HOME
DETAILS

വില മുന്നോട്ട് തന്നെ കുതിക്കും; പവന് 30,000ത്തിന്റെ വരെ വര്‍ധന, കാണം വിറ്റ് സ്വര്‍ണം വാങ്ങണോ?

  
Farzana
April 27 2025 | 09:04 AM

Gold Prices Hold Steady at 72040 Per Sovereign Experts Predict Surge Beyond 90000 by 2026

ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന് നാഴികക്ക് നാല്‍പത് വട്ടം വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അതിത്രത്തോളമെന്ന് കരുതിയിട്ടുണ്ടാവില്ല ആരും.  പവന് 72040 ല്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണം ഇപ്പോള്‍. 

നാല് ദിവസമായി സംസ്ഥാനത്ത് സ്വര്‍ണ വില അനക്കമില്ലാതെ തുടരുകയാണ്. വ്യാഴാഴ്ച രേഖപ്പെടുത്തിയ നിരക്കിലാണ് ഇന്നും വില്‍പന നടക്കുന്നത്. 9,005 രൂപയുമാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയിലാകട്ടെ  ട്രോയ് ഔണ്‍സിന് 3318.47 ഡോളര്‍ എന്നതാണ് നിരക്ക്. 3500 വരെ എത്തിയിടത്ത് നിന്നും വില താഴ്ന്ന് വന്നതാണിത്. 


നിലവില്‍ സ്വര്‍ണ വിലയില്‍ ചില ഏറ്റക്കുറച്ചിലുകളാണ് കാണിക്കുന്നത്. ഏപ്രില്‍ 22ന് 74,320 രൂപയില്‍ എത്തിയിടത്തു നിന്നാണ് സ്വര്‍ണം 23ന് 72,120ഉം 24ന് 72,040ഉം ആയി കുറയുന്നത്. എന്നാല്‍ ഭാവിയില്‍ വില മുന്നോട്ട് പോകുമെന്ന് തന്നെയാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 2026 - ന്റെ മധ്യത്തോടെ സ്വര്‍ണവില ഔണ്‍സിന് 4000 ഡോളര്‍ കവിഞ്ഞേക്കുമെന്ന് ജെ പി മോര്‍ഗന്‍ പ്രവചിക്കുന്നു. 2025-ന്റെ അവസാന പാദത്തില്‍ ശരാശരി വില 3675 ഡോളറിലെത്തുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും ഉയര്‍ന്ന ഡിമാന്‍ഡുമൊക്കെയാണ് സ്വര്‍ണവില കുതിച്ചുയരാനുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ പോയാല്‍ കേരളത്തില്‍ വൈകാതെ ഒരു പവന്‍ സ്വര്‍ണത്തിന് 90,000 കടക്കുമെന്നും പ്രവചനങ്ങള്‍ പറയുന്നു. ഒരു പവന്റെ ആഭരണം വാങ്ങാന്‍ ലക്ഷത്തിലേറെ നല്‍കേണ്ടി വരും. 


സെന്‍ട്രല്‍ ബാങ്കുകളുടെയും നിക്ഷേപകരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്ന ശക്തമായ ഡിമാന്‍ഡ് സ്വര്‍ണ വിലയെ ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.  ഈ വര്‍ഷം ശരാശരി 710 ടണ്‍ സ്വര്‍ണം ഓരോ പാദത്തിലും വാങ്ങപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2025-ല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ 900 ടണ്‍ സ്വര്‍ണം വാങ്ങുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓരോ 100 ടണ്‍ അധിക ഡിമാന്‍ഡും വിലയില്‍ ഏകദേശം 2% വര്‍ധനവിനാണ് കാരണമാകുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതനുസരിച്ച് ഇന്ത്യയില്‍ മാത്രം 2025 സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍ 2024 - മാര്‍ച്ച് 2025) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 57.5 ടണ്‍ സ്വര്‍ണമാണ് വാങ്ങിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട്. 2017 ന് ശേഷം ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.ബി.ഐ നടത്തിയ രണ്ടാമത്തെ ഏറ്റവും വലിയ വാങ്ങലുമാണിത്. 2021-22 കാലയളവിലാണ് ആര്‍.ബ്.ഐ ഏറ്റവും ഉയര്‍ന്നതോതില്‍ സ്വര്‍ണം വാങ്ങിയത്.  66 ടണ്‍.

അമേരിക്ക-ചൈന വ്യാപാരസംഘര്‍ഷവും ഉയര്‍ന്ന തീരുവകളും ആഗോള സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന മാന്ദ്യതയാണ് വിലക്കറ്റത്തിന്റെ മറ്റൊരു പ്രധാന കാരണം. ഈ സാഹചര്യം സ്വാഭാവികമായും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി മാറ്റുന്നു. ജെപി മോര്‍ഗന്‍ വില വര്‍ധനവിനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നു.

Gold prices remain unchanged for the fourth consecutive day in Kerala, holding at ₹72,040 per sovereign.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമേരിക്കന്‍ വിരുദ്ധ നയം, ബ്രിക്‌സുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ' മുന്നറിയിപ്പുമായി ട്രംപ്

International
  •  a day ago
No Image

ഇന്ത്യക്കാര്‍ക്ക് ഇനി പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലാതെ തന്നെ യുഎഇ ഗോള്‍ഡഡന്‍ വിസ; 23 ലക്ഷം രൂപയ്ക്ക് ലൈഫ്‌ടൈം റെസിഡന്‍സി

uae
  •  a day ago
No Image

അതിവേഗം കുതിക്കുന്ന ദുബൈയിലെ വ്യവസായം; പ്രവാസികള്‍ക്കും പ്രിയങ്കരം ഈ ഭക്ഷണപ്പെരുമ

uae
  •  a day ago
No Image

ടാങ്കര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞുവീണ് സഊദിയില്‍ പ്രവാസിക്ക് ദാരുണാന്ത്യം

Saudi-arabia
  •  a day ago
No Image

വെടി നിര്‍ത്തല്‍ നടപ്പിലാവുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; കൊന്നൊടുക്കി നെതന്യാഹു, ഗസ്സയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 82പേര്‍ 

International
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തേയും ഇറാനെതിരായ ഇസ്‌റാഈല്‍-അമേരിക്കന്‍ ആക്രമണങ്ങളേയും അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; പുടിനും ഷീ ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ല

International
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  a day ago
No Image

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

Kerala
  •  a day ago
No Image

ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും

National
  •  a day ago
No Image

വി.ആര്‍ കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്

National
  •  a day ago