ബസ് സ്റ്റാന്‍ഡ് പരിസരത്ത് സീബ്രാലൈന്‍ വരച്ചു
കുന്നംകുളം: നഗരത്തിന്റെ കാലങ്ങളായുള്ള നിരന്തര ആവശ്യത്തിന് പരിഹാരമായി. കുന്നംകുളം ബസ് സ്റ്റാന്റ് പരിസരത്ത് റോഡുകളില്‍ സീബ്രാലൈന്‍ വരച്ചു. അഞ്ച് കൊല്ലത്തിലേറെയായി നഗരത്തിലെ പ്രധാന റോഡുകളില്‍ കാല്‍നട യാത്രക്കാര്‍ക്കായി സീബ്രാ ലൈന്‍ വരക്കണമെന്നാവശ്യമുയരുന്നു. ചില സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ ആവശ്യമുന്നയിച്ച് നിയമ പോരാട്ടങ്ങളും നടത്തിയിട്ടുണ്ട്.
ചിലര്‍ പ്രതിഷേധമെന്നോണം ബസ് സ്റ്റാന്റിനു മുന്നിലുള്ള റോഡില്‍ സാധാരണ പെയിന്റ് ഉപയോഗിച്ച് വരച്ചിടുകയും ചെയ്തെങ്കിലും അധികൃതര്‍ക്ക് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന അപ്രതീക്ഷിത ട്രാഫിക്ക് അഡൈ്വസറി യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ ശക്തമായതോടെയാണ് പൊതുമരാമത്ത് വകുപ്പ് ഒടുവില്‍ റോഡില്‍ വരച്ചിടാന്‍ തീരുമാനിച്ചത്.
ജംഗ്ഷനോട് ചേര്‍ന്ന് പ്രധാന റോഡുകളിലെല്ലാം ഇപ്പോള്‍ കാല്‍നട യാത്രക്കാര്‍ക്കായി സീബ്രാ ലൈന്‍ വരച്ചിട്ടുണ്ട്. ഈ വരകള്‍ ശാസ്ത്രീയമല്ലെന്ന് പരാതികള്‍ ഇപ്പോള്‍ തന്നെ ഉയരുന്നുണ്ടെങ്കിലും കാലങ്ങളായുള്ള ആവശ്യത്തിന് പരിഹാരമായതില്‍ തെല്ല് ആശ്വസിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."