HOME
DETAILS

ലോകബാങ്കിലെ സിറിയയുടെ 15 മില്ല്യണ്‍ ഡോളര്‍ കുടിശ്ശിക തീര്‍ക്കാന്‍ സഊദിയും ഖത്തറും

  
Shaheer
April 27 2025 | 13:04 PM

Saudi Arabia and Qatar Agree to Settle Syrias 15 Million Arrears to the World Bank

റിയാദ്: ആഭ്യന്തര യുദ്ധം തീര്‍ത്ത പ്രഹരങ്ങളില്‍ നിന്നും ഉയിര്‍ത്തെണീക്കുന്ന സിറിയക്ക് സഹായ ഹസ്തവുമായി സഊദി അറേബ്യയും ഖത്തറും.  

ലോകബാങ്കിന് സിറിയ നല്‍കേണ്ട കുടിശ്ശിക തീര്‍ക്കാന്‍ സഊദിയും ഖത്തറും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളും സംയുക്തമായി 15 മില്ല്യണ്‍ ഡോളര്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ദീര്‍ഘകാലം നീണ്ടുനിന്ന ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് 14 വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന ലോകബാങ്കിന്റെ സാമ്പത്തിക, സാങ്കേതിക സഹായം പുനരാരംഭിക്കാന്‍ ഈ നിര്‍ണായക നീക്കം സഹായിക്കും. ലോകബാങ്കിന്റെ ഇടപെടല്‍ പുനഃസ്ഥാപിക്കുന്നത് വരും കാലയളവില്‍ രാജ്യത്തിന്റെ വികസനത്തില്‍ മുതല്‍കൂട്ടാവുമെന്നും പ്രധാന മേഖലകളെ പിന്തുണയ്ക്കുന്നതിനും ആരോഗ്യ, പ്രതിരോധ മേഖലകളുടെ വികസനത്തിന് കൂടുതല്‍ തുക ചിലവഴിക്കാമെന്നുമാണ്  സിറിയയുടെ പുതിയ നേതൃത്വം ചിന്തിക്കുന്നത്.

സാമ്പത്തിക സഹായത്തിന് പുറമേ, സിറിയയിലെ സ്ഥാപനങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും വികസനം ശക്തിപ്പെടുത്തുന്നതിനും നയങ്ങള്‍ രൂപീകരിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സാങ്കേതിക പിന്തുണാ പരിപാടികളില്‍ നിന്നും പ്രയോജനം ലഭിക്കും. വര്‍ഷങ്ങളായി നാശനഷ്ടങ്ങള്‍ അനുഭവിച്ച ഒരു രാജ്യത്ത് വീണ്ടെടുക്കലിന്റെയും വികസനത്തിന്റെയും വേഗത ത്വരിതപ്പെടുത്തുന്നതിന് ഈ ശ്രമങ്ങള്‍ ഉപകരിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

Saudi Arabia and Qatar have agreed to jointly pay Syria's $15 million arrears to the World Bank, helping to ease the country's financial burden. The decision aims to restore Syria’s relationship with the global financial institution amid ongoing economic challenges.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  2 minutes ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  10 minutes ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  9 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  10 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  10 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago