HOME
DETAILS

എന്റെ കേരളം പ്രദര്‍ശന വിപണന മേള തുടങ്ങി

  
May 06 2025 | 00:05 AM

My Kerala Exhibition and Marketing Fair  Opens

പാലക്കാട്: രണ്ടാം പിണറായി വിജയന്‍ മന്ത്രി സഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള തുടങ്ങി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമുളള മൈതാനത്താണ് മേള നടക്കുന്നത്. രാവിലെ ഒൻപത് മുതല്‍ രാത്രി പത്ത് വരെയാണ് മേളയുടെ സമയക്രമം. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യം ലഭ്യമാണ്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ തൊഴില്‍മേള, വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി സൗജന്യ കൗണ്‍സലിങും, പൊലീസ് ഡോഗ് ഷോ, കുടുംബശ്രീയുടെ നേതൃത്വത്തില്‍
കൈമാറ്റ ചന്ത, ഫിഷ് സ്പാ, എ.ഐ പ്രദര്‍ശനവും ക്ലാസും പാലക്കാടന്‍ രുചി വൈഭവങ്ങളോടുകൂടിയ ഫുഡ് കോര്‍ട്ട്, സൗജന്യ കുതിര സവാരി, ആധാര്‍ കാര്‍ഡ് എടുക്കാനും തെറ്റ് തിരുത്താനുള്‍പ്പടെ അക്ഷയയുടെ പ്രത്യേക സ്റ്റാള്‍, സഹകരണ വകുപ്പിന്റെ പുഷ്പമേള, താരതമ്യേന വിലക്കുറവില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, പൊതുജനങ്ങള്‍ക്ക് പാട്ട് പാടാന്‍ അവസരം നല്‍കുന്ന സിംഗിങ് പോയിന്റ്, പൊതുജനങ്ങളുടെ രേഖാചിത്രം സൗജന്യമായി വരക്കാന്‍ കലാകാരനും മേളയിലുണ്ടാവും. വ്യവസായ വകുപ്പ് സംരംഭകര്‍ക്കായി ഹെല്‍പ് ലൈന്‍സെന്ററും കൈത്തറി-കരകൗശലം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ പ്രദര്‍ശനവും മേളയില്‍ ഉള്‍പ്പെടും.

കലാസാസ്‌കാരിക പരിപാടികള്‍ എല്ലാ ദിവസങ്ങളിലും വൈകിട്ട് ഒരുക്കിയിട്ടുണ്ട്. മ്യൂസിക്കൽ ഈവനിംഗ്, തോല്‍പാവക്കൂത്ത്, ഏകപാത്ര നാടകം, കണ്യാര്‍കളി, വയലിന്‍ഫ്യൂഷ്യന്‍, പൊറാട്ട് നാടകം, ഭിന്നശേഷി കലാകാരന്മാരുടെ നൃത്തങ്ങള്‍, കോമഡി ഷോ, നാടകം, ടാറനാ ബാന്‍ഡിന്റെ ഫ്യൂഷന്‍സംഗീതം, സ്വരലയ ഓര്‍ക്കസ്ട്രയുടെ സ്വര രാഗ സുധ സംഗീത മെഗാ ഷോ, ഭരതനാട്യം, ഇരുള നൃത്തം, പൊറാട്ട് കള, മോഹിനിയാട്ടം കച്ചേരി തുടങ്ങി നിരവധി പരിപാടികള്‍ നടക്കും. വിവിധ വകുപ്പുകളുടെ തീം-സര്‍വിസ് സ്റ്റാളുകളും കൊമേഴ്ഷ്യല്‍സ്റ്റാളുകളും ഉള്‍പ്പെടെ 250 ഓളം സ്റ്റാളുകള്‍ മേളയുടെ ഭാഗമാകും. സമാപനം മെയ് 10ന്
മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. 


ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പാര്‍ക്കിങ്

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപത്തുള്ള മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം നടത്തും

മേളയില്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം നടത്തുന്നു. പിന്നാക്ക വിഭാഗ വികസന വകുപ്പ് ഈ മാസം ഒൻപതിന് രാവിലെ 11.30ക്കാണ് കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം നടത്തുന്നത്. മേള നടക്കുന്ന പവലിയന്റെ പ്രധാന വേദിയില്‍ നടക്കുന്ന പരിപാടിയില്‍ ഹയര്‍ സെക്കൻഡറി കോഴ്‌സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഭാഗമാകാമെന്ന് പിന്നാക്ക വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ജോബ് ഡ്രൈവ് നടത്തും
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജോബ് ഡ്രൈവ് നടത്തും.  ഏഴ് രാവിലെ 10 മണിക്ക് എന്റെ കേരളം സ്റ്റാള്‍ നമ്പര്‍ 68ലാണ് ജോബ് ഡ്രൈവ് നടത്തുന്നത്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററാണ് ജോബ് ഡ്രൈവ് നടത്തുന്നത്. ആറ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സ്റ്റോര്‍ മാനേജര്‍, സെയില്‍സ് സ്റ്റാഫ്, ബില്ലിങ് സ്റ്റാഫ്,
പാക്കിങ്/ഹെല്‍പ്പര്‍/സ്വീപ്പര്‍, ക്വാളിറ്റി കണ്‍ട്രോളര്‍, ടെലികോളര്‍, റിലേഷന്‍ഷിപ് മാനേജര്‍, സീനിയര്‍ റിലേഷന്‍ഷിപ് മാനേജര്‍, കാഷ്യര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി ഗാര്‍ഡ്‌സ്, ഡെലിവറി ബോയ്‌സ്, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ഫീല്‍ഡ് ഓഫിസര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. പത്താംക്ലാസ്, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.എസ്.സി
കെമിസ്ട്രി, ബോട്ടണി, ബി.കോം, മറ്റേതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് ജോബ് ഡ്രൈവിന്റെ ഭാഗമാകാം. ഫോണ്‍: 04912505435.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ് -05-05-2025

PSC/UPSC
  •  19 hours ago
No Image

മഴ കളിച്ചു, ഡൽഹിക്ക് നിർണായകമായ ഒരു പോയിന്റ്; ഹൈദരാബാദിന് വമ്പൻ തിരിച്ചടി

Cricket
  •  19 hours ago
No Image

ഷാജൻ സ്കറിയ അറസ്റ്റിൽ; മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമക്കെതിരെ അപകീർത്തി കേസിൽ നടപടി

Kerala
  •  19 hours ago
No Image

'ഒരു കോടി നൽകിയില്ലെങ്കിൽ കൊലപ്പെടുത്തും' ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി

Others
  •  19 hours ago
No Image

പച്ചക്കറി വാങ്ങാൻ പോയ 13കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

National
  •  19 hours ago
No Image

വ്യാപാര തർക്കത്തിൽ ഉടൻ തീരുമാനമില്ല; നാളെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് കാർണി

International
  •  20 hours ago
No Image

ഒറ്റയ്ക്കാണ് വളർന്നത് ; "പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, കേൾക്കുന്നതിന് നന്ദി"; ഇടുക്കിയിൽ ആരാധകരോട് വേടൻ

Kerala
  •  20 hours ago
No Image

ക്ലാസിക് രാഹുൽ, വീണ്ടും റെക്കോർഡ്; ടീമിന്റെ തകർച്ചയിലും ഈ മനുഷ്യൻ ചരിത്രങ്ങൾ കീഴടക്കുന്നു

Cricket
  •  20 hours ago
No Image

താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീണ യുവാവിനെ കണ്ടെത്തി; വൈത്തിരി ആശുപത്രിയിൽ ചികിത്സയിൽ

Kerala
  •  20 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഡൽഹിയെ തകർത്ത കമ്മിൻസിന് അപൂർവ്വനേട്ടം

Cricket
  •  20 hours ago