
മകളുടെ മരണ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ഒഎംഎ സലാമിന് മൂന്ന് ദിവസത്തെ പരോള്‍; നടപടി എന്‍ഐഎ എതിര്‍പ്പ് തള്ളി

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിച്ച മകള്‍ ഫാത്തിമ തസ്‌കിയയുടെ ആദ്യ ആണ്ടിന്റെ ഭാഗമായുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനായി മുന്‍ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ മഞ്ചേരി സ്വദേശി ഒഎംഎ സലാമിന് മൂന്ന് ദിവസത്തേക്ക് പരോള്‍. സലാമിന്റെ ആവശ്യം പരിഗണിച്ച് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് രവീന്ദ്ര ദുഡേജയുടെ ബെഞ്ചാണ് എന്‍.ഐ.എയുടെ എതിര്‍പ്പ് തള്ളി സലാമിന് മൂന്ന് ദിവസത്തെ കസ്റ്റഡി പരോള്‍ അനുവദിച്ചത്. ഓരോദിവസവും ആറുമണിക്കൂര്‍ സമയം മാത്രമാകും സലാമിന് വീട്ടില്‍ കഴിയാന്‍ അവസരം ലഭിക്കുക. യാത്രയുടെയും അനുഗമിക്കുന്ന പൊലിസിന്റെയും ചെലവും സലാം വഹിക്കണം. പരോള്‍ സമയത്ത് കുടുംബാംഗങ്ങളോട് മാത്രമേ സലാമിന് ഇടപഴകാന്‍ അനുവാദമുള്ളൂ.
മരണവാര്‍ഷികത്തോടനുബന്ധിച്ച് പരിപാടികളൊന്നും ഇല്ലെന്ന് എന്‍.ഐ.എ വാദിച്ചെങ്കിലും, പ്രതിക്ക് ആചാരം നടത്താന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്ക് അതിന് അനുവാദം നല്‍കണമെന്ന് വ്യക്കതമാക്കിയാണ് കോടതി ഹരജിക്കാരന് അനുകൂലമായി നിലപാടെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായിരുന്ന മഞ്ചേരി പാലക്കുളം സ്വദേശിനി ഫാത്തിമ തസ്‌കിയ(24) കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കല്‍പ്പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. മകളുടെ സംസ്‌കാരച്ചടങ്ങിനായി സലാമിന് നേരത്തെ പരോള്‍ ലഭിച്ചിരുന്നു. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനു മുന്നോടിയായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് സലാമിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചത്.
popular front ex chairman O.M.A. Salam granted three-day parole
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
crime
• 10 hours ago
കത്തിയമർന്ന് ജറുസലേം; ഇസ്‌റാഈലിൽ അടിയന്തരാവസ്ഥ
International
• 11 hours ago
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ചോദ്യം ചെയ്യലിനു ഹാജരായി
Kerala
• 12 hours ago
തീരദേശ നഗരങ്ങളില്‍ കനത്ത ചൂട്; യുഎഇയെ കാത്തിരിക്കുന്നത് പൊള്ളുന്ന പകലുകള്‍ | UAE Weather Updates
uae
• 12 hours ago
'ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനം, പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായ നടപടി കൈകൊള്ളണം'; രാഹുല്‍ ഗാന്ധി
National
• 13 hours ago
'പിന്നാക്കമോ മുന്നാക്കമോ ലഹരി കേസുകളിൽ ഇല്ല'; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 13 hours ago
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയില്‍; അല്‍മക്തൂം എയര്‍പോട്ടിന്റെ നിര്‍മ്മാണം അതിവേഗത്തില്‍
uae
• 13 hours ago
ലോക്മാന്യ തിലക് ട്രെയിനിൽ യുവാവിന്റെ മൃതദേഹം, പോക്കറ്റിൽ കണ്ണൂർ വരെയുള്ള ടിക്കറ്റ്
Kerala
• 13 hours ago
അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ
latest
• 15 hours ago
ഏറ്റുമാനൂരില്‍ പിഞ്ചുമക്കളുമായി യുവതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
Kerala
• 15 hours ago
കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം; നിര്‍ണായ ഇടപെടല്‍ നടത്തിയത് പട്ടാമ്പി സിഐ
Kuwait
• 16 hours ago
പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പര്‍ വേടന് ഉപാധികളോടെ ജാമ്യം
Kerala
• 16 hours ago
ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം ബീഹാര്‍ തെരഞ്ഞെടുപ്പോ?
National
• 17 hours ago
'ജീവനും കൊണ്ട് ഓടി; വീണിടത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു'; മംഗളൂരുവിലെ സംഘ്പരിവാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എഫ്ഐആര്‍ റിപ്പോര്‍ട്ട്
National
• 19 hours ago
കഞ്ചാവ് കേസ്: യു.പ്രതിഭ എം.എല്‍.എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എക്സൈസ് കുറ്റപത്രം
Kerala
• 21 hours ago
വീണ്ടും പാക് ചാരൻ അറസ്റ്റിൽ; പാക് 'സുന്ദരി'ക്ക് രാജ്യ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തു; ലീക്കായ രഹസ്യങ്ങൾ അറിയാൻ സുനിലിനെ ചോദ്യംചെയ്തു എടിഎസ് | Pak Spy Arrested
Trending
• a day ago
അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം എബ്രഹാമിനെതിരായ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ
Kerala
• a day ago
രാജ്യത്തിനായി വീരമൃത്യു വരിച്ച പൊലിസുകാരന്റെ ഉമ്മയും പാകിസ്താനിലേക്ക് നാടുകടത്താനുള്ളവരുടെ പട്ടികയില്‍; വിമര്‍ശനത്തിന് പിന്നാലെ തീരുമാനത്തില്‍ മാറ്റം
National
• a day ago
കുതിപ്പ് തുടര്‍ന്ന് കെഫോണ്‍; എങ്ങനെയെടുക്കാം കണക്ഷന്?
Kerala
• 19 hours ago
വേടന്റെ പുതിയ ഗാനത്തേയും ഇരുകയ്യും നീട്ടി സ്വീകരിച്ച് ആസ്വാദകര്‍; 'മോണോ ലോവ' പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഹിറ്റ്
Kerala
• 19 hours ago
അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു
Kerala
• 21 hours ago