HOME
DETAILS

കരിപ്പൂരിലും കണ്ണൂരിലും ഒരേ വിമാനം; കരിപ്പൂരില്‍ നിന്നുള്ളവരില്‍ നിന്ന് അധികമായി ഈടാക്കുന്നത് നാല്‍പ്പതിനായിരത്തിലധികം രൂപ

  
April 28, 2025 | 1:56 AM

Same Flight Different Fees Karipur Passengers Charged Over Forty Thousand Rupees Extra Compared to Kannur

കൊണ്ടോട്ടി: കരിപ്പൂര്‍, കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഒരേ ശ്രേണിയിലുള്ള വിമാനം ഉപയോഗിച്ച് ഹജ്ജ് സര്‍വിസ് നടത്തുമ്പോള്‍ കരിപ്പൂരില്‍ മാത്രം വിമാന ടിക്കറ്റ് നിരക്കില്‍ വിവേചനം. കരിപ്പൂരില്‍ ചെറിയ വിമാനം ഉപയോഗിക്കുന്നതിനാലാണ് നിരക്ക് ഉയരുന്നതെന്ന അധികൃതരുടെ വാദമാണ് ഇതോടെ അസ്ഥാനത്താവുന്നത്.

 കരിപ്പൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും  200 ല്‍ താഴെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന  വിമാനങ്ങളാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഹജ്ജ് സര്‍വിസിന് ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. കരിപ്പൂരില്‍ നിന്ന് ഓരോ വിമാനത്തിലും 173 പേരും കണ്ണൂരില്‍ നിന്ന് 171 പേരുമാണ് യാത്രയാവുക.  രണ്ടിടങ്ങളില്‍ നിന്നും ജിദ്ദയിലേക്കുള്ള ആകാശ ദൂരത്തില്‍ 71 കിലോമീറ്റര്‍ മാത്രമാണ് വ്യത്യസമുള്ളത്. എന്നിട്ടും കരിപ്പൂരില്‍ നിന്ന് 41,580 രൂപയാണ് വിമാന കമ്പനി അധിക ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.

വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവത്തിനാല്‍ ചെറിയവ ഉപയോഗിക്കേണ്ടി  വരുന്നതിനാലാണ് കരിപ്പൂരിലെ  നിരക്ക് ഉയരുന്നതെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. കണ്ണൂര്‍  ജിദ്ദ  4016 കിലോമീറ്റും, കരിപ്പൂര്‍ജിദ്ദ സെക്ടറില്‍ 4088 കിലോമീറ്ററുമാണുള്ളത്.  കണ്ണൂരില്‍ 94,248 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. കരിപ്പൂരില്‍ ഇത് 1,35,828 രൂപയാണ്.  കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷം 5386 പേരാണ് ഹജ്ജിന് പോകുന്നത്. ഇതിനായി 31 സര്‍വിസുകളാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്.  

കണ്ണൂരില്‍ നിന്ന് 29 സര്‍വിസുകളിലായ 4680 പേരും തീര്‍ഥാടനത്തിന് പോകും. കൊച്ചിയില്‍ നിന്ന് സഊദി എയര്‍ലെന്‍സാണ് ഹജ്ജ് സര്‍വിസ് നടത്തുന്നത്. 21 സര്‍വിസുകളാണ് ഉള്ളത്. എന്നാല്‍ വിമാന ടിക്കറ്റ് നിരക്ക് 93,231 രൂപയാണ്. കഴിഞ്ഞ വര്‍ഷം കരിപ്പൂരില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് 145 പേരെയാണ് ഓരോ സര്‍വിസിലും കൊണ്ടു പോയിരുന്നത്. ലഗേജ് ഇനത്തില്‍ ഓരോ തീര്‍ഥാടകനും 40 കിലോയും ഹാന്‍ഡ് ബാഗേജ് ഏഴ് കിലോയും അനുവദിച്ചിരുന്നു. എന്നാല്‍ ഈവര്‍ഷം 173 തീര്‍ഥാടകരെയും ഹാന്‍ഡ് ബാഗേജ് അടക്കം 47 കിലോ ലഗേജ് വീതവും കൊണ്ടു പോകുന്നുണ്ട്. കരിപ്പൂരില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധവിനെ തുടര്‍ന്ന് 513 പേര്‍ ഈവര്‍ഷം എംബാര്‍ക്കേഷന്‍ കണ്ണൂരിലേക്ക് മാറ്റിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ വന്‍തീപിടിത്തം;  ഒമ്പത് മരണം

National
  •  5 days ago
No Image

മത ഗ്രന്ഥങ്ങള്‍ കൈവശംവയ്ക്കുന്നതും ഏതെങ്കിലും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതും ഭീകരവാദത്തിന് തെളിവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

National
  •  5 days ago
No Image

അടിയന്തര മുന്നറിയിപ്പുകള്‍ ഇനി മൊബൈലില്‍; സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം നിലവില്‍ വന്നു

National
  •  5 days ago
No Image

'ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുക്കുമ്പോള്‍ യു.എസ് നാവിക സേന കടല്‍ക്കൊള്ളക്കാരെ പോലെ' ഇറാന്‍ എണ്ണക്കപ്പലുകള്‍ പിടിച്ചെടുത്തതിനെ ന്യായീകരിച്ച് ട്രംപ് 

International
  •  5 days ago
No Image

തലയെ വെട്ടി ഗെയ്ക്വാദ്; ചെന്നൈയുടെ ചരിത്രപുസ്തകത്തില്‍ ഇനി രണ്ടാമന്‍

Cricket
  •  5 days ago
No Image

  25 വര്‍ഷത്തെ ഒളിവുജീവിതം; ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയെ കുടുക്കിയത് പൊലിസിന്റെ 'എഐ' തന്ത്രം

Kerala
  •  5 days ago
No Image

വാണിജ്യ സിലിണ്ടറിന് പിന്നാലെ ഗാര്‍ഹിക വിലയും ഉയരുന്നു; ഇരട്ട പ്രഹരമായി പെട്രോള്‍, ഡീസല്‍ വില കൂട്ടാനും നീക്കം

latest
  •  5 days ago
No Image

എന്‍.എം.എം.എസ് പരീക്ഷാഫലം: മാര്‍ക്കറിയാനാവാതെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍; പരാതിയുമായി രക്ഷിതാക്കള്‍

Kerala
  •  5 days ago
No Image

ബിജു പ്രഭാകറിനെതിരെ ആഞ്ഞടിച്ച് ഐഎന്‍ടിയുസി; 'കോണ്‍ഗ്രസ് വരാന്തയില്‍ പോലും കയറ്റരുത്'

Kerala
  •  5 days ago
No Image

യു.എ.ഇയില്‍ ചൂട് ഉയര്‍ന്ന് തന്നെ; ഇന്ന് താപനില 40 ഡിഗ്രി വരെയെത്തും

uae
  •  5 days ago