HOME
DETAILS

പ്രവാസികള്‍ക്ക് കോളടിച്ചു; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ 15 സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇന്‍ഡിഗോ

  
May 12 2025 | 06:05 AM

IndiGo to Launch 15 New Flights from UAE to India

ദുബൈ: ഫുജൈറയില്‍ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും ഇന്‍ഡിഗോ പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുന്നു. ഈ മാസം പതിനഞ്ചു മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. കണ്ണൂരില്‍ നിന്ന് രാത്രി 8.55ന് പുറപ്പെടുന്ന വിമാനം രാത്രി 11.25ന് ഫുജൈറയില്‍ എത്തിച്ചേരും. 

മുംബൈയിലേക്കുള്ള വിമാനം രാത്രി 12.25ന് പുറപ്പെട്ട് പുലര്‍ച്ചെ 4.50ന് മുംബൈയില്‍ എത്തും. മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 1.10ന് പുറപ്പെട്ട് പുലര്‍ച്ചെ 2.40ന് ഫുജൈറയില്‍ എത്തിച്ചേരും. 

പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കും.

ഇന്‍ഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തെ ലക്ഷ്യസ്ഥാനമാണ് ഫുജൈറ. രാജ്യാന്തര തലത്തില്‍ ഇന്‍ഡിഗോയുടെ 41-ാമത്തെ ലക്ഷ്യസ്ഥാനവുമാണ് ഫുജൈറ. ഇന്ത്യയില്‍ 90 ലക്ഷ്യസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 132 സെകടറുകളിലേക്കാണ് ഇന്‍ഡിഗോ നിലവില്‍ സര്‍വീസ് നടത്തുന്നത്. 

ഇന്ത്യയ്ക്കും യുഎഇയുടെ കിഴക്കന്‍ തീരത്തിനും ഇടയില്‍ വര്‍ധിച്ചുവരുന്ന യാത്രാ ആവശ്യം നിറവേറ്റുന്നതിന് ദിവസേന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ സഹായകമാകുമെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ദുബൈ, ഷാര്‍ജ യാത്രക്കാര്‍ക്കും തിരിച്ചും ഇന്‍ഡിഗോ പ്രത്യേക ബസ് സര്‍വീസ് സൗകര്യം ഒരുക്കും. അബൂദബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള എയര്‍ലൈനിന്റെ നിലവിലുള്ള സര്‍വീസുകള്‍ വഴി ഇവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും പുതിയ സര്‍വീസ് സഹായകമാകുമെന്നാണ് കരുതുന്നത്. 

'ഞങ്ങളുടെ 41ാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനവും യുഎഇയിലെ അഞ്ചാമത്തെ ലക്ഷ്യസ്ഥാനവുമായതിനാല്‍ പുതിയ വിമാന സര്‍വീസുകള്‍ പ്രാദേശിക കണക്റ്റിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്തും.' ഇന്‍ഡിഗോയുടെ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

2026ന്റെ തുടക്കത്തില്‍ രണ്ട് അധിക B7879 വിമാനങ്ങള്‍ കൂടി ഇന്‍ഡിഗോയുടെ പ്രവര്‍ത്തന ശൃംഖലയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

IndiGo Airlines is set to launch 15 new flight services connecting the UAE and India, offering greater travel flexibility and convenience for expatriates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  3 days ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  3 days ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  3 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  3 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  3 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  3 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  3 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  3 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  3 days ago