HOME
DETAILS

കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

  
May 13 2025 | 06:05 AM

Hybrid cannabis worth Rs 9 crore seized at Karipur airport two arrested

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ രണ്ട് ആളുകളെ ഒമ്പത് കോടിയുടെ കഞ്ചാവുമായാണ് പൊലിസ് പിടികൂടിയത്. അബുദാബിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവാണ് ഇന്നലെ രാത്രി പൊലിസ് പിടിച്ചെടുത്തത്. മട്ടന്നൂർ ഇടവേലിക്കൽ കുഞ്ഞിപറമ്പത്ത് വീട്ടിൽ റിജിൽ, തലശേരി പെരുംന്താറ്റിൽ ഹിമം വീട്ടിൽ റോഷൻ ആർ ബാബു എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. 

അബുദാബിയിൽ നിന്നും എത്തിയ ഇത്തിഹാദ് എയർവെയ്സ് വിമാനത്തിലാണ് ഇവർ കഞ്ചാവ് കടത്തിയത്. ട്രോളി ബാഗുകളിൽ 14 കവറുകൾ ആയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എന്നാൽ ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയ ആൾ രക്ഷപ്പെടുകയായിരുന്നു ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലിസ് ആരംഭിച്ചിട്ടുണ്ട്.

കഞ്ചാവ് വാങ്ങാൻ വിമാനത്താവളത്തിലെത്തി കാത്തുനിൽക്കുകയായിരുന്നു ഇരുവരും. സംശയാസ്പദകമായ സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ പരിസരത്ത് കണ്ട ഇവരെ പൊലിസ് ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കടത്തിയ ആളെക്കുറിച്ച് വിവരം ലഭിച്ചിരുന്നത്. പൊലിസ് എത്തിയ വിവരം അറിഞ്ഞതിനു പിന്നാലെ ഇയാൾ ടാക്സിയും രക്ഷപ്പെടുകയായിരുന്നു. പോലിസിന്റെ പിടിയിലാവും എന്ന് ഉറപ്പായതോടെ ട്രോളി ബാഗ് കാറിൽ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.

Hybrid cannabis worth Rs 9 crore seized at Karipur airport two arrested



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസിന് വിലക്കേര്‍പ്പെടുത്തി ബാര്‍കൗണ്‍സില്‍

Kerala
  •  5 hours ago
No Image

നാളെ മുതൽ  മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് സർവിസുകൾ

Kerala
  •  5 hours ago
No Image

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്, രാജിവയ്‌ക്കേണ്ടിവരും; നടപടി കോടതിയുടെ കര്‍ശന ഇടപെടലിന് പിന്നാലെ

National
  •  5 hours ago
No Image

റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു

National
  •  13 hours ago
No Image

കറന്റ് അഫയേഴ്സ്-14-05-2025

PSC/UPSC
  •  13 hours ago
No Image

മുസ്‌ലിംകളിൽ വിഘടനവാദം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തി, അപമാനകരം, തനി തറ ഭാഷ'; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബി.ജെ.പി മന്ത്രിക്കെതിരേ കടുത്ത നിലപാടുമായി കോടതി

National
  •  14 hours ago
No Image

മാലിയിൽ സൈനിക ഭരണകൂടത്തിന്റെ കടുത്ത നീക്കം: എല്ലാ രാഷ്ട്രീയ പാർട്ടികളും പിരിച്ചുവിട്ടു

International
  •  14 hours ago
No Image

കെമിക്കൽ പ്ലാന്റിൽ സ്ഫോടനം: താമസക്കാർ വീടിനുള്ളിൽ തുടരാൻ നിർദേശം, ആയിരങ്ങൾക്ക് മുന്നറിയിപ്പ്

International
  •  14 hours ago
No Image

ചരിത്രത്തിൽ ഇടം നേടി ട്രംപിന്റെ സഊദി സന്ദർശനം: ഗസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും അമേരിക്കയുമായി ധാരണയിലെത്തിയതായി സഊദി അറേബ്യ

Saudi-arabia
  •  14 hours ago
No Image

ഉപരോധം പിൻവലിക്കുമെന്ന് പ്രഖ്യാപനം, സിറിയയിൽ ആഘോഷം, അമേരിക്കയും സിറിയയും ഇനി കൂട്ടുകാർ; ഇരു രാഷ്ട്രങ്ങളുടെയും നേതാക്കൾ തമ്മിലുള്ള സമാഗമം 25 വർഷത്തിനിടെ ആദ്യം

Saudi-arabia
  •  14 hours ago