HOME
DETAILS
MAL
വിഷ പച്ചക്കറി പരിശോധന കര്‍ശനമാക്കണമെന്ന്
backup
September 04 2016 | 18:09 PM
കൊല്ലം: സംസ്ഥാനത്തു വിഷ പച്ചക്കറി പരിശോധന കര്‍ശനമാക്കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര് മുരളീധരന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അതിര്‍ത്തി കടന്നുവരുന്ന പച്ചക്കറികള്‍ നിരോധിത കീടനാശിനി തളിച്ചവയായതിനാല്,ചെക്ക്പോസ്റ്റുകളില്‍ കര്‍ശനമായി പരിശോധന നടത്തണം. കൂടാതെ പച്ചക്കറികളുടെ ഗുണനിലവാരം പരിശോധിക്കുകയും വേണം.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചാല്‍ ചെക്ക്പോസ്റ്റുകള്‍ ഉപരോധിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്നും മുരളീധരന് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ഹരി,ജില്ലാ പ്രസിഡന്റ് സുഭാഷ് പട്ടാഴി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."