HOME
DETAILS

ഫുട്ബോളിൽ അവൻ മെസിയെ പോലെയാണ്: മുൻ റയൽ മാഡ്രിഡ് താരം

  
May 09 2025 | 13:05 PM

Former Real Madrid Player Praises Lamine Yamal like Lionel Messi

നിലവിൽ ലോകഫുട്ബോളിൽ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് സ്പാനിഷ് യുവതാരം ലാമിൻ യമാൽ. ഇതിഹാസ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങളുമായി പല താരങ്ങളും പരിശീലകരും യമാലിനെ താരതമ്യം ചെയ്യുന്നുണ്ട്. ഇപ്പോൾ ലാമിൻ യമാലിനെ മെസിയുമായി താരതമ്യപ്പെടുത്തികൊണ്ട് സംസാരിക്കുകയാണ് മുൻ റയൽ മാഡ്രിഡ് താരം ക്ലോഡ് മകെലെലെ. യമാൽ ഈ ചെറിയ പ്രായത്തിൽ അവിശ്വസനീയമായ പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും മുൻ റയൽ താരം അഭിപ്രായപ്പെട്ടു. 

''എന്റെ കാലങ്ങളിൽ 17 വയസ്സിൽ കളിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. നിങ്ങൾക്ക് മികച്ച കഴിവുണ്ടെങ്കിൽ എത്ര ചെറിയ പ്രായമായാലും കുഴപ്പമില്ല. അവൻ ഒരു പ്രതിഭയാണ്. അവൻ ഇത്ര ചെറുപ്പത്തിൽ ചെയ്യുന്ന കാര്യങ്ങളെല്ലാം അവിശ്വസനീയമാണ്. ലാമിൻ ലയണൽ മെസിയെപോലെയാണ്. അവൻ കളിക്കുന്നത് കാണുമ്പോൾ എനിക്ക് മെസിയെ പോലെയാണ് തോന്നുന്നത്. അവനെക്കുറിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും പറയാം. കരണമെന്തെന്നാൽ അതെല്ലാം വളരെ ന്യായമായ കാര്യമാണ്'' ബെറ്റ്എംജിഎമ്മിന് നൽകിയ അഭിമുഖത്തിൽ ക്ലോഡ് മകെലെലെ പറഞ്ഞു. 

ഈ സീസണിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിക്കൊണ്ടിരിക്കുന്നത്.  ബാഴ്സക്കായി ഇതിനോടകം തന്നെ 22 ഗോളുകളും 33 ആസിസ്റ്റുകളും ആണ് താരം നേടിയത്.  രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്. 

നിലവിൽ ലാ ലിഗയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. 34 മത്സരങ്ങളിൽ നിന്നും 25 വിജയവും നാല് സമനിലയും അഞ്ചു തോൽവിയും അടക്കം 79 പോയിന്റ് ആണ് ഹാൻസി ഫ്ലിക്കിന്റെയും സംഘത്തിന്റെയും കൈവശമുള്ളത്. എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ ബാഴ്സലോണ പുറത്തായിരുന്നു. ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനോട് പരാജയപെപ്റ്റാണ് ബാഴ്സ പുറത്തായത്. സെമിയിലെ രണ്ടാം പാദ മത്സരത്തിൽ ബാഴ്‌സയെ 4-3ന് മറികടന്നാണ് ഇന്റർ മിലാൻ ഫെനലിലേക്ക് മുന്നേറിയത്. സെമിയിൽ ഇരു പാദങ്ങളിലുമായി 7-6 എന്ന മാർജിനാണ് ഇന്ററിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനം. 

Former Real Madrid Player Praises Lamine Yamal like Lionel Messi 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ; കണ്ണൂരും കാസർകോടും റെഡ് അലർട്, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  2 days ago
No Image

ഇറാന്‍റെ പ്രത്യാക്രമണത്തില്‍ ഇസ്‌റാഈലിൽ 63 പേര്‍ക്ക് പരുക്ക്: ഇസ്റാഈൽ വീണ്ടും ഇറാനില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി സൂചനകൾ

International
  •  2 days ago
No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  2 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  2 days ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  2 days ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  2 days ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  2 days ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  2 days ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  2 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  2 days ago