HOME
DETAILS

"സിന്ധു നദിയിലൂടെ വെള്ളം ഒഴുകും, അല്ലെങ്കിൽ ഇന്ത്യയ്ക്കാരുടെ രക്തം ഒഴുക്കും" സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഇന്ത്യയ്ക്ക് ബിലാവൽ ഭൂട്ടോയുടെ ഭീഷണി

  
Web Desk
April 26 2025 | 06:04 AM

Indus Will Flow with Water or Indias Blood Bilawal Bhuttos Threat Over Suspension of Indus Water Treaty

 

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, 1960ലെ സിന്ധു നദീജല കരാർ ഇന്ത്യ ഔദ്യോഗികമായി റദ്ദാക്കിയതിന് പിന്നാലെ, ഇന്ത്യ-പാകിസ്ഥാൻ ബന്ധം കൂടുതൽ വഷളായി. പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവുമായ ബിലാവൽ ഭൂട്ടോ-സർദാരി ഇന്ത്യയ്‌ക്കെതിരെ ശക്തമായ ഭീഷണി മുഴക്കി. “സിന്ധു നദി പാകിസ്താന്റേതാണ്, അത് എന്നും ഞങ്ങളുടേതായിരിക്കും. ഈ നദിയിലൂടെ വെള്ളം ഒഴുകും, അല്ലെങ്കിൽ ഇന്ത്യയ്ക്കാരുടെ രക്തം ഒഴുക്കും സിന്ധു നദിക്കരയിലെ സുക്കൂറിൽ നടത്തിയ പ്രസംഗത്തിലാണ് വിദ്വേഷ ആഹ്വാനവുമായി രം​ഗത്തു വന്നത്.

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ ആസ്ഥാനമായുള്ള നിരോധിത സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളതെന്ന് കരുതപ്പെടുന്ന റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തിരുന്നു. ആക്രമണത്തിന് പാകിസ്താൻ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ, സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ജലശക്തി മന്ത്രാലയം വഴി ഇന്ത്യ, പാകിസ്താന്റെ ജലവിഭവ മന്ത്രാലയത്തിന് ഔദ്യോഗിക നോട്ടീസ് അയച്ചു. കരാറിന്റെ ആർട്ടിക്കിൾ XII(3) ഉദ്ധരിച്ച്, ജനസംഖ്യാപരമായ മാറ്റങ്ങൾ, ശുദ്ധ ഊർജ ആവശ്യങ്ങൾ, പാകിസ്ഥാൻ്റെ തീവ്രവാദ പിന്തുണ എന്നിവ പുനഃപരിശോധനയ്ക്കുള്ള കാരണങ്ങളായി ഇന്ത്യ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യങ്ങളിൽ കരാർ “നല്ല വിശ്വാസത്തോടെ” നടപ്പാക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

സുക്കൂറിൽ നടത്തിയ പ്രസംഗത്തിൽ ബിലാവൽ ഭൂട്ടോ, പഹൽഗാം ആക്രമണത്തിൽ പാകിസ്താനെ കുറ്റപ്പെടുത്തി ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് സ്വന്തം ബലഹീനതകൾ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. “സിന്ധു നദീജല കരാർ ഇന്ത്യ ഏകപക്ഷീയമായി റദ്ദാക്കിയത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ഈ വിഷയത്തിൽ പാകിസ്താൻ തെരുവുകളിൽ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും ശക്തമായി പ്രതികരിക്കും,” ബിലാവൽ ആവർത്തിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ;  ഇടിമിന്നലിനും സാധ്യത

Weather
  •  a day ago
No Image

കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം: രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു

National
  •  a day ago
No Image

വിഴിഞ്ഞം ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുത്തേക്കില്ല

Kerala
  •  a day ago
No Image

മന്ത്രി ഗണേഷ് കുമാറിനെതിരെ ആന്റണി രാജു; കെ.എസ്.ആർ.ടി.സി കടം വർധിപ്പിക്കുന്നുവെന്ന് വിമർശനം

Kerala
  •  a day ago
No Image

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇന്ന് വിരമിക്കും; നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച ഉന്നതന്‍ ക്ഷമാപണം നടത്തിയില്ല; സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ ദിനം

Kerala
  •  a day ago
No Image

വൈദ്യുതി ബിൽ കുടിശ്ശികയ്ക്ക് പലിശ ഇളവ്: ഉപഭോക്താക്കൾക്ക് വൻ ആനുകൂല്യവും വിച്ഛേദിച്ച കണക്ഷനുകൾ പുനഃസ്ഥാപിക്കാനും അവസരം

Kerala
  •  a day ago
No Image

വഖ്ഫ് നിയമം: ഇന്ന് ലൈറ്റ് ഓഫ് ചെയ്തു പ്രതിഷേധിക്കാന്‍ വ്യക്തിനിയമ ബോര്‍ഡ് ആഹ്വാനം; കേരളവും അണിചേരും | Protest against Waqf Act

latest
  •  a day ago
No Image

ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; മെയ് 14ന് ചുമതലയേൽക്കും

National
  •  a day ago
No Image

പാകിസ്താൻ സിന്ദാബാദ്" മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ട മർദ്ദനം, കൊല്ലപ്പെട്ടത് വയനാട് സ്വദേശി

Kerala
  •  a day ago
No Image

സുരേഷ് ഗോപിയുടെ കഴുത്തിലെ പുലിപ്പല്ല് മാല: ഉറവിടം വെളിപ്പെടുത്തണമെന്ന് ദൃശ്യങ്ങൾ സഹിതം ഡിജിപിക്ക് പരാതി

Kerala
  •  a day ago