HOME
DETAILS

സഖ്യകക്ഷിയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം; ഇസ്‌റാഈല്‍ കമ്പനിയുമയുള്ള 7.5 മില്ല്യണ്‍ ഡോളറിന്റെ ആയുധ കരാര്‍ റദ്ദാക്കി സ്‌പെയിന്‍

  
April 25 2025 | 13:04 PM

Spain Cancels 75 Million Israeli Arms Deal Amid Coalition Pressure Over Gaza Conflict

മാഡ്രിഡ്: സഖ്യകക്ഷികളായ തീവ്ര ഇടതുപക്ഷ പാര്‍ട്ടികളുടെ കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് ഇസ്‌റാഈല്‍ കമ്പനിയില്‍ നിന്നും ആയുധം വാങ്ങാനുള്ള 7.5 മില്ല്യണ്‍ ഡോളറിന്റെ കരാര്‍ റദ്ദാക്കി സ്‌പെയിന്‍ സര്‍ക്കാര്‍. തീവ്ര ഇടതുപക്ഷ പാര്‍ട്ടികളുടെ സംഘമായ സുമര്‍ സഖ്യത്തില്‍ പിന്‍വലിയുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കരാര്‍ റദ്ദാക്കാന്‍ ഉത്തരവിട്ടത്.

'ചര്‍ച്ചകള്‍ക്കുള്ള എല്ലാ വഴികളും അവസാനിച്ചതിനുശേഷം, പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും ഉള്‍പ്പെട്ട മന്ത്രാലയങ്ങളും ഇസ്‌റാഈലി കമ്പനിയായ ഐഎംഐ സിസ്റ്റംസുമായുള്ള ഈ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു,' സ്പാനിഷ് സര്‍ക്കാരിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരുന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഗസ്സയിലെ മനുഷ്യര്‍ക്കെതിരെ നിരന്തരം അതിക്രമം നടത്തുന്ന ഇസ്‌റാഈല്‍ സര്‍ക്കാരിനെ സ്‌പെയിന്‍ അടുത്തിടെ നിശിതമായി വിമര്‍ശിച്ചിരുന്നു. 

2023 ഒക്ടോബറില്‍ ഇസ്‌റാഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തുമെന്ന് സ്‌പെയിന്‍ തീരുമാനിച്ചിരുന്നു. 2024 ഫെബ്രുവരിയില്‍, ഇസ്‌റാഈലില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങില്ലെന്നും സ്‌പെയിന്‍ തീരുമാനമെടുത്തിരുന്നു. എന്നിരുന്നാലും, അതേ മാസം തന്നെ, സ്പാനിഷ് ആഭ്യന്തര മന്ത്രാലയം 15 ദശലക്ഷം റൗണ്ട് വെടിയുണ്ടകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഐഎംഐ സൊല്യൂഷന്‍സുമായി ഒപ്പുവക്കുകയായിരുന്നു. സ്‌പെയിനിന്റെ സെമി-മിലിട്ടറി പൊലിസ് സേനയായ സിവില്‍ ഗാര്‍ഡിന് വേണ്ടിയായിരുന്നു വെടിയുണ്ടകള്‍.

എന്നിരുന്നാലും, സുമറിന്റെ ഭാഗമായ അഞ്ച് മന്ത്രിമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന്, കരാര്‍ ഉത്തരവ് റദ്ദാക്കുന്നത് സാധ്യമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ സ്പാനിഷ് സര്‍ക്കാര്‍ പഠനം ആരംഭിച്ചിരുന്നു.

ഇസ്‌റാഈലി കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാന്‍, ആയുധ ഇടപാട് റദ്ദാക്കാന്‍ ശ്രമിച്ച് ആറ് മാസത്തിന് ശേഷം, ഏപ്രില്‍ 23 ബുധനാഴ്ച ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുകയായിരുന്നു.

'ഈ കരാര്‍ തിരുത്തണം. ഫലസ്തീന്‍ ജനതയുടെ വംശഹത്യയ്ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുകയാണ്.' സുമറിന്റെ ഉപപ്രധാനമന്ത്രിയും നേതാവുമായ യോലാന്‍ഡ ഡിയാസ് ബാഴ്സലോണയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്പാനിഷ് സര്‍ക്കാരിലെ സോഷ്യലിസ്റ്റുകളും സുമറും തമ്മിലുള്ള ബന്ധത്തില്‍ ഈ തര്‍ക്കം കൂടുതല്‍ വിള്ളല്‍ വീഴ്ത്തുമെന്ന് വിദഗ്ധര്‍ പറഞ്ഞു. തന്റെ സര്‍ക്കാര്‍ നാറ്റോയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പ്രതിരോധ ചെലവ് മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 2 ശതമാനമായി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് സുമറിനെ ചൊടിപ്പിച്ചിട്ടുണ്ട്. 

Spain terminates a $7.5 million ammunition contract with Israeli firm Guardian LTD following internal coalition backlash and its commitment to halt arms trade with Israel due to the Gaza conflict.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ; കാലവർഷം മെയ് 27-ന് എത്താൻ സാധ്യത

Kerala
  •  19 hours ago
No Image

വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍; അവധി ഇത്ര ദിവസം

latest
  •  19 hours ago
No Image

'ഹിന്ദിനെ ചുംബിച്ച് ഷെയ്ഖ് മുഹമ്മദ്'; ഷെയ്ഖ് ഹംദാന്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  20 hours ago
No Image

ഉള്ളാൾ ദർ​ഗ ഉറൂസിന് 3 കോടി ​ഗ്രാന്റ് അനുവദിച്ച് കർണാടക സർക്കാർ

National
  •  20 hours ago
No Image

തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്‍

latest
  •  20 hours ago
No Image

തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്

National
  •  20 hours ago
No Image

ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ

National
  •  21 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന

Kerala
  •  21 hours ago
No Image

വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ

International
  •  a day ago
No Image

സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം

latest
  •  a day ago