HOME
DETAILS

പാകിസ്ഥാനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി; അതിർത്തി ജില്ലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു

  
May 10 2025 | 02:05 AM

Indias Strong Retaliation Against Pakistan Civilians Evacuated from Border Districts

 

ന്യൂഡൽഹി: പാകിസ്ഥാന്റെ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. പാകിസ്ഥാന്റെ പ്രധാന നഗരങ്ങളായ ലാഹോർ, കറാച്ചി, പെഷവാർ എന്നിവിടങ്ങളിൽ ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണങ്ങളിൽ നൂർ ഖാൻ എയർബേസ് പൂർണമായും തകർന്നതായി റിപ്പോർട്ട്. ജമ്മുവിൽ കനത്ത ശബ്ദങ്ങൾ കേൾക്കുന്നതിനിടെ, സിർസയിൽ പാകിസ്ഥാന്റെ ലോങ് റേഞ്ച് മിസൈൽ ഇന്ത്യൻ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു.

പുലർച്ചെ മുതൽ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ശ്രീനഗർ, പഞ്ചാബിലെ അമൃത്സർ എന്നിവിടങ്ങളിൽ തുടർച്ചയായ ആക്രമണങ്ങൾ നടത്തി. ജമ്മുവിൽ ഒരു പാക് യുദ്ധവിമാനം ഇന്ത്യൻ സൈന്യം വെടിവച്ചിട്ടതായും വിവരമുണ്ട്. അതിനിടെ, അതിർത്തി ജില്ലകളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജലന്ധറിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്. പുറത്തിറങ്ങരുതെന്ന കർശന നിർദേശം ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രി വൈകി പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവർ അടിയന്തര കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ ആദ്യമായി ഇന്ത്യയ്ക്കെതിരെ ആക്രമണം ആരംഭിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. തന്ത്രപ്രധാന മേഖലകളിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചതായും പാകിസ്ഥാൻ അവകാശപ്പെട്ടു.

അതിനിടെ, പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും പങ്കെടുക്കേണ്ടിയിരുന്ന വാർത്താസമ്മേളനം രാവിലെ 10 മണിക്ക് നടക്കും. അതിർത്തിയിലെ സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നതിനായി സൈനിക മേധാവികൾ തിരക്കിലാണ്. പ്രത്യാക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും വിശദാംശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും വാർത്താസമ്മേളനം. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക്ക് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ, മൂന്നിടത്ത് ആക്രമണം; 32 വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചു | Operation Sindoor Live Updates

latest
  •  5 hours ago
No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  13 hours ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  13 hours ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  14 hours ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  14 hours ago
No Image

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

International
  •  15 hours ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  15 hours ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  15 hours ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  16 hours ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  16 hours ago