HOME
DETAILS

നാളെയാണ് ലാസ്റ്റ് ഡേറ്റ്; നാട്ടിലെ സഹകരണ ബാങ്കുകളിൽ ജോലി നേടാം; 200+ ഒഴിവുകളിലേക്ക് മെ​ഗാ റിക്രൂട്ട്മെന്റ്

  
April 29 2025 | 11:04 AM

kerala cseb  recruitment Secretary Assistant Secretary Junior ClerkCashier System Administrator Data Entry Operator

കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ ജോലി നേടാൻ അവസരം. കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് 2025ലെ മെഗാ റിക്രൂട്ട്‌മെന്റ് വിജ്ഞാപനമിറക്കി. ജൂനിയർ ക്ലർക്ക്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, മാനേജർ, അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ തസ്തികകളിലാണ് നിയമനം നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെയും സഹകരണ ബാങ്കുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൽപര്യമുള്ളവർ ഏപ്രിൽ 30ന് മുൻപായി അപേക്ഷിക്കണം. 

തസ്തികയും, ഒഴിവുകളും

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്‌സാമിനേഷൻ ബോർഡ് കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലേക്ക് റിക്രൂട്ട്‌മെന്റ്. 

ജൂനിയർ ക്ലർക്ക്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, മാനേജർ, അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി തസ്തികകളിലാണ് ഒഴിവുകൾ. ആകെ 200 ഒഴിവുകളാണുള്ളത്. 

സെക്രട്ടറി 1
അസിസ്റ്റന്റ് സെക്രട്ടറി 04
ജൂനിയർ ക്ലർക്ക്/ കാഷ്യർ 160
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ 02
ഡാറ്റ എൻട്രി ഓപ്പറേറ്റർ 07

പ്രായപരിധി

18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടിക്കാർക്ക് 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. 

യോഗ്യത

ഡാറ്റ എൻട്രി ഓപ്പറേറ്റർ

അംഗീകൃത സർവകലാശാല ബിരുദം

അംഗീകൃത ഡാറ്റ എൻട്രി കോഴ്‌സ് സർട്ടിഫിക്കറ്റ്

സമാന തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം. 

ജൂനിയർ ക്ലർക്ക്

പത്താം ക്ലാസ് വിജയം. ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്‌സ് പാസായിരിക്കണം. 

അസിസ്റ്റന്റ് സെക്രട്ടറി

50 ശതമാനം മാർക്കോടെ ഡിഗ്രി. കൂടെ സഹകരണ ഹയർ ഡിപ്ലോമ. അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് HDC. അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് വിജയിച്ചിരിക്കണം. 

അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്ന് ബിഎസ്സി, എംഎസ്സി അല്ലെങ്കിൽ അംഗീകൃത ബികോം ബിരുദം. 

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിന് ഡിഗ്രി / MCA/ MSc. 

മൂന്ന് വർഷത്തെ ജോലി പരിചയം. 

സെക്രട്ടറി

HDC & BM ൽ ബിരുദം, അക്കൗണ്ടന്റായി ഏഴ് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിന് മുകളിൽ തസ്തികയിൽ. 

അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎസ്സി (കോ-ഓപ്പറേഷൻ & ബാങ്കിങ്), അക്കൗണ്ടന്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമോ അതിന് മുകളിലോ സഹകരണ ബാങ്കിൽ OR ബിസിനസ് അഡ്മിനിസ്‌ട്രേഷൻ പിജി അല്ലെങ്കിൽ ഫിനാൻസ് പ്രധാന വിഷയമായി എംകോം അല്ലെങ്കിൽ ബാങ്കിങ് മേഖലയിൽ മൂന്ന് വർഷത്തെ പരിചയവവും സഹകരണ യോഗ്യതയും ഉള്ള ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ അംഗത്വം OR ബികോം (സഹകരണം) അക്കൗണ്ടന്റായി ഏഴ് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിന് മുകളിലുള്ള തസ്തികയും.

ശമ്പളം

സെക്രട്ടറി - 23,310 രൂപമുതൽ 69,250 രൂപവരെ. 

അസിസ്റ്റന്റ് സെക്രട്ടറി - 15,320 മുതൽ 66,470 രൂപവരെ.

ജൂനിയർ ക്ലർക്ക് - 8750 മുതൽ 51650 രൂപവരെ. 

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ - 23,310 രൂപമുതൽ 68,810 രൂപവരെ.

ഡാറ്റ എൻട്രി ഓപ്പറേറ്റർ - 16,890 രൂപമുതൽ 46830 രൂപവരെ.

തെരഞ്ഞെടുപ്പ്

കേരള സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന പരീക്ഷയും, ബന്ധപ്പെട്ട സഹകരണ ബാങ്കുകളിൽ നടത്തുന്ന ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തും. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള സഹകരണ സർവീസ് പരീക്ഷ ബോർഡ് വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് ഏത് തസ്തികയിലാണോ അപേക്ഷിക്കുന്നത്, അതിനുള്ള വിജ്ഞാപനം വായിച്ച് നോക്കുക. ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയക്കി അപേക്ഷ നൽകണം. ഏപ്രിൽ 30 ആണ് ലാസ്റ്റ് ഡേറ്റ്.

അപേക്ഷ: click 

വിജ്ഞാപനം: click 

Secretary, Assistant Secretary, Junior Clerk/Cashier, System Administrator, Data Entry Operator recruitment in keralacseb. apply before april 30



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

crime
  •  10 hours ago
No Image

കത്തിയമർന്ന് ജറുസലേം; ഇസ്‌റാഈലിൽ അടിയന്തരാവസ്ഥ

International
  •  10 hours ago
No Image

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ചോദ്യം ചെയ്യലിനു ഹാജരായി

Kerala
  •  11 hours ago
No Image

തീരദേശ നഗരങ്ങളില്‍ കനത്ത ചൂട്; യുഎഇയെ കാത്തിരിക്കുന്നത് പൊള്ളുന്ന പകലുകള്‍ | UAE Weather Updates

uae
  •  11 hours ago
No Image

'ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനം, പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായ നടപടി കൈകൊള്ളണം'; രാഹുല്‍ ഗാന്ധി

National
  •  12 hours ago
No Image

'പിന്നാക്കമോ മുന്നാക്കമോ ലഹരി കേസുകളിൽ ഇല്ല'; മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  12 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയില്‍; അല്‍മക്തൂം എയര്‍പോട്ടിന്റെ നിര്‍മ്മാണം അതിവേഗത്തില്‍

uae
  •  13 hours ago
No Image

ലോക്മാന്യ തിലക് ട്രെയിനിൽ യുവാവിന്റെ മൃതദേഹം, പോക്കറ്റിൽ കണ്ണൂർ വരെയുള്ള ടിക്കറ്റ്

Kerala
  •  13 hours ago
No Image

അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ

latest
  •  14 hours ago
No Image

ഏറ്റുമാനൂരില്‍ പിഞ്ചുമക്കളുമായി യുവതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

Kerala
  •  14 hours ago