
നിപ; സമ്പർക്ക പട്ടികയിൽ 37 പേർ കൂടി; 8 റിസൽട്ട് കൂടി നെഗറ്റീവ്, ഹൈറിസ്ക് പട്ടികയിൽ 4 ജില്ലകളിൽ നിന്നുള്ളവർ

മലപ്പുറം:നിപ വൈറസ് ബാധയെ തുടർന്ന് വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 8 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ സമ്പർക്ക പട്ടികയിൽ നിന്നുള്ള ആകെ നെഗറ്റീവ് ഫലങ്ങളുടേയും എണ്ണം 25 ആയി ഉയർന്നു.
അതേസമയം, പുതിയതായി 37 പേരെ കൂടി സമ്പർക്ക പട്ടികയിലേക്ക് ഇന്ന് (ശനി) ഉൾപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇവരിൽ എല്ലാവരും പെരിന്തൽമണ്ണ ആശുപത്രിയുമായി ബന്ധപ്പെട്ട പ്രാഥമിക സമ്പർക്കക്കാർ ആണ്. ഇതോടെ സമ്പർക്ക പട്ടികയിലെ ആകെ എണ്ണം 94 ആയി.
ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടത് 53 പേർ
ഹൈറിസ്ക് വിഭാഗത്തിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള 40 പേർ, പാലക്കാട് ജില്ലയിലെ 11 പേർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തരെന്ന് മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു. ബാക്കിയുള്ള 41 പേർ ലോ റിസ്ക് വിഭാഗത്തിലാണ്.
ചികിത്സ തുടരുന്നവരിൽ 2 പേർ ഐ.സി.യുവിൽ
നിപ വൈറസിന് പോസിറ്റീവ് ആയ ഒരാൾക്ക് വെള്ളിയാഴ്ച ഒരു ഡോസ് മോണോക്ലോണൽ ആന്റിബോഡി നൽകിയിരുന്നു. ഇന്ന് (ശനി) രണ്ടാം ഡോസും നൽകുമെന്ന് മന്ത്രി പറഞ്ഞു. രോഗിയുടെ നില ഗുരുതരമാണ്. നിലവിൽ ആറ് പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ രണ്ട് പേർ ഐ.സി.യുവിലാണ്.
ഐ.സി.യുവിലായുള്ള രണ്ടാമത്തെ രോഗി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളെജിലേക്കാണ് മാറ്റിയതെന്നും മന്ത്രി അറിയിച്ചു. പോസിറ്റീവ് രോഗികളിൽ ഒരാൾ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലും നാലു പേർ മഞ്ചേരി മെഡിക്കൽ കോളെജിലും, ഒരാൾ എറണാകുളം മെഡിക്കൽ കോളെജിലുമാണ് കഴിയുന്നത്.
ജില്ലയിൽ സംയുക്ത പരിശോധനയും പനി സർവെയും പുരോഗമിക്കുന്നു
നിപ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ജില്ലയിൽ ജോയിന്റ് ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചിട്ടുണ്ട്.
പനി സർവേയുടെ ഭാഗമായി ഇന്ന് മാത്രം 1781 വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തിയതായി മന്ത്രി അറിയിച്ചു. ഫോൺ മുഖേന 52 പേരുമായി ആരോഗ്യ പ്രവർത്തകർ ബന്ധപ്പെട്ടു. ഇവരിൽ മൂന്ന് പേർക്ക് മാനസികാരോഗ്യ പിന്തുണയും നൽകിയതായി അറിയിച്ചിട്ടുണ്ട്.
In the wake of a confirmed Nipah case in Kerala, 37 more individuals have been added to the contact list, bringing the total to 94. Eight more samples tested negative, and 53 people from four districts are now categorized as high-risk.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ നിന്നുള്ള കൂടുതൽ മലയാളി തീർത്ഥാടകർ സഊദിയിൽ; ജിദ്ദയിൽ ഊഷ്‌മള സ്വീകരണം നൽകി വിഖായ
Saudi-arabia
• 4 hours ago
ഇന്ത്യ-പാകിസ്ഥാൻ സേനകൾക്കിടയിൽ വീണ്ടും സംഭാഷണം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും
National
• 5 hours ago
ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമെന്ന് റിപ്പോർട്ട്; ഒരുസൈനികന് പരിക്ക്
National
• 5 hours ago
കറന്റ് അഫയേഴ്സ്-10-05-2025
PSC/UPSC
• 6 hours ago
അദ്ദേഹത്തെ പോലൊരു താരത്തെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമുണ്ട്: ബ്രയാൻ ലാറ
Cricket
• 6 hours ago
ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു
National
• 6 hours ago
അടിമാലിയിൽ വീടിന് തീപിടുത്തം; നാല് ആളുകൾ മരിച്ചെന്ന് സൂചന
Kerala
• 6 hours ago
ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ
Football
• 7 hours ago
പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു? വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
National
• 7 hours ago
അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍
oman
• 7 hours ago
പ്രതിരോധം പാളി, ആഗോളരംഗത്ത് ഒറ്റപ്പെട്ടു; ഗത്യന്തരമില്ലാതെ വെടിനിർത്തലിന് തയാറായി പാകിസ്ഥാൻ
National
• 8 hours ago
വെടിനിർത്തൽ ആശ്വാസകരം, ജനങ്ങൾ പുറത്തിറങ്ങുന്നതിൽ തീരുമാനം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം; ഒമർ അബ്ദുള്ള
National
• 8 hours ago
ഇന്ത്യ വെടിനിർത്തൽ കരാർ പാലിക്കും; എന്നാൽ പാകിസ്ഥാനെതിരായ കർശന നിലപാട് തുടരും
National
• 8 hours ago
ഇന്ത്യന്‍ സേന പാകിസ്താനിലെ ഒരു മുസ്ലിം പള്ളികളും ആക്രമിച്ചില്ല; ഇന്ത്യൻ ആർമി
National
• 8 hours ago
ശക്തമായ ചൂടിൽ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ മരണപ്പെട്ടത് 34,000ത്തിലധികം ആളുകളെന്ന് പഠനം
National
• 9 hours ago
യുദ്ധവിരുദ്ധ റാലിക്കെത്തിയവരെ പൊലീസ് തടഞ്ഞു; ആറ് പേർ കരുതൽ തടങ്കലിൽ
Kerala
• 9 hours ago
പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം: പോലീസ് സ്റ്റേഷനടക്കം പിടിച്ചെടുത്തു
International
• 10 hours ago
അദ്ദേഹം വിരമിക്കരുത്, ഇനിയും ഇന്ത്യൻ ടീമിന് അദ്ദേഹത്തെ ആവശ്യമുണ്ട്: അമ്പാട്ടി റായ്ഡു
Cricket
• 10 hours ago
ഹാപ്പി ന്യൂസ്! ഐപിഎൽ വീണ്ടും മടങ്ങിയെത്തുന്നു, വമ്പൻ അപ്ഡേറ്റ് പുറത്ത്
Cricket
• 9 hours ago
ട്രംപ് ഭരണകൂടം അറസ്റ്റ്ചെയ്ത ഗസ്സ അനുകൂല പ്രവർത്തക റുമൈസ മോചിതയായി
International
• 9 hours ago
വെടിനിർത്തൽ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി; ജനങ്ങളും നാടും സമാധാനം ആഗ്രഹിക്കുന്നു
Kerala
• 9 hours ago