HOME
DETAILS

ഓപ്പറേഷന്‍ സിന്ദൂര്‍; പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി, പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ തിരിച്ചടി

  
Web Desk
May 07 2025 | 01:05 AM

Operation Sindoor Indian retaliation by destroying Pakistani terror camps

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കി ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നീക്കത്തിലൂടെയാണ് ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. പാക് അധീന കശ്മീരിലടക്കം ഒമ്പതു ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രണം അഴിച്ചുവിട്ടത്. നീതി നടപ്പില്‍ വരുത്തിയെന്നും ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും സൈന്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. 

പുലര്‍ച്ചെ 1.44നായിരുന്നു ഇന്ത്യന്‍ തിരിച്ചടി.

മുസാഫറബാദ്, ബഹവല്‍പൂര്‍, കോട്‌ലി, മുരിഡ്‌കെ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായത്. ലഷ്‌കര്‍ ഇ തൊയ്ബയുടെയും ജെയ്ഷ്ന്റെയും കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടത്. 12 പേര്‍ മരിച്ചതായും 55 പേര്‍ക്ക് പരുക്കേറ്റതായി പാക് സൈന്യം സ്ഥിരീകരിച്ചു.
 ഇന്ത്യന്‍ തിരിച്ചടി സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. 

പാക് സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകര കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. സൈനിക നീക്കത്തില്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. 

ആക്രമണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടും. 

ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിവയ്പ്പ് തുടങ്ങി. കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് കശ്മീരിലെ പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ പാക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

  • തീവ്രവാദ കേന്ദ്രങ്ങളുടെ കൃത്യമായ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൈന്യത്തിന് നല്‍കിയിരുന്നു. 
  • ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കര്‍ നേതാക്കളെയും ലക്ഷ്യം വച്ചാണ് ഇന്ത്യന്‍ സൈന്യം ആക്രമണത്തിനായി ഈ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്. 
  • ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളും സംയുക്തമായാണ് തിരിച്ചടി നടത്തിയത്. 
  • ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിടാന്‍ കൃത്യതയുള്ള യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചു. 
  • ഇന്ത്യന്‍ സൈന്യം തകര്‍ത്ത ഒമ്പത് ലക്ഷ്യ കേന്ദ്രങ്ങളില്‍ നാലെണ്ണം പാകിസ്താനിലും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമായിരുന്നു.
  • പാകിസ്ഥാനിലെ ലക്ഷ്യങ്ങളില്‍ ബഹാവല്‍പൂര്‍, മുരിദ്‌കെ, സിയാല്‍കോട്ട് എന്നിവ ഉള്‍പ്പെടുന്നു.

ആക്രമണങ്ങള്‍ക്ക് ശേഷം, ഇന്ത്യ നിരവധി ലോക രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി സംസാരിച്ചു. പാകിസ്താനെതിരായ ഭീകരവിരുദ്ധ നടപടികളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി സംസാരിച്ചു. ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലാണോ ജോലി ചെയ്യുന്നത്? കമ്പനിയില്‍ നിന്ന് വാര്‍ഷികാവധി ലഭിക്കുന്നില്ലേ? എങ്കില്‍ വഴിയുണ്ട്

uae
  •  3 days ago
No Image

ആദ്യം വ്യാജ ലിങ്കുകള്‍ അയച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും; പിന്നീട് ബാങ്ക് അക്കൗണ്ട് കാലിയാക്കും, തട്ടിപ്പു സംഘത്തെ പൂട്ടി ദുബൈ പൊലിസ്

uae
  •  3 days ago
No Image

പെട്രോള്‍ പമ്പിലെ ഇരട്ടക്കൊലപാതകം; അന്വേഷണച്ചുമതല ദുബൈ പബ്ലിക് പ്രോസിക്യൂഷന്‌

uae
  •  3 days ago
No Image

ഇറാന്‍ തിരിച്ചടിയില്‍ ഞെട്ടി ഇസ്‌റാഈല്‍; എട്ട് മരണം, 200 പേര്‍ക്ക് പരുക്ക്, 35 പേരെ കാണാനില്ല

International
  •  3 days ago
No Image

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഫ്രഞ്ച്, ഇറ്റലി രാഷ്ട്രത്തലവന്‍മാരുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

'ഒരു നിശബ്ദ നക്ഷത്രമായി ഞാന്‍ കത്തുന്നു...'; കൊല്ലപ്പെട്ടവരില്‍ യുവ ഇറാനി കവിയത്രി പര്‍ണിയ അബ്ബാസിയും; വൈറലായി അവരുടെ ഹിറ്റ് കവിത

Trending
  •  3 days ago
No Image

ആലപ്പുഴയില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു

Kerala
  •  3 days ago
No Image

യുഎഇ മധ്യാഹ്ന വിശ്രമ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍; വിശ്രമസമയത്ത് തൊഴില്‍ പാടില്ല, ലംഘിച്ചാല്‍ പിഴയടക്കം ശിക്ഷ; അറിയേണ്ടതെല്ലാം | UAE Mid-day Break 

uae
  •  3 days ago
No Image

ഉത്തരാഖണ്ഡില്‍ വീണ്ടും ഹെലികോപ്ടര്‍ അപകടം; അഞ്ച് മരണം

National
  •  3 days ago
No Image

ഇതുവരെ തിരിച്ചറിഞ്ഞത് 19 മൃതദേഹങ്ങള്‍; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഡിഎന്‍എ പരിശോധന തുടരുന്നു

National
  •  3 days ago