HOME
DETAILS

'സിന്തറ്റിക് ഡ്രഗ്സൊന്നും യൂസ് ചെയ്യല്ലേ മക്കളേ' അതൊക്കെ ചെകുത്താനാണ്;  സോഷ്യൽ മീഡിയയിൽ ട്രോൾ പൂരമായി വേടൻ 

  
Amjadhali
April 29 2025 | 08:04 AM

Dont use synthetic drugs kids - thats all from the devil troll on social media against vedan

 

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായതിന് പിന്നാലെ റാപ്പർ വേടൻ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് ഇരയാവുന്നു. വേടൻ പങ്കെടുത്ത പല പരിപാടികളിലെ കമന്റുകളാണ് ട്രോൾ ആയി നിറയുന്നത്. മൂന്ന് വർഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും നിർത്താൻ ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ലെന്നും വേടൻ പോലീസിനോട് സമ്മതിച്ചിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചു.

വേടന്റെ പഴയ ഗാനങ്ങളിലെ വരികളും, ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുന്ന വീഡിയോകളിലെ അഭിനയവും ട്രോളന്മാർ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നുണ്ട്. "ഉള്ളിൽ ഒന്ന് പുറത്ത് ഒന്ന്" എന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതലും വരുന്നത്. സ്വന്തം ജീവിതത്തിൽ ലഹരി ഉപയോഗം നിയന്ത്രിക്കാൻ സാധിക്കാത്ത വ്യക്തി മറ്റുള്ളവർക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുന്നത്  വിരോധാഭാസമാണെന്നും പലരും അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് വേടനെയും സുഹൃത്തുക്കളെയും പോലീസ് കഞ്ചാവുമായി പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വേടൻ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വേടന്റെ മാലയിലെ പുലിപ്പല്ല് കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പും കേസെടുത്തിട്ടുണ്ട്. നിലവിൽ ജാമ്യത്തിൽ കഴിയുന്ന വേടൻ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  13 hours ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  13 hours ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  13 hours ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  14 hours ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  14 hours ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  14 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  14 hours ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  14 hours ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  15 hours ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  15 hours ago