HOME
DETAILS

പൂണെ പോര്‍ഷെ കേസ്; മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മക്ക് ജാമ്യം

  
Shaheer
April 26 2025 | 13:04 PM

Pune Porsche Case Teens Mother Granted Bail After Attempting to Shield Son in Fatal Crash

പൂണെ: പൂണെ കാര്‍ അപകടത്തില്‍ മദ്യപിച്ച് വാഹനമോടിച്ച പതിനേഴുകരന്റെ അമ്മയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പത്തു മാസത്തെ ജയില്‍ ജീവിതത്തിനു ശേഷമാണ് ഇവര്‍ പുറത്തിറങ്ങുന്നത്.  അപകടത്തില്‍ രണ്ടു പേരെ കൊലപ്പെടുത്തിയ കൗമാരക്കാരനെ രക്ഷിക്കാന്‍ രക്തസാമ്പിള്‍ മാറ്റിയതിനാണ് പതിനേഴുകാരനായ പ്രതിയുടെ മാതാവിനെ അറസ്റ്റു ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട പത്തുപേരില്‍ ആദ്യം പുറത്തിറങ്ങുന്ന വ്യക്തിയാണ് അവര്‍.

കസ്റ്റഡിയിലെടുത്ത മറ്റുള്ളവരില്‍ കൗമാരക്കാരന്റെ പിതാവ്, സാസൂണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ അജയ് തവാരെ, ശ്രീഹരി ഹാല്‍നോര്‍, ആശുപത്രി ജീവനക്കാരന്‍ അതുല്‍ ഘാട്കാംബ്ലെ, രണ്ട് ഇടനിലക്കാര്‍, മറ്റ് മൂന്ന് പേര്‍ എന്നിവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മെയ് 19ന് പുലര്‍ച്ചെ പൂണെയിലെ കല്യാണി നഗറില്‍ 17 വയസ്സുള്ള കൗമാരക്കാരന്‍ പോര്‍ഷെ കാര്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചിരുന്നു. വാഹനാപകടം നടക്കുന്ന സമയത്ത് പ്രതി മദ്യപിച്ച നിലയിലായിരുന്നു.

അപകടസമയത്ത് പ്രതി മദ്യപിച്ചിരുന്നത് മറച്ചുവെക്കാന്‍ അമ്മ തന്റെ രക്തസാമ്പിള്‍ മകന്റെ രക്തത്തിന് രകരം മാറ്റി നല്‍കിയതായി ആരോപിക്കപ്പെട്ടിരുന്നു.

അമ്മയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട്, ജാമ്യ വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ സുപ്രീം കോടതി പൂണെ കോടതിയോട് നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച്, വെള്ളിയാഴ്ച ജില്ലാ, സെഷന്‍സ് കോടതി ഇരുപക്ഷത്തിന്റെയും വാദം കേട്ടു.

യുവതിയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി, ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് വിലക്കിയ കോടതി, എല്ലാ ബുധനാഴ്ചയും പൊലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  3 minutes ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  6 minutes ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  10 minutes ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  18 minutes ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  9 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  10 hours ago