HOME
DETAILS

കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്‌കൈ

  
May 06, 2025 | 4:00 PM

Suryakumar Yadav Create a New Record with Mumbai Indians in IPL History

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനൊപ്പം തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിലാണ് സൂര്യകുമാർ തന്റെ കരിയറിലെ പുതിയ നാഴികക്കല്ല് സ്വന്തമാക്കിയത്. ഈ ഐപിഎല്ലിൽ 500 റൺസും കടന്ന് മുന്നേറിയിരിക്കുകയാണ് സ്കൈ. 

ഇതോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സീസണുകളിൽ 500+ റൺസ് സ്കോർ ചെയ്യുന്ന താരമായി മാറാനും സൂര്യക്ക് സാധിച്ചു. മൂന്ന് തവണയാണ് താരം മുംബൈക്കൊപ്പം ഈ നേട്ടം കൈവരിച്ചത്. 2018,2023 എന്നീ സീസണുകളിലാണ് താരം ഇതിന് മുമ്പ് 500+ റൺസ് നേടിയത്. രണ്ട് തവണ ഈ നേട്ടത്തിലെത്തിയ സച്ചിൻ ടെണ്ടുൽക്കർ, ക്വിൻ്റൺ ഡി കോക്ക് എന്നിവരെ മറികടന്നാണ് സൂര്യയുടെ മുന്നേറ്റം. സച്ചിൻ 2010,2011 എന്നീ സീസണുകളിലും ഡി കോക്ക് 2019,2020 എന്നീ സീസണുകളിലുമാണ് 500+ റൺസ് നേടിയത്. 

മത്സരത്തിൽ 24 പന്തിൽ 34 റൺസാണ് സ്‌കൈ നേടിയത്. അഞ്ചു ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. മുംബൈക്കായി വിൽ ജാക്സ് അർദ്ധ സെഞ്ച്വറി നേടി മികച്ചു നിന്നു. 35 പന്തിൽ അഞ്ചു ഫോറുകളും മൂന്ന് സിക്സുകളും ഉൾപ്പടെ 53 റൺസാണ് വിൽ ജാക്സ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. 

ഗുജറാത്തിന്റെ ബൗളിങ്ങിൽ സായ് കിഷോർ രണ്ട് വിക്കറ്റുകളും മുഹമ്മദ് സിറാജ്, അർഷാദ് ഖാൻ, പ്രസീദ് കൃഷ്ണ, ജെറാൾഡ് കോറ്റ്സി, റഷീദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 

ഗുജറാത്ത് ടൈറ്റൻസ് പ്ലെയിങ് ഇലവൻ

സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ലർ (വിക്കറ്റ് കീപ്പർ), രാഹുൽ തിവാട്ടിയ, ഷാരൂഖ് ഖാൻ, റാഷിദ് ഖാൻ, സായ് കിഷോർ, അർഷാദ് ഖാൻ, ജെറാൾഡ് കോറ്റ്‌സി, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.

മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ

റയാൻ റിക്കൽടൺ (വിക്കറ്റ് കീപ്പർ), രോഹിത് ശർമ്മ, വിൽ ജാക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ധിർ, കോർബിൻ ബോഷ്, ദീപക് ചാഹർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ.

Suryakumar Yadav Create a New Record with Mumbai Indians in IPL History 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്ര സ്‌ട്രോങ് റൂം വിവാദം: നടപടിയെടുക്കാതെ കലക്ടര്‍; യുഡിഎഫ് നാളെ കോടതിയിലേക്ക്

Kerala
  •  24 days ago
No Image

30 വർഷം, 3 അന്വേഷണ ഏജൻസികൾ, എന്നിട്ടും പ്രതികളില്ല, ഹിന്ദുത്വഭീകരത പുറത്തുകൊണ്ടുവന്ന മലേഗാവ് കേസും വഴിമുട്ടി, ബറാഅത്ത്‌ ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന ദിനത്തിലെ ആക്രമണം

National
  •  24 days ago
No Image

പുറ്റിങ്ങൽ ദുരന്തം;  സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു

Kerala
  •  24 days ago
No Image

പ്രസവം പണ്ട് 'കൂള്‍' ആയിരുന്നു; അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോക്ടറുടെ പരാതി

Kerala
  •  24 days ago
No Image

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും

Kerala
  •  24 days ago
No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  24 days ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  24 days ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  24 days ago
No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  24 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  24 days ago