HOME
DETAILS

15 കോടി സ്ത്രീധനം; പെട്രോള്‍ പമ്പും 130 ഏക്കര്‍ ഭൂമിയും;  അമ്പരന്ന് സോഷ്യല്‍ മീഡിയ

  
May 09 2025 | 03:05 AM

15 crore dowry petrol pump and 130 acres of land social media is shocked

വ്യവസായപ്രമുഖരുടെയും സെലിബ്രറ്റികളുടെയും കുടുംബങ്ങളിലെ ആഡംബര വിവാഹങ്ങളെ കുറിച്ചുള്ള നിരവധി വാര്‍ത്തകളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ സെലിബ്രിറ്റി സ്റ്റാറ്റസ് ഒന്നുമില്ലാത്ത ഒരു വിവാഹ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

 വിവാഹത്തിന്റെ അന്നുള്ള വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായത്. വിവാഹത്തിന്റെ അന്ന് വരന് വധുവിന്റെ വീട്ടുകാര്‍ സമ്മാനങ്ങള്‍ നല്‍കുന്ന വിഡിയോയാണ് ഇത്. വരന്റെയും വധുവിന്റെയും മുന്നില്‍ മൂന്നു വലിയ നീലപ്പെട്ടികള്‍ അടുക്കിവച്ചരിക്കുന്നത് കാണാം. വരനു കൊടുക്കാന്‍ പോകുന്ന സമ്മാനങ്ങളെ കുറിച്ചു മൈക്കിലൂടെ വിളിച്ചുപറയുന്നുമുണ്ട്.

 മൂന്നുകിലോ വെള്ളി, ഒരു പെട്രോള്‍ പമ്പ്, 130 ഏക്കറിലധികം ഭൂമി എന്നിവയാണ് വരന് വധുവിന്റെ വീട്ടുകാര്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്. ആകെ 15.65 കോടി രൂപ വധുവിന്റെ കുടുംബം വരന് നല്‍കിയെന്നു വിളിച്ചു പറയുന്നുണ്ട് മൈക്കിലൂടെ. സോനു അജ്മീര്‍ എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ ആണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

പിന്നാലെ നിരവധി പേരാണ് വിഡിയോ ഷെയര്‍ ചെയ്തത്. വിഡിയോയ്ക്ക് താഴെ വിവിധ തരത്തിലുള്ള കമന്റുകളാണ് വരുന്നത്. വരന്റെ ഭാഗ്യത്തെക്കുറിച്ചും സ്ത്രീധനത്തിനെതിരേയുമൊക്കെ നിരവധിപ്രതികരണങ്ങളാണ് ഉള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025: റോഡ് ശൃംഖലകൾ വിപുലീകരിച്ച് സഊദി അറേബ്യ; യുഎഇ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഹജ്ജിനായി മക്കയിലേക്ക് എങ്ങനെ യാത്ര ചെയ്യും എന്നറിയാം

Saudi-arabia
  •  17 hours ago
No Image

നേരത്തേ കുട നിവര്‍ത്താം; കാലവര്‍ഷം മെയ് 27ന് എത്തും

Kerala
  •  17 hours ago
No Image

തീർത്ഥാടന അനുഭവം വർധിപ്പിക്കാൻ ലക്ഷ്യം; ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഹജ്ജ് പ്രവർത്തന പദ്ധതി അവതരിപ്പിച്ച് സഊദി അറേബ്യ

Saudi-arabia
  •  17 hours ago
No Image

ഇന്ത്യ-പാക്‌ സംഘർഷം: രാജസ്ഥാൻ അതിർത്തിയിൽ ഡ്രോണുകൾ കണ്ടെത്തി, ഒന്നിലധികം സ്ഫോടനങ്ങളഉണ്ടായതായി റിപ്പോർട്ട്

National
  •  18 hours ago
No Image

നിപ; രോഗലക്ഷണമുള്ള ആറ് പേരുടേയും പരിശോധനാഫലം നെഗറ്റീവ്, രോഗ ബാധിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  19 hours ago
No Image

'പാക് പ്രകോപനങ്ങള്‍ തുടരുന്നു; തിരിച്ചടിച്ചു, ഏത് സാഹചര്യങ്ങളും നേരിടാന്‍ സജ്ജം'

Kerala
  •  19 hours ago
No Image

ഹജ്ജ് നിയമങ്ങൾ ലംഘിച്ചു; ഇന്ത്യൻ പൗരൻ സഊദിയിൽ അറസ്റ്റിൽ

Saudi-arabia
  •  20 hours ago
No Image

ഇന്ത്യ പാകിസ്താന്‍ സംഘർഷം; എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

Kerala
  •  20 hours ago
No Image

ഇന്ത്യയ്ക്കും പാകിസ്ഥാനും ആണവായുധങ്ങൾ ഉപയോഗിക്കാമോ? ആണവ യുദ്ധത്തിന്റെ ഭയാനക യാഥാർത്ഥ്യം എന്താണ് ?

National
  •  20 hours ago
No Image

സഊദിയിൽ ഞായറാഴ്ച വരെ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യത; മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് 

Saudi-arabia
  •  20 hours ago