HOME
DETAILS

'നീരവ് മോദി, മെഹുല്‍ ചോക്‌സി കേസ്'; മുംബൈ ഇഡി ഓഫീസ് തീപിടുത്തത്തില്‍ സുപ്രധാന രേഖകള്‍ കത്തിനശിച്ചതായി സംശയം

  
Web Desk
April 28 2025 | 12:04 PM

Mumbai ED office fire reportedly destroying important documents about industrialists Mehul Choksi and Nirav Modi

മുംബൈ: മുംബൈയിലെ ഇഡി ഓഫീസ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാന രേഖകള്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ട്. വിവാദ വ്യവസായികളായ മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരുടെ ഫയലുകള്‍ തീപിടുത്തത്തില്‍ നശിച്ചതായി സംശയിക്കുന്നുണ്ട്. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12,636 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് മെഹുല്‍ ചോക്‌സിക്കും, മരുമകന്‍ നീരവ് മോദിക്കുമെതിരെ കേസെടുത്തത്. സംഭവത്തില്‍ നീരവ് മോദിയുടെ ഭാര്യ അമി മോദി, സഹോദരന്‍ നീഷാല്‍ മോദി എന്നിവരായിരുന്നു കൂട്ടുപ്രതികള്‍. തട്ടിപ്പ് പുറത്തായതിന് പിന്നാലെ 2018ല്‍ ഇവര്‍ രാജ്യം വിടുകയും ചെയ്തു. ഡിജിറ്റല്‍ തെളിവുകള്‍ നിലവിലുള്ളതിനാല്‍ അന്വേഷണത്തെ ബാധിക്കില്ലെന്നാണ് ഇഡിയുടെ വിശദീകരണം. 

ഞായറാഴ്ച്ച പുലര്‍ച്ചെ 2.30ഓടെയാണ് മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റ് പ്രദേശത്തുള്ള കൈസര്‍ ഇ ഹിന്ദ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇഡി ഓഫീസില്‍ തീപിടുത്തമുണ്ടായത്. ലെവല്‍ 3 തീപിടുത്തമാണ് നടന്നതെന്നും, കനത്ത പുക കാരണം തീ അണയ്ക്കാന്‍ സമയമെടുത്തെന്നും മുംബൈ ഫയര്‍ ഫോഴ്‌സ് അറിയിച്ചിരുന്നു. 

തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ ഫര്‍ണിച്ചറുകളും പ്രധാനപ്പെട്ട രേഖകളും ഉള്‍പ്പെടെ വന്‍തോതിലുള്ള നാശനഷ്ടമുണ്ടായെന്നാണ് നി​ഗമനം. 

Mumbai ED office fire reportedly destroying important documents about industrialists Mehul Choksi and Nirav Modi 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

crime
  •  9 hours ago
No Image

കത്തിയമർന്ന് ജറുസലേം; ഇസ്‌റാഈലിൽ അടിയന്തരാവസ്ഥ

International
  •  9 hours ago
No Image

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ചോദ്യം ചെയ്യലിനു ഹാജരായി

Kerala
  •  10 hours ago
No Image

തീരദേശ നഗരങ്ങളില്‍ കനത്ത ചൂട്; യുഎഇയെ കാത്തിരിക്കുന്നത് പൊള്ളുന്ന പകലുകള്‍ | UAE Weather Updates

uae
  •  11 hours ago
No Image

'ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനം, പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായ നടപടി കൈകൊള്ളണം'; രാഹുല്‍ ഗാന്ധി

National
  •  11 hours ago
No Image

'പിന്നാക്കമോ മുന്നാക്കമോ ലഹരി കേസുകളിൽ ഇല്ല'; മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  12 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയില്‍; അല്‍മക്തൂം എയര്‍പോട്ടിന്റെ നിര്‍മ്മാണം അതിവേഗത്തില്‍

uae
  •  12 hours ago
No Image

ലോക്മാന്യ തിലക് ട്രെയിനിൽ യുവാവിന്റെ മൃതദേഹം, പോക്കറ്റിൽ കണ്ണൂർ വരെയുള്ള ടിക്കറ്റ്

Kerala
  •  12 hours ago
No Image

അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ

latest
  •  13 hours ago
No Image

ഏറ്റുമാനൂരില്‍ പിഞ്ചുമക്കളുമായി യുവതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

Kerala
  •  14 hours ago