കാലിക്കറ്റ്, എം ജി, കേരള ; പ്രധാന യൂണിവേഴ്സിറ്റികളിലെ വാർത്തകളറിയാം
കാലിക്കറ്റ് യൂണിവേഴ്സിറ്റി
സൂക്ഷ്മപരിശോധനാ ഫലം: വിദൂരവിഭാഗം ഒന്നാം സെമസ്റ്റർ ( CBCSS - PG - SDE ) എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം: നാല്, ആറ് സെമസ്റ്റർ ( 2014 സ്‌കീം - 2016 മുതൽ 2018 വരെ പ്രവേശനം ) ബി.ടെക്. ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 16 വരെ അപേക്ഷിക്കാം.
എം ജി യൂണിവേഴ്സിറ്റി
പരീക്ഷാ ഫലം: ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്.സി മോളിക്കുലാർ ബയോളജി ആൻഡ് ജെനറ്റിക് എൻജിനീയറിങ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 12 വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം.
പരീക്ഷാ തീയതി: ആറാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം-2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മാർച്ച് 2025) ബി.എ മദ്ദളം പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മെയ് എട്ടിന് തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.
കേരള യൂണിവേഴ്സിറ്റി
പ്രാക്ടിക്കൽ, പ്രൊജക്ട് വൈവ വോസി : ആറാം സെമസ്റ്റർ ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി, ഏപ്രിൽ 2025 പ്രോജക്ട് വൈവ വോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽ.എൽ.ബി, ഏപ്രിൽ 2025 പരീക്ഷയുടെ വൈവ വോസി 12 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. ആറാം സെമസ്റ്റർ ബി.എ ഇംഗ്ലിഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ഏപ്രിൽ 2025 പരീക്ഷയുടെ പ്രോജക്ട് വൈവ വോസി പരീക്ഷ 7 മുതൽ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
ആറാം സെമസ്റ്റർ ബി.എസ്.സി എൻവിയോൺമെന്റൽ സയൻസ് ആൻഡ് എൻവിയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് (216), ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ ആൻഡ് പ്രോജക്ട് വൈവ വോസി പരീക്ഷ 6 മുതൽ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. ആറാം സെമസ്റ്റർ ബി.ടെക്. ഒക്ടോബർ 2024 (2013 സ്‌കീം) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചിന്റെ സിസ്റ്റം സോഫ്റ്റ്‌വെയർ ലാബ് (13608) പ്രാക്ടിക്കൽ പരീക്ഷ 30 ന് കാര്യവട്ടം യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിങിൽ പുനഃക്രമീകരിച്ചു.
ആറാം സെമസ്റ്റർ ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി (247), ബി.എസ്.സി ബയോടെക്‌നോളജി (മൾട്ടിമേജർ) 2 (യ) (350), പരീക്ഷകളുടെ പ്രാക്ടിക്കൽ മെയ് 12 മുതൽ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. ആറാം സെമസ്റ്റർ ബി.വോക്. ട്രാവൽ ആൻഡ് ടൂറിസം, ഏപ്രിൽ 2025 കോഴ്‌സിന്റെ പ്രോജ്ക്ട് ആൻഡ് വൈവ വോസി, ഓൺ ജോബ് ട്രെയിനിംഗ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ആറാം സെമസ്റ്റർ ബി.വോക്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഏപ്രിൽ 2025 കോഴ്‌സിന്റെ പ്രോജക്ട് ആൻഡ് വൈവ വോസി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."