ബസ് സര്‍വിസ് നിര്‍ത്തിയത് ദുരിതമാകുന്നു
മാള: കൊടുങ്ങല്ലൂര്‍ നിന്ന് മാരേക്കാട് വഴി ചാലക്കുടിയിലേക്ക് ആരംഭിച്ച ബസ് സര്‍വീസ് നിര്‍ത്തിയത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഈ പ്രദേശത്ത് നിന്ന് ഇപ്പോള്‍ ചാലക്കുടിക്കും മാളയിലേക്കും പോകാന്‍ ബസ് കിട്ടണമെങ്കില്‍, മൂന്ന് കിലോമീറ്റര്‍ നടന്നോ ഓട്ടോറിക്ഷക്കോ, സഞ്ചരിച്ച് അഷ്ടമിച്ചിറയില്‍ എത്തണം.
കൊടുങ്ങല്ലൂരിലേക്ക് എത്താന്‍ ബസ് ലഭിക്കണമെങ്കില്‍ മൂന്ന് കിലോമീറ്റര്‍ നടന്നോ ഓട്ടോറിക്ഷക്കോ യാത്ര ചെയ്ത് കുന്നത്തേരിയില്‍ എത്തണം. ഗ്രാമപഞ്ചായത്തിലെ മാരേക്കാട് പ്രദേശത്ത് പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബസ് സര്‍വീസ് ആരംഭിച്ചത്.
ഓട്ടം തുടങ്ങിയ കെ.എസ്.ആര്.ടി.സി ബസിന് മാരേക്കാട് നാട്ടുകാര്‍ സ്വീകരണവും നല്‍കിയിരുന്നു. എന്നാല്‍ ബസ് ഏറെ വൈകാതെ ഓട്ടം നിര്‍ത്തിയതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയാണ്. മാരേക്കാട് പാലം ഉദ്ഘാടനം കഴിഞ്ഞ് കുന്നത്തേരിക്കും അഷ്ടമിച്ചിറക്കും ഇടയില്‍ പത്തോളം സ്ഥലങ്ങളില്‍ സ്ഥാപിച്ച ബസ് സ്റ്റോപ്പ് ബോര്‍ഡുകള്‍ ഇപ്പോള്‍ നോക്കുകുത്തികളായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."