HOME
DETAILS

ഇഡി ഓഫീസിലെ തീപിടുത്തം; പ്രധാന രേഖകള്‍ കത്തിനശിച്ചു

  
Web Desk
April 27, 2025 | 1:39 PM

Fire Breaks Out at ED Office in Mumbai Important Documents Gutted

മുംബൈ: മുംബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസ് കെട്ടിടത്തില്‍ തീപിടുത്തം. അഞ്ചു നില കെട്ടിടത്തിലെ നാലാം നിലയിലാണ് തീ പിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നിരവധി പ്രധാന രേഖകള്‍ നശിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റ് പ്രദേശത്തുള്ള കൈസര്‍-ഇ-ഹിന്ദ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കില്ല.

പുലര്‍ച്ചെ 2:30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. കനത്ത പുക കാരണം തീ അണയ്ക്കാന്‍ സമയമെടുത്തെന്നും മുംബൈ ഫയര്‍ ബ്രിഗേഡ് ചീഫ് ഫയര്‍ ഓഫീസര്‍ രവീന്ദ്ര അംബുള്‍ഗേക്കര്‍ എഎന്‍ഐയോട് പറഞ്ഞു.

'ലെവല്‍ 3 തീപിടുത്തമായിരുന്നു ഇവിടുത്തേത്. കനത്ത പുക കാരണം തീ അണയ്ക്കാന്‍ സമയമെടുത്തു. പ്രദേശം വലുതായതിനാല്‍ സ്ഥിതിഗതികള്‍ എല്ലാ വശങ്ങളില്‍ നിന്നും നിയന്ത്രണവിധേയമാക്കി,' അദ്ദേഹം പറഞ്ഞു.

തീപിടുത്തത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ ഫര്‍ണിച്ചറുകളും പ്രധാനപ്പെട്ട രേഖകളും ഉള്‍പ്പെടെ വന്‍തോതിലുള്ള സ്വത്തുക്കള്‍ നഷ്ടപ്പെട്ടതായും അംബുള്‍ഗേക്കര്‍ പറഞ്ഞു.

'ഫര്‍ണിച്ചറുകള്‍, കമ്പ്യൂട്ടറുകള്‍, നിരവധി പ്രധാനപ്പെട്ട സര്‍ക്കാര്‍ ഫയലുകള്‍ എന്നിവ തീപിടുത്തത്തില്‍ നശിച്ചു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മഹാരാഷ്ട്രയിലെ ഭിവണ്ടിയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കള്‍ കത്തിനശിച്ചിരുന്നു.

മണി സൂറത്ത് കോംപ്ലക്‌സിനുള്ളിലെ ഒരു ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. തീപിടുത്തത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ അണയ്ക്കാനുള്ള അഗ്‌നിശമന സേനയുടെ ശ്രമങ്ങള്‍ തുടരുകയാണ്.

'തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. എത്രയും പെട്ടെന്ന് തീയണയ്ക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും പ്ലൈവുഡ് ഗോഡൗണിലെ ശക്തമായ തീ കാരണം ഞങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്,' ഫയര്‍ ഓഫീസര്‍ സച്ചിന്‍ സാവന്ത് എഎന്‍ഐയോട് പറഞ്ഞു.

A significant fire broke out at the Enforcement Directorate (ED) office in Mumbai’s Ballard Estate, destroying key documents and office equipment. The blaze, caused by a suspected short circuit, resulted in severe damage but no casualties. Authorities are investigating the cause of the fire.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  3 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago