'ട്രിപ്പിൾ സെഞ്ച്വറി' റെക്കോർഡിനരികെ അയ്യർ; സഞ്ജുവിന്റെ രാജസ്ഥാൻ കരുതിയിരിക്കണം
ജയ്പൂർ: ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾക്ക് പിന്നാലെ ഐപിഎൽ നിർത്തിവെച്ചിരുന്നു. ഇപ്പോൾ ഇരു രാജ്യങ്ങളും വെടിനിർത്തൽ സ്ഥിരീകരിച്ചതിന് പിന്നാലെ വീണ്ടും ഐപിഎൽ പുനരാംഭിക്കാൻ തീരുമാനമായിരിക്കുകയാണ്. മെയ് 17 മുതലാണ് ഐപിഎൽ വീണ്ടും തുടങ്ങുന്നത്. മെയ് 18ണ് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സും രാജസ്ഥാൻ റോയൽസുമാണ് നേർക്കുനേർ എത്തുന്നത്.
രാജസ്ഥാന്റെ തട്ടകമായ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പ്ലേ ഓഫിലേക്ക് മുന്നേറാൻ പഞ്ചാബിന് വിജയം അനിവാര്യമാണ്. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പഞ്ചാബ്. 15 പോയിന്റാണ് പഞ്ചാബിന്റെ കൈവശമുള്ളത്. എന്നാൽ രാജസ്ഥാൻ നേരത്തെ തന്നെ ഐപിഎല്ലിൽ നിന്നും പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ബാക്കിയുള്ള മത്സരങ്ങൾ വിജയിച്ചുകൊണ്ട് മടങ്ങാനാവും രാജസ്ഥാൻ ലക്ഷ്യം വെക്കുക.
ഈ നിർണായകമായ മത്സരത്തിൽ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ റെക്കോർഡാണ്. മത്സരത്തിൽ രണ്ട് ഫോറുകൾ കൂടി നേടിയാൽ ഐപിഎല്ലിൽ 300 ഫോറുകൾ പൂർത്തിയാക്കാൻ അയ്യരിന് സാധിക്കും. ഐപിഎല്ലിൽ 127 മത്സരങ്ങളിൽ നിന്നും ഇതുവരെ 300 ഫോറുകളാണ് അയ്യർ നേടിയിട്ടുള്ളത്. ഈ സീസണിൽ 27 ഫോറുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഈ സീസണിൽ 11 ഇന്നിംഗ്‌സുകളിൽ നിന്നും 405 റൺസ് ആണ് അയ്യർ നേടിയിട്ടുള്ളത്. 50.62 ശരാശരിയിലും 180.80 സ്ട്രൈക്ക് റേറ്റിലും ആണ് അയ്യർ ബാറ്റ് വീശിയത്. നാല് അർദ്ധ സെഞ്ച്വറികളാണ് പഞ്ചാബ് ക്യാപ്റ്റൻ നേടിയത്.
shreyas iyer need two four to create a great record in ipl
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."