HOME
DETAILS
MAL
ഹാജിമാരുടെ പ്രാര്‍ഥനകളില്‍ നാടിന്റെ സമാധാനവും ഉള്‍പ്പെടുത്തണം: പി.കെ കുഞ്ഞാലിക്കുട്ടി
backup
September 04 2016 | 19:09 PM
നെടുമ്പാശ്ശേരി: നാടിന്റെ സമാധാനത്തിനായി ഹാജിമാര്‍ പ്രാര്‍ഥിക്കണമെന്ന് പ്രതിപക്ഷ ഉപ നേതാവും മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ പി.കെ.കുഞ്ഞാലിക്കുട്ടി. സംസ്ഥാന ഹജ്ജ് ക്യാംപിലെത്തിയ അദ്ദേഹം തീര്‍ഥാടകര്‍ക്ക് യാത്ര മംഗങ്ങളങ്ങള് നേര്‍ന്നു സംസാരിക്കുകയായിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ബാപ്പു മുസ്ലിയാര് അധ്യക്ഷത വഹിച്ചു.സമസ്ത മുശാവറ അംഗം എം.എം.മുഹിയുദ്ദീന് മൗലവി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി.
മുന്‍ മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞ്, ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസല്‍, ലക്ഷദ്വീപ് ഹജ്ജ് കമ്മറ്റി ചെയര്മാന് ഹംസക്കോയ ,ലക്ഷദ്വീപ് ചീഫ് കൗണ്‍സിലര്‍ എ.കുഞ്ഞിക്കോയ തങ്ങള്‍, ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ ഡോ. അന്‍വര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."