കോവളത്ത് യുവാവിനെ കടലില്‍ വീണ് കാണാതായി
കോവളം: തീരത്ത് ഫുട്ബോള്‍ കളികഴിഞ്ഞ് കാല് കഴുകുന്നതിനിടെ ശക്തമായ തിരയടിയില്‍പ്പെട്ട് കടലില്‍ വീണ യുവാവിനെ കാണാതായി.
വിഴിഞ്ഞം ഹാര്‍ബര്‍ വലിയവിള മുസ്ലിം കോളനിയില്‍ സഫാനി മന്‍സിലില്‍ അബ്ദുല്‍ റഹ്മാന്-നൂര്ജഹാന് ദമ്പതികളുടെ മകന് അജ്മല്‍ ഖാന് (19) നെ ആണ് കാണാതായത്. വിഴിഞ്ഞം ഇന്സ്പക്ഷന് ബംഗ്ലാവിനു സമീപത്തെ വലിയ മണല്‍ ബീച്ചില്‍ ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.
രാവിലെ ആറു മണിയോടെ സുഹൃത്തുക്കളുമൊത്ത് വലിയ മണല്‍ ബീച്ചിലെ ഫുട്ബോള്‍ കളിച്ച ശേഷം കാലു കഴുകുന്നതിനിടെ കൂറ്റന്‍ തിരയില്‍പ്പെട്ട് കടലിലകപ്പെടുകയായിരുന്നു. ഉടന്‍ കൂടെ ഉണ്ടായിരുന്ന ജലീല്‍, അബ്ദുളള, ഷംനാദ് എന്നിവര്‍ കടലിലേയ്ക്ക് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കരയിലുണ്ടായിരുന്നവരുടെ നിലവിളി കേട്ട് സമീപത്തെ സ്വകാര്യ ഹോട്ടലിലെ ലൈഫ് ഗാര്‍ഡ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു തീരദേശ പൊലിസിന്റെ പട്രോള്‍ ബോട്ടുകള്‍, മത്സ്യത്തൊഴിലാളികളിലെ മുങ്ങല്‍ വിദഗ്ധര്എന്നിവരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വിഴിഞ്ഞം സി.ഐ കെ.ആര്.ബിജു, കോവളം എസ്.ഐ.അജയകുമാര്‍, തീരദേശ പൊലിസ് എസ്.ഐ.സുരേഷ്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ നിസാ ബീഗം എന്നിവരുടെ മേല്‍നോട്ടതില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. തുറമുഖ വകുപ്പിന്റെ കൊല്ലത്തെ ഡൈവര്‍ വിംഗിന്റെയും തീരദേശ സേനയുടെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഴിഞ്ഞം കോസ്റ്റല്‍ പൊലിസിന്റെ രണ്ട് പട്രോള്‍ ബോട്ടുകളും മത്സ്യതൊഴിലാളികളും കോവളത്തെ മുങ്ങല്‍ തൊഴിലാളികളും തിരച്ചില്‍ നടത്തിവരികയാണെന്നും സി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."