HOME
DETAILS

ഡാൻസ് കളിക്കുന്ന റോബോട്ട്; സംഭവം സത്യമാണ്, പ്രതികരണവുമായി ഇലോൺ മസ്‌ക് 

  
Web Desk
May 13 2025 | 13:05 PM

Dancing robot The incident is true Elon Musk responds

 

ഇലോൺ മസ്‌ക് പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ടെസ്‌ലയുടെ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ട് അതിമനോഹരമായി നൃത്തം ചെയ്യുന്നു. മനുഷ്യനെപ്പോലെ തന്നെ സാധാരണയായി നൃത്തം ചെയ്യുന്ന റോബോട്ടിന്റെ വീഡിയോയ്ക്ക് മസ്‌ക് ഒരു അടിക്കുറിപ്പ് നൽകിയിട്ടില്ലെങ്കിലും, അതേ ത്രെഡിൽ മസ്ക് പറയുന്നത് ഇങ്ങനെയാണ് 'This is real, real-time'.

2025-05-1318:05:21.suprabhaatham-news.png
 
 

വീഡിയോ കണ്ട് അത്ഭുതപ്പെട്ട ഒരു എക്സ് ഉപയോക്താവ്, ടെസ്‌ലയുടെ എഐ ചാറ്റ്ബോട്ടായ ഗ്രോക്കിനോട് ചോദിച്ചു, "ഇത് യഥാർത്ഥമാണോ, അതോ എഐ സൃഷ്ടിച്ചതാണോ?" ഗ്രോക്കിന്റെ മറുപടി ഇങ്ങനെയായിരുന്നു: 

"2025 മേയ് 13-ന് @elonmusk പങ്കുവെച്ച വീഡിയോ, ടെസ്‌ലയുടെ ഒപ്റ്റിമസ് റോബോട്ട് നൃത്തം ചെയ്യുന്ന യഥാർത്ഥ ദൃശ്യങ്ങളാണ് എന്നാണ് സാധ്യത. 2024 ഒക്ടോബറിൽ നടന്ന 'വീ, റോബോട്ട്' പരിപാടിയിൽ ടെസ്‌ല ഒപ്റ്റിമസിന്റെ നൃത്തം പ്രദർശിപ്പിച്ചിരുന്നു. 2025 ഏപ്രിലിൽ റോബോട്ടിന്റെ നടത്തത്തിലെ പുരോഗതിയും കമ്പനി അവതരിപ്പിച്ചിരുന്നു. വീഡിയോയുടെ ഉറവിടവും പശ്ചാത്തലവും ടെസ്‌ലയുടെ റോബോട്ടിക്‌സ് പ്രവർത്തനങ്ങളുമായി യോജിക്കുന്നു. എന്നിരുന്നാലും, മുൻകാല ഡെമോകളിൽ ടെലി-ഓപ്പറേഷൻ ഉപയോഗിച്ചിരുന്നത് ചിലർക്ക് സംശയം ഉയർത്തുന്നുണ്ട്, എങ്കിലും വീഡിയോയുടെ ആധികാരികതയെക്കുറിച്ച് തർക്കമില്ല. എഐ-നിർമിത വീഡിയോകൾ സാധ്യമാണെങ്കിലും, ഈ വീഡിയോ വ്യാജമാണെന്നതിന് തെളിവുകളില്ല."

ഒപ്റ്റിമസിന്റെ സാധ്യതകൾ
ഒപ്റ്റിമസ് റോബോട്ടിന്റെ പ്രാരംഭ അവതരണ വേളയിൽ ഇലോൺ മസ്‌ക് പറഞ്ഞത് ഇങ്ങനെയാണ്: "ഇത് നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റും. ഇത് ഒരു അധ്യാപകനാകാം, നമുടെ കുട്ടികളെ പരിപാലിക്കാം, നമ്മുടെ നായയെ നടത്താം, പുൽത്തകിടി വെട്ടാം, സാധനങ്ങൾ വാങ്ങാം, സുഹൃത്താകാം, പാനീയങ്ങൾ വിളമ്പാം. പിന്നെ മനസ്സിൽ തോന്നുന്ന എന്തും ഇത് ചെയ്യും, അത് അതിശയകരമായിരിക്കും."

ടെസ്‌ലയുടെ ഈ നൂതന സാങ്കേതികവിദ്യ, മനുഷ്യജീവിതത്തെ കൂടുതൽ സൗകര്യപ്രദവും സമ്പന്നവുമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഒപ്റ്റിമസിന്റെ ഈ നൃത്തചുവടുകൾ, ഭാവിയിൽ റോബോട്ടുകൾ മനുഷ്യരുമായി എത്രത്തോളം സമന്വയിച്ച് പ്രവർത്തിക്കുമെന്നതിന്റെ ഒരു സൂചനയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു

National
  •  13 hours ago
No Image

കറന്റ് അഫയേഴ്സ്-14-05-2025

PSC/UPSC
  •  14 hours ago
No Image

മുസ്‌ലിംകളിൽ വിഘടനവാദം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തി, അപമാനകരം, തനി തറ ഭാഷ'; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബി.ജെ.പി മന്ത്രിക്കെതിരേ കടുത്ത നിലപാടുമായി കോടതി

National
  •  14 hours ago
No Image

മാലിയിൽ സൈനിക ഭരണകൂടത്തിന്റെ കടുത്ത നീക്കം: എല്ലാ രാഷ്ട്രീയ പാർട്ടികളും പിരിച്ചുവിട്ടു

International
  •  14 hours ago
No Image

കെമിക്കൽ പ്ലാന്റിൽ സ്ഫോടനം: താമസക്കാർ വീടിനുള്ളിൽ തുടരാൻ നിർദേശം, ആയിരങ്ങൾക്ക് മുന്നറിയിപ്പ്

International
  •  14 hours ago
No Image

ചരിത്രത്തിൽ ഇടം നേടി ട്രംപിന്റെ സഊദി സന്ദർശനം: ഗസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും അമേരിക്കയുമായി ധാരണയിലെത്തിയതായി സഊദി അറേബ്യ

Saudi-arabia
  •  14 hours ago
No Image

ഉപരോധം പിൻവലിക്കുമെന്ന് പ്രഖ്യാപനം, സിറിയയിൽ ആഘോഷം, അമേരിക്കയും സിറിയയും ഇനി കൂട്ടുകാർ; ഇരു രാഷ്ട്രങ്ങളുടെയും നേതാക്കൾ തമ്മിലുള്ള സമാഗമം 25 വർഷത്തിനിടെ ആദ്യം

Saudi-arabia
  •  14 hours ago
No Image

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: 2023-ലെ നിയമത്തിനെതിരെ ഹരജി , കേസ് പരി​ഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി

National
  •  15 hours ago
No Image

പഴകിയ ഭക്ഷണ വിതരണം: വന്ദേഭാരതിന്റെ കാറ്ററിങ് സ്ഥാപനത്തിന് ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ

Kerala
  •  15 hours ago
No Image

സിന്ധു നദീജല കരാർ; പാകിസ്ഥാൻ ഇന്ത്യക്ക് കത്തെഴുതി; കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം

National
  •  15 hours ago