്ടമ്മമാര്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി അബ്ദുറഹ്മാന്‍ അറിയിച്ചു. ഇതിലൂടെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും തമ്മില്‍ തുറന്നുപറച്ചിലിനുള്ള വേദിയൊരുക്കും. പ

ദ്ധതി മലപ്പുറം എ.എസ്.പി ഡോ.നന്ദഗോപന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കല്ലേങ്ങല്‍ നുസ്രീനാ മോള്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൗക്കത്ത് വളച്ചട്ടിയില്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ ശാന്തി, ഹഫ്‌സത്ത് ഇടക്കുഴിയില്‍, സി.എച്ച് സൈനബ, ശ്രീദേവി, അലവി, രോഹിണി മുത്തൂര്‍, ഇസ്ഹാഖ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മഞ്ചേരി: ചങ്ങാത്തം പദ്ധതിയുടെ ഭാഗമായി പുല്‍പ്പറ്റ പഞ്ചായത്ത് അധികൃതര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒരു സ്‌കൂളില്‍ മാത്രം നാല് കുട്ടികള്‍ ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തയുമായി കഴിയുന്നവരാണ്. ഒന്‍പതിലും പ്ലസ്ടുവിലും പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നുള്ള വിവരങ്ങളാണിത്. ഇനി ജീവിക്കേണ്ടെന്നും എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് പറഞ്ഞ വിദ്യാര്‍ഥികളുണ്ട്. വീട്ടിലേയും വിദ്യാലയത്തിലേയും പ്രശ്‌നങ്ങളും കൂട്ടുകാര്‍ പരിഗണിക്കാത്തതും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി കുട്ടികള്‍ പറയുന്നു.

Pulpatta Grama Panchayat launches new plan to prevent suicide among children



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  3 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  3 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  3 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  3 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  3 days ago
No Image

പരീക്ഷാ തലേന്ന് സംശയം ചോദിക്കാനായി വിളിച്ച വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ നഗ്നതാ പ്രദർശനം; പ്രതി പോക്സോ കേസിൽ അറസ്റ്റിൽ; സ്കൂൾ അധികൃതർക്കെതിരെയും ആരോപണം

crime
  •  3 days ago
No Image

പ്രസവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം യുവതിയുടെ വയറ്റിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു; വയനാട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

Kerala
  •  3 days ago
No Image

എസ്ഐആർ: ഉത്തർപ്രദേശിൽ‌ കടുംവെട്ട്; കരട് പട്ടികയിൽ നിന്ന് പുറത്തായത് 2.89 കോടി വോട്ടർമാർ

National
  •  3 days ago
No Image

ബാറിൽ ഗ്ലാസുകൾ എറിഞ്ഞുപൊട്ടിച്ചു; ചോദ്യം ചെയ്തയാളെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു: മൂന്നുപേർ പിടിയിൽ

crime
  •  3 days ago
No Image

വി.കെ ഇബ്രാഹിംകുഞ്ഞ്, രാഷ്ട്രീയഉയര്‍ച്ചയിലും വിനയം കാത്തുസൂക്ഷിച്ച ജനകീയനേതാവ്

Kerala
  •  3 days ago