
ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

ന്യൂഡൽഹി: ട്രെയിനിൽ ഭക്ഷണവും കുടിവെള്ളവും അമിത വിലയ്ക്ക് വിറ്റതിനെതിരെ ശബ്ദമുയർത്തിയ ട്രാവൽ വ്ലോഗർ വിശാൽ ശർമയെ പാൻട്രി ജീവനക്കാർ ക്രൂരമായി മർദിച്ചതായി പരാതി. ഹേമകുന്ത് എക്സ്പ്രസിലെ (ട്രെയിൻ നമ്പർ 14609) തേഡ് എസി കംപാർട്ട്മെന്റിലാണ് സംഭവം. വിഡിയോകളും സാമൂഹ്യമാധ്യമങ്ങളിലായി വൈറലായതോടെ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ നടപടി സ്വീകരിച്ചു.
അമിതചാർജ് ചോദ്യം ചെയ്തതിന് തന്നെ ജീവനക്കാർ ആദ്യം ഭീഷണിപ്പെടുത്തുകയും, പിന്നീട് ആക്രമിക്കുകയും ചെയ്തതായി വിശാൽ ആരോപിക്കുന്നു. “ഇത് ഇന്ത്യൻ റെയിൽവേയുടെ തേഡ് എസിയിലെ പാസഞ്ചർ സുരക്ഷയുടെ യഥാർത്ഥ മുഖമാണ്,” എന്ന് വീഡിയോയ്ക്കൊപ്പം വിശാൽ കുറിച്ചു. അദ്ദേഹം തൻറെ PNR നമ്പറും ട്രെയിൻ വിവരങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തി.
എന്താണ് സംഭവമെന്നുള്ള വിശദാംശങ്ങൾ:
വ്ലോഗർ പങ്കുവച്ച വീഡിയോകളിൽ, 15 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 20 രൂപയും, 10 രൂപ വിലയുള്ള കാപ്പിക്ക് 20 രൂപയും ഈടാക്കിയതായി കാണാം. അദ്ദേഹം 'വേവി വണ്ടർ അക്വാ' എന്ന ബ്രാൻഡിന്റെ കുപ്പിവെള്ളം 15 രൂപയ്ക്ക് വിറ്റുകാണണമെന്നും ആവശ്യപ്പെടുന്നു. പിന്നീട് ഭക്ഷണത്തിനും കാപ്പിക്കുമുള്ള അമിത വിലയും അദ്ദേഹം രേഖപ്പെടുത്തി. ഇന്ത്യൻ റെയിൽവേയുടെ സ്റ്റാൻഡേർഡ് റേറ്റിനേക്കാൾ ഇരട്ടിയിലധികം ഈടാക്കിയതായി കാണിച്ചു.
വിശാൽ പിന്നീട് റെയിൽവേയുടെ മൊബൈൽ ആപ്പ് വഴിയും, മറ്റു സാമൂഹ്യ മാധ്യമങ്ങൾ വഴിയും പരാതി നൽകുകയും ചെയ്തു. അതിനുശേഷം തൻറെ ബർത്തിൽ കിടന്ന വിശാലിനെ പാൻട്രി ജീവനക്കാരിൽ ഒരാൾ എഴുന്നേൽപ്പിക്കുകയും തുടർന്ന് മൂവർക്കൊത്ത് ചേർന്ന് മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വിഡിയോയിലുണ്ട്.
റെയിൽവേയുടെ പ്രതികരണം:
സമൂഹ മാധ്യമങ്ങളിൽ 3.6 ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടതോടെ രൂക്ഷ വിമർശനം ഉയർന്നു. റെയിൽവേ ഇതിനെ പ്രാധാന്യത്തോടെ പരിഗണിച്ചു. കാറ്ററിംഗ് നടത്തുന്ന ഏജൻസിക്ക് 5 ലക്ഷം രൂപ പിഴ ചുമത്തുകയും, സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പാൻട്രി ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും റെയിൽവേ ഉറപ്പ് നൽകി.
ഇന്ത്യൻ റെയിൽവേയിൽ നിരീക്ഷണ സംവിധാനങ്ങളും യാത്രികർക്ക് റീൽ ടൈം പരാതി നൽകാനുള്ള സംവിധാനങ്ങളുമുണ്ടെങ്കിലും ഇവ ചിലപ്പോഴെങ്കിലും പ്രവർത്തനക്ഷമമല്ലെന്ന് യാത്രക്കാരും നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെടുന്നവയ്‌ക്കൊപ്പം റെയിൽവേയിൽ സർവീസ് മെച്ചപ്പെടുത്താനുള്ള ആവശ്യകതയും വീണ്ടും ഉറപ്പാക്കുന്നു.
A travel vlogger was allegedly assaulted by pantry staff aboard the Hemkunt Express (Train No. 14609) after he questioned the overpricing of food and water. The viral video shows the staff demanding inflated prices and later physically attacking the vlogger in his berth. Following widespread criticism online, Indian Railways imposed a ₹5 lakh fine on the catering contractor and filed an FIR against the accused.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ നിന്നുള്ള കൂടുതൽ മലയാളി തീർത്ഥാടകർ സഊദിയിൽ; ജിദ്ദയിൽ ഊഷ്‌മള സ്വീകരണം നൽകി വിഖായ
Saudi-arabia
• 9 hours ago
ഇന്ത്യ-പാകിസ്ഥാൻ സേനകൾക്കിടയിൽ വീണ്ടും സംഭാഷണം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും
National
• 10 hours ago
ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമെന്ന് റിപ്പോർട്ട്; ഒരുസൈനികന് പരിക്ക്
National
• 11 hours ago
കറന്റ് അഫയേഴ്സ്-10-05-2025
PSC/UPSC
• 11 hours ago
അദ്ദേഹത്തെ പോലൊരു താരത്തെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമുണ്ട്: ബ്രയാൻ ലാറ
Cricket
• 11 hours ago
ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു
National
• 11 hours ago
അടിമാലിയിൽ വീടിന് തീപിടുത്തം; നാല് ആളുകൾ മരിച്ചെന്ന് സൂചന
Kerala
• 11 hours ago
ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ
Football
• 12 hours ago
പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു? വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
National
• 12 hours ago
അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍
oman
• 12 hours ago
പ്രതിരോധം പാളി, ആഗോളരംഗത്ത് ഒറ്റപ്പെട്ടു; ഗത്യന്തരമില്ലാതെ വെടിനിർത്തലിന് തയാറായി പാകിസ്ഥാൻ
National
• 13 hours ago
വെടിനിർത്തൽ ആശ്വാസകരം, ജനങ്ങൾ പുറത്തിറങ്ങുന്നതിൽ തീരുമാനം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം; ഒമർ അബ്ദുള്ള
National
• 13 hours ago
നിപ; സമ്പർക്ക പട്ടികയിൽ 37 പേർ കൂടി; 8 റിസൽട്ട് കൂടി നെഗറ്റീവ്, ഹൈറിസ്ക് പട്ടികയിൽ 4 ജില്ലകളിൽ നിന്നുള്ളവർ
Kerala
• 13 hours ago
ഇന്ത്യ വെടിനിർത്തൽ കരാർ പാലിക്കും; എന്നാൽ പാകിസ്ഥാനെതിരായ കർശന നിലപാട് തുടരും
National
• 13 hours ago
സമാധാനം നിലനിർത്താൻ ഇന്ത്യ തയ്യാറാണ്; സൈന്യം വെടിനിർത്തൽ നടപ്പിലാക്കും,വ്യോമത്താവളങ്ങൾ സുരക്ഷിതം
National
• 14 hours ago
ശക്തമായ ചൂടിൽ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ മരണപ്പെട്ടത് 34,000ത്തിലധികം ആളുകളെന്ന് പഠനം
National
• 14 hours ago
യുദ്ധവിരുദ്ധ റാലിക്കെത്തിയവരെ പൊലീസ് തടഞ്ഞു; ആറ് പേർ കരുതൽ തടങ്കലിൽ
Kerala
• 14 hours ago
പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം: പോലീസ് സ്റ്റേഷനടക്കം പിടിച്ചെടുത്തു
International
• 15 hours ago
ഇന്ത്യന്‍ സേന പാകിസ്താനിലെ ഒരു മുസ്ലിം പള്ളികളും ആക്രമിച്ചില്ല; ഇന്ത്യൻ ആർമി
National
• 14 hours ago
ഹാപ്പി ന്യൂസ്! ഐപിഎൽ വീണ്ടും മടങ്ങിയെത്തുന്നു, വമ്പൻ അപ്ഡേറ്റ് പുറത്ത്
Cricket
• 14 hours ago
ട്രംപ് ഭരണകൂടം അറസ്റ്റ്ചെയ്ത ഗസ്സ അനുകൂല പ്രവർത്തക റുമൈസ മോചിതയായി
International
• 14 hours ago