HOME
DETAILS

സാക്ഷാൽ സച്ചിനെ മറികടക്കാൻ സഞ്ജുവിന്റെ പടയാളി; മുന്നിലുള്ളത് വമ്പൻ നേട്ടം

  
Sudev
April 28 2025 | 06:04 AM

Yashasvi Jaiswal Need 37 Runs to Break Sachin Tendulkar Record in IPL History

ജയ്പൂർ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസുമാണ് ഏറ്റുമുട്ടുന്നത്. രാജസ്ഥാന്റെ തട്ടകമായ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ ഗുജറാത്തിന് വിജയം അനിവാര്യമാണ്. മറുഭാഗത്ത് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ രാജസ്ഥാനും വിജയം ആവശ്യമാണ്. 

ഈ നിർണായകമായ മത്സരത്തിൽ രാജസ്ഥാൻ താരം യശ്വസി ജെയ്‌സ്വാളിനെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ റെക്കോർഡാണ്. ഐപിഎല്ലിൽ 2000 റൺസ് സ്വന്തമാക്കാനുള്ള അവസരമാണ് ജെയ്‌സ്വാളിന്റെ മുന്നിലുള്ളത്. മത്സരത്തിൽ 37 റൺസ് കൂടി നേടിയാൽ ജെയ്‌സ്വാളിന് ഈ നേട്ടം സ്വന്തമാക്കാം. ഈ മത്സരത്തിൽ 37 റൺസ് നേടിയാൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനെ മറികടക്കാനും ജെയ്‌സ്വാളിന് സാധിക്കും.

ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനാണ് ജെയ്‌സ്വാളിന് സാധിക്കുക. സച്ചിൻ 63 മത്സരങ്ങളിൽ നിന്നുമാണ് 2000 റൺസ് സ്വന്തമാക്കിയത്. ജെയ്‌സ്വാൾ ഇതിനോടകം തന്നെ 61 മത്സരങ്ങളിൽ നിന്നും 1963 റൺസാണ് നേടിയിട്ടുള്ളത്. ഈ മത്സരത്തിൽ 37 റൺസ് നേടിയാൽ സച്ചിനേക്കാൾ ഒരു ഇന്നിംഗ്സ് കുറച്ചു കളിച്ചുകൊണ്ട് ജെയ്‌സ്വാളിനു ഈ റെക്കോർഡ് കൈവരിക്കാൻ സാധിക്കും..  

ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് ഋതുരാജ് ഗെയ്ക്‌വാദ് ആണ്. 57 ഇന്നിങ്‌സുകളിൽ നിന്നുമാണ് ഗെയ്ക്വാദ് 2000 റൺസ് സ്വന്തമാക്കിയത്. 60 ഇന്നിങ്‌സുകളിൽ നിന്നുമായി ഈ നേട്ടം കൈവരിച്ച കെഎൽ രാഹുലാണ്‌ പട്ടികയിലെ രണ്ടാമൻ. ഈ പട്ടികയിൽ വിദേശ താരങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലാണ്. 48 ഇന്നിങ്സിൽ നിന്നുമാണ് ഗെയ്ൽ ഈ റെക്കോർഡ് കൈവരിച്ചത്. രണ്ടാമതുള്ളത് 52 ഇന്നിങ്‌സുകളിൽ നിന്നുമായി ഈ നേട്ടം സ്വന്തമാക്കിയ മുൻ ഓസ്‌ട്രേലിയൻ താരം ഷോൺ മാർഷാണ്. 

ഈ സീസണിൽ ടീമിന്റെ മോശം പ്രകടനനങ്ങളിലും രാജസ്ഥാന് വേണ്ടി മികച്ച ഫോമിലാണ് ജെയ്‌സ്വാൾ കളിക്കുന്നത്. ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്നും നാല് അർദ്ധ സെഞ്ച്വറികൾ ഉൾപ്പടെ 356 റൺസാണ് ജെയ്‌സ്വാൾ നേടിയിട്ടുള്ളത്. ഈ മികച്ച ഫോം ഗുജറാത്തിനെതിരെയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

Yashasvi Jaiswal Need 37 Runs to Break Sachin Tendulkar Record in IPL History 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ജെ.പി മത്സരിക്കും; നിതീഷിനേയും ബിജെ.പിയേയും ആശങ്കയിലാക്കി ചിരാഗ് പാസ്വന്റെ പ്രഖ്യാപനം 

National
  •  a day ago
No Image

അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

നാട്ടിലേക്ക് പണം അയക്കുകയാണോ? മൂല്യം അറിയുക; ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്| India Rupee Value

uae
  •  a day ago
No Image

ഗില്‍, ജദേജ, ആകാശ് ദീപ്....ജയ്ഷായുടെ അഭിനന്ദന ലിസ്റ്റില്‍ പക്ഷേ നിര്‍ണായ വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് ഇല്ല!; അവഗണന മുസ്‌ലിം ആയിട്ടോ എന്ന് സോഷ്യല്‍ മീഡിയ

Cricket
  •  a day ago
No Image

നിപ: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു,സമ്പര്‍ക്ക പട്ടികയില്‍ 173 പേര്‍

Kerala
  •  a day ago
No Image

ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കില്ലെന്ന് യുഎഇ; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് അധികൃതര്‍

uae
  •  a day ago
No Image

മസ്‌കത്ത്-കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കി സലാം എയര്‍; നിര്‍ത്തിവെച്ചത് ഇന്നു മുതല്‍ ജൂലൈ 13 വരെയുള്ള സര്‍വീസുകള്‍

oman
  •  a day ago
No Image

റാസല്‍ഖൈമയില്‍ വിമാനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് ആദരമായി ഉഗാണ്ടയില്‍ രണ്ട് പള്ളികള്‍ നിര്‍മിക്കുന്നു

uae
  •  a day ago
No Image

തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ വിവാദം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Kerala
  •  a day ago
No Image

ദുബൈയില്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടന്‍; 2030ഓടെ 25% യാത്രകളും ഓട്ടോണമസ്

uae
  •  a day ago