HOME
DETAILS

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്; വരും ദിവസങ്ങളില്‍ എങ്ങനെ എന്ന് നോക്കാം

  
Web Desk
May 12 2025 | 06:05 AM

Gold Prices Drop Sharply in Kerala Amid Easing India-Pakistan Tensions

കൊച്ചി: വില കുതിക്കുമെന്ന കഴിഞ്ഞ ദിവസങ്ങളിലെ സൂചനയെ മറികടന്ന് ഒരിടവേളക്ക് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ത്യ-പാക് യുദ്ധസമാനമായ സംഘര്‍ഷാവസ്ഥയില്‍ ഇളവ് വന്നതാണ് ഇപ്പോള്‍ കേരളത്തില്‍ സ്വര്‍ണവില കുറയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ ഓഹരി വിപണികളും ഇന്ന് വന്‍ മുന്നേറ്റത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ വിപണി കുതിക്കാനും സ്വര്‍ണ വില കുറയാനും സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്നത്തെ വില അറിയാം
71,040 രൂപയാണ് കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് 1,320 രൂപയാണ് പവന് കുറഞ്ഞത്. കുറഞ്ഞു. ഗ്രാമിന് 165 രൂപ കുറഞ്ഞ് 8,880 രൂപയായി. 

വിലവിവരം നോക്കാം

22കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 165 രൂപ, ഗ്രാം വില 8,755
പവന്‍ കുറഞ്ഞത് 160 രൂപ, പവന്‍ വില 71,040

24 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 180 രൂപ, ഗ്രാം വില 9,688
പവന്‍ കുറഞ്ഞത് 1,440 രൂപ, പവന്‍ വില 77,504

18 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 135 രൂപ, ഗ്രാം വില 7,266
പവന്‍ വര്‍ധന 1,080 രൂപ, പവന്‍ വില 58,128


കഴിഞ്ഞാഴ്ച 3350 ഡോളര്‍ വരെ എത്തിയ ശേഷം രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ യുദ്ധഭീതി നിലനിന്നിരുന്നതിനാല്‍ ഇന്ത്യയില്‍ സ്വര്‍ണവില കുറഞ്ഞിരുന്നില്ല. രാജ്യാന്തര വിപണിയില്‍ 3280 ഡോളറാണ് പുതിയ വില. മാത്രമല്ല, ഡോളര്‍ സൂചിക 100.54 ആയി ഉയര്‍ന്നു. രൂപയുടെ വിനിമയ നിരക്ക് 84.70 ആയി കരുത്ത് വര്‍ധിച്ചു.

സ്വര്‍ണവില കുറയാനുള്ള കാരണങ്ങള്‍

അമേരിക്കയും ബ്രിട്ടനും തമ്മില്‍ വ്യാപാര കരാര്‍ സംബന്ധിച്ച് ധാരണയായെന്നാണ് സൂചന. ലോകത്തെ പ്രധാന രാജ്യങ്ങള്‍ തമ്മില്‍ വ്യാപാര ഇളവ് അനുവദിക്കുന്നത് ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ കാരണമാകും. മാത്രമല്ല ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ച സ്വിറ്റ്സര്‍ലാന്റില്‍ നടക്കാനിരിക്കുകയാണ്. ഇത് വിജയം കണ്ടാല്‍ സ്വര്‍ണവില ഇനിയും കുറയുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ സമാധാനം കൈവന്നതും നിലവിലെ വിലക്കുറവിന് കാരണമാണ്. 

ഉപഭോക്താക്കള്‍ ചെയ്യേണ്ടത്
വിലയില്‍ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് സ്വര്‍ണം വാങ്ങുകയാണ്. പ്രത്യേകിച്ച് വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക്. ഇത്തരത്തില്‍ ബുക്ക് ചെയ്യുന്നത് വ്യാപാരികളെ സംബന്ധിച്ച് വലിയ നഷ്ടമാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ ജ്വല്ലറികളിലേക്ക് ആളുകള്‍ എത്തണമെങ്കില്‍ ഇത്തരത്തിലുള്ള ഓഫറുകള്‍ നല്‍കാതെ തരമില്ലെന്നും വ്യക്തമാക്കുന്നു. അതിനാല്‍ ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്യാം. അതേസമയം, ബുക്ക് ചെയ്യുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട വില, ഓഫര്‍, പണിക്കൂലി, തിരിച്ചുവില്‍ക്കുമ്പോഴുള്ള കാര്യങ്ങള്‍ തുടങ്ങി എല്ലാം ഉപഭോക്താവ് ചോദിച്ചറിയണം.

നിശ്ചിത തുക നല്‍കി സ്വര്‍ണം ബുക്ക് ചെയ്യുന്ന രീതിയാണ് അഡ്വാന്‍സ് ബുക്കിങ്. ആഭരണം വാങ്ങുന്ന സയമത്തോയോ ബുക്ക് ചെയ്യുന്ന സമയത്തേയോ വിലയില്‍ ഏതാണ് കുറവ്, ആ വിലക്ക് സ്വര്‍ണം ലഭിക്കും. ആവശ്യമുള്ള സമയം ആഭരണം വാങ്ങിയാല്‍ മതി. അതേസമയം, നല്‍കുന്ന തുകയ്ക്ക് അനുസരിച്ചാണ് ബുക്കിങ് കാലപരിധി നിശ്ചയിക്കുക. അഡ്വാന്‍സ് ബുക്ക് ചെയ്താല്‍ വില കൂടുന്നത് മൂലമുള്ള ആശങ്ക ഒഴിവാക്കാമെന്നതാണ് കാര്യം.

ആഭരണത്തേക്കാള്‍ മെച്ചപ്പെട്ട വഴികളുമുണ്ട് നിക്ഷേപകര്‍ക്ക്

നിക്ഷേപം എന്ന അര്‍ത്ഥത്തില്‍ ആഭരണം വാങ്ങുന്നത് ഒരു തരത്തില്‍ വലിയ നഷ്ടം വരുത്തുന്ന ഇടപാടാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 24 കാരറ്റ് സ്വര്‍ണം ആഭരണമായിട്ടല്ലാതെ വാങ്ങുകയോ ഗോള്‍ഡ് ഇ.ടി.എഫില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നതാകും ലാഭകരമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

24, 22, 18, 14 കാരറ്റുകളിലെ സ്വര്‍ണമാണ് കേരള വിപണിയില്‍ കൂടുതലും ലഭ്യമായിട്ടുള്ളത്. 24 കാരറ്റ് തങ്കത്തില്‍ സ്വര്‍ണക്കട്ടികളും കോയിനുകളുമാണ് ഉണ്ടാവുക. ബാക്കി എല്ലാ കാരറ്റുകളിലും ആഭരണങ്ങള്‍ ലഭ്യമാണ്. 14 കാരറ്റാണ് ഏറ്റവും വിലക്കുറവുള്ള സ്വര്‍ണം . ഇതില്‍ പകുതിയോളം സ്വര്‍ണവും ബാക്കി ഇതര ലോഹങ്ങളുമായിരിക്കും. വില കൂടിയ സാഹചര്യത്തില്‍ 18, 14 കാരറ്റ് ആഭരണങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കൂടുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

Date Price of 1 Pavan Gold (Rs.)
1-May-25 70200
2-May-25 Rs. 70,040 (Lowest of Month)
3-May-25 Rs. 70,040 (Lowest of Month)
4-May-25 Rs. 70,040 (Lowest of Month)
5-May-25 70200
6-May-25 72200
7-May-25 72600
8-May-25
(Morning)
Rs. 73,040 (Highest of Month)
8-May-25
(Evening)
71880
9-May-25 72120
10-May-25 72360
11-May-25
Yesterday »
72360
12-May-25
Today »
Rs. 71,040


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്‌സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും

uae
  •  a day ago
No Image

ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്‌റ്റോറുകള്‍ തുറന്നു

uae
  •  a day ago
No Image

കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും

National
  •  a day ago
No Image

ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ

Kerala
  •  a day ago
No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago