ഖയാനിയുടെ മകനു പകരം സവാഹിരിയുടെ പെണ്മക്കളെ പാകിസ്താന് വിട്ടയച്ചു
വാഷിങ്ടണ്‍: പാകിസ്താന് മുന്‍ സൈനിക മേധാവി അഷ്ഫാഖ് പര്‍വേസ് ഖയാനിയുടെ മകനെ മോചിപ്പിക്കുന്നതിനു അല്‍ഖാഇദാ നേതാവ് അയ്മന് അല്‍ സവാഹിരിയുടെ രണ്ടു പെണ്മക്കളെയും മറ്റൊരു സ്ത്രീയെയും പാകിസ്താന് മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. അല്‍ഖാഇദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അറബ് മാഗസിനായ അല്‍ മസ്റയുടെ ഇരുപതാമത് എഡിഷനിലാണ് ഈ വിവരങ്ങളുള്ളത്. ഖയാനിയുടെ ഏതു മകനെയാണ് അല്‍ഖാഇദ തട്ടിക്കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഖയാനിക്കു പാക് സൈന്യത്തിലും ഇന്റലിജന്‍സിലും ശക്തമായ സ്വാധീനമുണ്ട്. എന്നാല്‍ ഖയാനിയുടെ മകനെ തട്ടിക്കൊണ്ടുപോയതായ വിവരം ഇനിയും പുറത്തുവന്നിട്ടില്ല.തങ്ങള്‍ പിടികൂടിയ പാകിസ്താന് സൈനിക കമാന്‍ഡറുടെ മകനാണ് യുവതികളുടെ മോചനത്തിനു വഴിതെളിച്ചതെന്ന് പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സവാഹിരിയുടെ പെണ്മക്കളെയും ഖയാനിയുടെ മകനെയും പിടികൂടിയതിനു അല്‍ഖാഇദ പാകിസ്താനെ കുറ്റപ്പെടുത്തുന്നതു സംബന്ധിച്ച ട്വിറ്റര്‍ സന്ദേശവും പത്രം റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."