HOME
DETAILS

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്, രാജിവയ്‌ക്കേണ്ടിവരും; നടപടി കോടതിയുടെ കര്‍ശന ഇടപെടലിന് പിന്നാലെ

  
Web Desk
May 15 2025 | 01:05 AM

BJP Minister Booked for Derogatory Comments Against Colonel Sophia Qureshi

ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വിജയ് ഷാക്കെതിരെ ഉടനടി കേസ് എടുക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകമാണ് കേസെടുത്തത്. മാന്‍പൂര്‍ പൊലിസാണ് കേസെടുത്തത്. വിജയ് ഷാക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നു.

പാകിസ്ഥാനെതിരായ ഇന്ത്യയുടെ 'ഓപറേഷൻ സിന്ദൂറി'നെക്കുറിച്ച് മാധ്യമങ്ങൾക്കു മുൻപിൽ വിശദീകരിച്ച് രാജ്യത്തിന്റെ അഭിമാനമായി മാറിയ കേണൽ സോഫിയ ഖുറേഷിയെ വർഗീയമായി അധിക്ഷേപിച്ച മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രിക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സോഫിയ ഖുറേഷിയെ 'ഭീകരവാദികളുടെ സഹോദരി' എന്നു വിശേഷിപ്പിച്ച ബി.ജെ.പി നേതാവായ മന്ത്രി വിജയ് ഷായുടെ പരാമർശം സ്വമേധയാ പരിഗണനയ്ക്കെടുത്ത് മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിമാരായ അതുൽ ശ്രീധരൻ, അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതായിരുന്നു നടപടി.

മന്ത്രിയുടെ നടപടി സോഫിയ ഖുറേഷിക്കെതിരേ മാത്രമുള്ളതല്ലെന്നും മുഴുവൻ സായുധ സേനകളെയും അപമാനിക്കുന്നതും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടത്തിലാക്കുന്നതുമാണെന്ന ശക്തമായ നിരീക്ഷണവും കോടതി നടത്തി. അപമാനകരം, അപകടകരം, അപരിഷ്‌കൃഭാഷ എന്നിങ്ങനെയാണ് ബെഞ്ച് ഇതിനെ വിശേഷിപ്പിച്ചത്. സമഗ്രത, പ്രൊഫഷനലിസം, അച്ചടക്കം, ത്യാഗം, നിസ്വാർഥത, ആദരവ്, അജയ്യമായ ധൈര്യം എന്നിവയെ പ്രതിഫലിപ്പിക്കുന്ന, ഏതൊരു പൗരനും വിലമതിക്കുന്ന ഒരുപക്ഷേ രാജ്യത്തെ ഏക സ്ഥാപനമാകും ഇന്ത്യൻ സായുധസേന. അതെല്ലാം മനസിലാക്കാൻ കഴിയുന്ന മന്ത്രി വിജയ് ഷാ, അപരിഷ്‌കൃതഭാഷയാണ് വനിതാ കേണലിനെതിരേ ഉപയോഗിച്ചത്. 

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരന്റെ സഹോദരിയാണ് കേണൽ സോഫിയ ഖുറേഷിയെന്നാണ് മന്ത്രി പറഞ്ഞതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. മുസ് ലിംകളായ ഏതൊരു വ്യക്തിയിലും വിഘടനവാദ വികാരം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തിയും മന്ത്രിയിൽനിന്നുണ്ടായി. അത് ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടത്തിലാക്കുന്നതാണ്- കോടതി ചൂണ്ടിക്കാട്ടി.  നാലുമണിക്കൂറിനുള്ളിൽ എഫ്.ഐ.ആർ ഫയൽ ചെയ്യാനാണ് പൊലിസിന് നിർദേശം ലഭിച്ചത്. എന്തെങ്കിലും വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യ നിയമപ്രകാരം ഡി.ജി.പി നടപടി നേരിടേണ്ടിവരുമെന്നു കോടതി മുന്നറിയിപ്പും നൽകി. കേസ് ഇന്നു രാവിലെ വീണ്ടും പരിഗണിക്കും.

മന്ത്രി രാജിവയ്‌ക്കേണ്ടി വരും

ഹൈക്കോടതി നിര്‍ദേശപ്രകാരം മന്ത്രി വിജയ് ഷായ്‌ക്കെതിരേ കേസെടുക്കുന്നതോടെ അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടിവരും. ബി.എന്‍.എസിലെ 152, 196(1) വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. 152 വകുപ്പ് പ്രകാരമാണ് ശിക്ഷിക്കപ്പെടുന്നതെങ്കില്‍ യഥാക്രമം ജീവപര്യന്തം അല്ലെങ്കില്‍ ഏഴുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 196(1) പകാരം ശിക്ഷ ലഭിക്കുന്നതെങ്കില്‍ അഞ്ചുവര്‍ഷവും ശിക്ഷ ലഭിക്കും. ജനപ്രാതിനിധ്യനിയമം അനുസരിച്ച് അയോഗ്യത ലഭിക്കുന്ന കുറ്റകൃത്യങ്ങളാണിവ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിൽ എങ്ങനെ എത്തിച്ചേരാം - സഊദിയിലെത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദമായ ഗതാഗത മാ​ർ​ഗങ്ങളെക്കുറിച്ച് അറിയാം

Saudi-arabia
  •  an hour ago
No Image

നെടുമ്പാശ്ശേരി ഹോട്ടല്‍ ജീവനക്കാരന്റെ അപകടമരണം: രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 hours ago
No Image

ഒമ്പത് ദിവസത്തെ പരിശോധന; കുവൈത്തില്‍ പിടിയിലായത് 400 ലധികം അനധികൃത താമസക്കാര്‍

Kuwait
  •  2 hours ago
No Image

പേൾ വ്യൂ റെസ്റ്റോറന്റ് ആൻഡ് കഫ്റ്റീരിയയിൽ തീപിടുത്തം തീ നിയന്ത്രണവിധേയമാക്കി ദുബൈ സിവിൽ ഡിഫൻസ് ; ആളപായമില്ല

uae
  •  3 hours ago
No Image

'തപാല്‍ വോട്ടുകളിലെ തിരിമറി'; സുധാകരനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala
  •  3 hours ago
No Image

യു.എസ്.എസ്, എല്‍എസ്എസ് പരീക്ഷാഫലം; യുഎസ്എസ് പരീക്ഷയില്‍ 38,782 പേരും എല്‍എസ്എസില്‍ 30,380 പേരും സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി  

Kerala
  •  3 hours ago
No Image

ലേബര്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് 49 പേര്‍ മരിച്ച സംഭവം; 2 മലയാളികളടക്കം 9 പേര്‍ക്ക് കഠിനതടവ് വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  4 hours ago
No Image

'ഒരു മന്ത്രിക്ക് യോജിച്ച പ്രവൃത്തിയാണോ ഇത്' സോഫിയ ഖുറൈഷിക്കെതിരായ ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശത്തില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

National
  •  4 hours ago
No Image

അമേരിക്കന്‍ ഭീമന്‍കമ്പനികളുമായി 90 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് സഊദി അരാംകോ

Saudi-arabia
  •  4 hours ago
No Image

ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പൊലിസില്‍ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍

Kerala
  •  5 hours ago