HOME
DETAILS
MAL
ഹജ്ജ് ക്യാംപ് വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
backup
September 04 2016 | 18:09 PM
നെടുമ്പാശ്ശേരി: ഹജ്ജ് ക്യാംപില്‍ മാതൃകാപരമായ സേവനങ്ങള്‍ നടത്തിയ വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി കെ.ടി ജലീല്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ എന്നിവര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്.
ഹജ്ജ് ക്യാംപിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.
രാത്രിയും പകലുമായി 100 ഓളം സ്ത്രീകള്‍ അടക്കം 360 വളണ്ടിയര്‍മാരാണ് ഹജ്ജ് ക്യാംപിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപൃതരായിരുന്നത്.
ഇത് കൂടാതെ 200 ഓളം പേര്‍ ഭക്ഷണശാലയിലും, 300 ഓളം പേര്‍ ആലുവ റെയില്‍വെ സ്റ്റേഷനിലും സേവനമനുഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."