വിജയന്‍ സാറിന് ദേശീയപുരസ്‌കാരം; അഭിമാന നിമിഷത്തില്‍ ആനാട് എല്‍.പി.എസ്
നെടുമങ്ങാട്: നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ആനാട് ഗവ. എല്‍.പി.എസിനെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍,നാട്ടുകാരുടെ പ്രിയപ്പെട്ട 'വിജയന്‍ സാര്‍'. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്നും അദ്ദേഹം മികച്ച അധ്യാപകനുള്ളദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ ആനാട് എന്ന ഗ്രാമം മുഴുവന്‍ അഭിമാനത്തിലാറാടും.
മുന്‍വര്‍ഷങ്ങളില്‍ ഇരുന്നൂറില്‍ താഴെ മാത്രം കുട്ടികളുണ്ടായിരുന്ന ആനാട് എല്‍.പി.എസ്സില്‍ ഇന്ന് 750 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്‌കൂളിലെ പ്രധാനാധ്യാപകനായ വിജയന്‍ നായരുടെ അശ്രാന്ത പരിശ്രമമായിരുന്നു പ്രധാന ഘടകം. പ്രിപ്രൈമറി വിഭാഗത്തില്‍ മാത്രമായി ഈ വര്‍ഷം 275 കുട്ടികള്‍ അഡ്മിഷനെടുത്തു.
വിദ്യാലയത്തില്‍ ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയുംസഹായങ്ങള്‍ക്ക് പുറമെ സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയുണ്ടാക്കി പ്രയോദജനപ്പെടുത്താനും വിജയന്‍ നായര്‍ക്കു കഴിഞ്ഞു. മികച്ച പി.ടി.എ ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം, വിദ്യാഭ്യാസ റിയാലിറ്റി ഷോയിലെ മികച്ച വിജയം, പ്രഥമാധ്യാപകനുള്ള അലി ഹസ്സന്‍ പുരസ്‌കാരം എന്നിവയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി തേടിയെത്തി.
കര്‍ഷക കുടുംബത്തില്‍ ജനാര്‍ദനന്‍ പിള്ളയുടെയും സരോജി അമ്മയുടേയും 9 മക്കളില്‍ ഇളയവനായ വിജയന്‍ നായര്‍ അധ്യാപകനായി സര്‍വീസില്‍ പ്രവേശിച്ചിട്ട് 32 വര്‍ഷം തികഞ്ഞു. 2000ലാണ് ആനാട് എല്‍.പി.എസ്സില്‍ എത്തുന്നത്. 2005ല്‍ സ്‌കൂളിലെ പ്രധാനാധ്യാപകനായി. വിതുര ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ ജൂലി എസ്. നായരാണ് ഭാര്യ. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ വിശ്വജിത് നായര്‍, എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയായ സൂര്യ ജിത് നായര്‍ എന്നിവര്‍ മക്കളാണ്.,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."