HOME
DETAILS

നാളെ മുതൽ  മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് സർവിസുകൾ

  
May 15 2025 | 01:05 AM

Hajj Services to Begin Tomorrow from Three Embarkation Points

കരിപ്പൂർ: കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് സർവിസ് വെള്ളിയാഴ്ച ആരംഭിക്കുന്നതോടെ  22 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് വിമാനങ്ങൾ സർവിസ് നടത്തും. കൊച്ചിയിൽ നിന്നും ആദ്യ ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 5.55 ന് പുറപ്പെടുന്ന  വിമാനത്തിൽ  146 പുരുഷന്മാരും 143 സ്ത്രീകളും അന്ന് രാത്രി 8.20 നുള്ള രണ്ടാമത്തെ വിമാനത്തിൽ  146 പുരുഷന്മാരും 140 സ്ത്രീകളും യാത്രതിരിക്കും. 
ശനിയാഴ്ച  പുറപ്പെടുന്ന വിമാനത്തിൽ പൂർണമായും വനിതാ തീർഥാടകരാണ് ഉണ്ടാവുക. കൊച്ചി ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാത്രി ഏഴ് മണിക്ക്  മന്ത്രി പി.രാജീവ് നിർവഹിക്കും. 
വെള്ളിയാഴ്ച കോഴിക്കോട് നിന്നും രണ്ടും  കണ്ണൂരിൽ നിന്നും ഒരു വിമാനവുമാണ് സർവിസ് നടത്തുക.  കോഴിക്കോട് നിന്ന് ഇതുവരെ 14 വിമാനങ്ങളിലായി 2415 തീർഥാടകരും  കണ്ണൂരിൽ നിന്ന് എട്ട് വിമാനങ്ങളിലായി 1363 തീർഥാടകരും വിശുദ്ധ മക്കയിലെത്തി. ഇവർ സംഘങ്ങളായി എസ്.എച്ച്.ഐ മാരുടെ നേതൃത്തത്തിൽ ഉംറ കർമം നിർവഹിക്കുന്നതിനായി പുറപ്പെടുന്നുണ്ട്.

ഇന്ന്  കരിപ്പൂരിൽ നിന്ന്  മൂന്ന് വിമാനങ്ങളാണ്  സർവിസ് നടത്തുക. പുലർച്ചെ 12.30 നും രാവിലെ 7.40 നും വൈകുന്നേരം 4.05 നുമാണ് വിമാനങ്ങൾ പുറപ്പെടുക.  കണ്ണൂരിൽ നിന്ന്  പുലർച്ചെ 3.55 നും രാത്രി 7.25 നുമാണ് സർവിസ്.

കരിപ്പൂരിൽ ഇന്നലെ മൂന്ന് വിമാനങ്ങൾ സർവിസ് നടത്തി. വിവിധ സംഘങ്ങൾക്കുള്ള യാത്രയയപ്പ് സംഗമങ്ങളിൽ എം.എൽ.എമാരായ  രമേശ് ചെന്നിത്തല, പി.ടി.എ റഹീം, ടി.വി ഇബ്റാഹീം എന്നിവരും  ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ സി. മുഹമ്മദ് ഫൈസിയും  പങ്കെടുത്തു.

ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹജ്ജ് സെൽ സ്പെഷൽ ഓഫിസർ യു.അബ്ദുൽ കരീം,  അസി.സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, യുസുഫ് പടനിലം, അബ്ദു റഹ്മാൻ സഖാഫി ഊരകം, അബ്ദു റഊഫ് ബാഖവി കരിപ്പൂർ തുടങ്ങിയവർ  സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി

International
  •  4 days ago
No Image

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

Kerala
  •  4 days ago
No Image

മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം; മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുന്നു

Kerala
  •  4 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 days ago
No Image

പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി 

National
  •  4 days ago
No Image

കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

Kerala
  •  4 days ago
No Image

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി

Kerala
  •  4 days ago
No Image

ഇറാനിൽ ഇസ്റാഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു  

International
  •  4 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മ‍ൃതദേഹങ്ങൾ

National
  •  4 days ago
No Image

മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 days ago