HOME
DETAILS

ഇനി കൂളായി ഹജ്ജും ഉംറയും ചെയ്യാം; ശരീരം തണുപ്പിക്കുന്ന 'കൂളര്‍ ഇഹ്‌റാം വസ്ത്രം' അവതരിപ്പിച്ച് സഊദി

  
അബ്ദുസ്സലാം കൂടരഞ്ഞി
April 25, 2025 | 5:12 AM

Saudi Arabia introduces cooler Ihram clothing that cools the body

 

ജിദ്ദ: ഹജ്ജും ഉംറയും ചെയ്യാനെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇനി കൂളായി കര്‍മങ്ങള്‍ നിര്‍വഹിക്കാം. സഊദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സഊദിയയാണ് മക്കയിലേക്ക് വരുന്ന തീര്‍ഥാടകര്‍ക്കായി ശരീരം തണുപ്പിക്കുന്ന പ്രത്യേക കൂളര്‍ ഇഹ്‌റാം വസ്ത്രം അവതരിപ്പിച്ചത്. വേള്‍ഡ് ക്രിയേറ്റിവിറ്റി ആന്‍ഡ് ഇന്നൊവേഷന്‍ ദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ച ഈ നൂതന ഇഹ്‌റാം വസ്ത്രം ദുബൈയില്‍ ഈ മാസം 28ന് ആരംഭിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് 2025ലായിരിക്കും ആദ്യമായി പ്രദര്‍ശനത്തിനെത്തുക. വസ്ത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി അവിടെ പ്രഖ്യാപിക്കും. സഊദിയ വിമാനങ്ങളില്‍ തീര്‍ഥാടനത്തിന് വരുന്നവര്‍ക്ക് ജൂണ്‍ മുതല്‍ ഹൈടെക്ക് കൂളര്‍ ഇഹ്‌റാം വസ്ത്രങ്ങള്‍ ലഭിച്ചു തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നവിധമാണ് ഇഹ്‌റാം വസ്ത്രം പുറത്തിറക്കിയിട്ടുളളത്. ഇസ്‌ലാമിക ഇഹ്‌റാമിന്റെ തത്വങ്ങള്‍ക്കനുസൃതമായ വസ്ത്രം, പേറ്റന്റ് നേടിയ കൂളിങ് മിനറലുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന യു.പി.എഫ് 50 പ്രൊട്ടക്ഷനാണ് കൂളര്‍ ഇഹ്‌റാം വസ്ത്രത്തിന്റെ സവിശേഷത. തണുപ്പിക്കുന്ന ധാതുക്കള്‍ ഉപയോഗിച്ചാണ് ഈ ഇഹ്‌റാം തുണി നെയ്തിരിക്കുന്നത്. വേഗത്തില്‍ ഉണങ്ങാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. അമേരിക്കന്‍ കമ്പനികളായ ലാന്‍ഡര്‍, ബ്ര്! എന്നിവരുമായി ചേര്‍ന്നാണ് സഊദിയ കൂളര്‍ ഇഹ്‌റാം വികസിപ്പിച്ചത്.

 

2025-04-2510:04:00.suprabhaatham-news.png
 
 


'കൂളര്‍ ഇഹ്‌റാം' പോലുള്ള നൂതന കണ്ടുപിടുത്തങ്ങളിലൂടെ, ഞങ്ങളുടെ അതിഥികള്‍ക്ക് അവരുടെ യാത്രയിലെ പ്രധാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സുഖസൗകര്യങ്ങള്‍ ഉറപ്പാക്കാനും സാധിക്കുന്നു,' എന്ന് സഊദിയ എയര്‍ലൈന്‍സിലെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് എസ്സാം അഖുന്‍ബെയും, അന്താരാഷ്ട്രതലത്തില്‍ സഊദിയ ബ്രാന്‍ഡിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഈ യാത്രയില്‍ അതിഥികള്‍ക്ക് നല്ലൊരു മാറ്റം വരുത്തുന്നതിനും ഈ ഉല്‍പ്പന്നം ഒരു അവസരം നല്‍കുന്നുവെന്ന് ലാന്‍ഡറിലെ സ്ട്രാറ്റജി ആന്‍ഡ് ക്രിയേറ്റീവ് ഗ്ലോബല്‍ ഡയറക്ടര്‍ ലൂക്ക് സ്‌പൈസറും അഭിപ്രായപ്പെട്ടു.

Saudi Arabia introduces cooler Ihram clothing that cools the body



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഖ്‌ലാഖ് വധം: വിചാരണ മാറ്റണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

National
  •  a minute ago
No Image

മെഡിക്കൽ പ്രവേശനം; ഭിന്നശേഷിസംവരണം ലഭിക്കാന്‍ കാല്‍ മുറിച്ചുമാറ്റി യുവാവ്

National
  •  4 minutes ago
No Image

കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കും: സുപ്രിംകോടതി ജഡ്ജി

National
  •  10 minutes ago
No Image

സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ നിയമം പാസാക്കി തമിഴ്‌നാട്; കൂടുതൽ തുക ഈടാക്കിയാൽ സ്‌കൂളിനെതിരേ കർശന നടപടി

National
  •  15 minutes ago
No Image

എസ്.ഐ.ആറിൽ അനാവശ്യ തിടുക്കം; മുസ്‌ലിംകളും ദരിദ്രരും ഒഴിവാക്കപ്പെടാൻ സാധ്യത: അമർത്യ സെൻ

National
  •  42 minutes ago
No Image

ഗസ്സയില്‍ തീകായാന്‍ വിറക് ശേഖരിക്കുന്ന കുട്ടികളെ കൊലപ്പെടുത്തി ഇസ്‌റാഈല്‍

International
  •  an hour ago
No Image

വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ 30 മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുന്നു; മലപ്പുറം ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ സജ്ജം

Kerala
  •  an hour ago
No Image

രക്തസാക്ഷി ഫണ്ട് വെട്ടിപ്പിലെ വെളിപ്പെടുത്തൽ; വി. കുഞ്ഞികൃഷ്ണൻ പുറത്തേക്ക്

Kerala
  •  an hour ago
No Image

എക്‌സ്‌റേ പരിശോധനയില്‍ കള്ളിവെളിച്ചത്തായി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

ഇനി ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാം പേടി കൂടാതെ; 'റെയില്‍ മൈത്രി'യുമായി കേരള പൊലിസ്

Kerala
  •  2 hours ago