HOME
DETAILS

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയില്‍; അല്‍മക്തൂം എയര്‍പോട്ടിന്റെ നിര്‍മ്മാണം അതിവേഗത്തില്‍

  
Web Desk
April 30, 2025 | 3:46 PM

Dubai Accelerates Construction of Al Maktoum International Airport Future Worlds Largest Aviation Hub

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ദുബൈയില്‍ ഒരുങ്ങുന്നു. ദുബൈയിലെ അല്‍മക്തൂം വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടാകാന്‍ ഒരുങ്ങുന്നത്. വിമാനത്താവളത്തിന്റെ കരാറുകള്‍ നല്‍കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തതായി ദുബൈ എയര്‍പോര്‍ട്ട്‌സ് ചെയര്‍മാനും ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വിമാനത്താവളം ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടാകുമെന്നാണ് കരുതുന്നത്. 

നേരത്തേ വിമാനത്താവളത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കിയിരുന്നു. പത്തു വര്‍ഷത്തിനകം ദുബൈ എയര്‍പോര്‍ട്ടിലെ എല്ലാ പ്രവര്‍ത്തനങ്ങളും അല്‍മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റാനാകുമെന്നാണ് കരുതുന്നത്.

ദുബൈയുടെ ഭാവിയിലെ അഭിലാഷ പദ്ധതിയായ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവള പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. 2033 ഓടെ തുറക്കാന്‍ പോകുന്ന 35 ബില്യണ്‍ ഡോളറിന്റെ പാസഞ്ചര്‍ ടെര്‍മിനലില്‍ ഭൂഗര്‍ഭ ട്രെയിന്‍ ശൃംഖല ഉള്‍പ്പെടെ ആഭ്യന്തര ഗതാഗത സംവിധാനം നിര്‍മ്മിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലവിലുള്ള ഓട്ടോമേറ്റഡ് പീപ്പിള്‍ മൂവര്‍ (എപിഎം) ടെര്‍മിനല്‍ 1, ടെര്‍മിനല്‍ 3 എന്നിവിടങ്ങളില്‍ യാത്രക്കാരെ കടത്തിവിടുന്നു. ഇവിടത്തെ എപിഎമ്മുകളില്‍ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിമിതമായ ഇരിപ്പിട സൗകര്യങ്ങളേയുള്ളൂ.

35 ബില്യണ്‍ ഡോളറിന്റെ പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ ദുബൈ സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് അനുമതി നല്‍കിയതിനുശേഷം ജോലികള്‍ ആരംഭിച്ചതായും പ്രധാനപ്പെട്ട കരാറുകള്‍ കരാറുകാര്‍ക്ക് നല്‍കിയതായും ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം വ്യക്തമാക്കിയിരുന്നു. 

400 വിമാനത്താവള ഗേറ്റുകളും 5 സമാന്തര റണ്‍വേകളും അടങ്ങുന്ന വിമാനത്താവളം എഴുപത് സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ അല്‍മക്തൂം വിമാനത്താവളത്തിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അഞ്ചുമടങ്ങ് ശേഷി ഉണ്ടാകുമെന്നാണ് കരുതുന്നത്. 

Dubai is rapidly advancing the $35 billion expansion of Al Maktoum International Airport, set to become the world's largest airport. The project includes five runways, 400 gates, and aims to handle up to 260 million passengers annually, positioning Dubai as a global aviation leader



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  2 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  3 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  3 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  3 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  3 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  3 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  3 days ago