HOME
DETAILS

എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള; പത്തനംതിട്ടയിൽ16 മുതല്‍

  
May 13 2025 | 13:05 PM

ente keralam expo 2025 pathanamthitta

പത്തനംതിട്ട:രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് 'എന്റെ കേരളം' പ്രദര്‍ശന വിപണന കലാമേളയ്ക്കായി പത്തനംതിട്ട ഇടത്താവളത്തില്‍ ഒരുങ്ങുന്നത് 71,000  ചതുരശ്രയടി പവലിയന്‍. അത്യാധുനിക ജര്‍മന്‍ ഹാങ്കറിലാണ് നിര്‍മാണം.16 മുതല്‍ 22 വരെയാണ് മേള. ഉദ്ഘാടനം 16ന് വൈകിട്ട് അഞ്ചിന്  മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും.

പവലിയനുള്ളില്‍ പ്ലൈവുഡ് ഉപയോഗിച്ചാണ് പ്ലാറ്റ്‌ഫോം. 45000 ചതുരശ്രയടിയില്‍ പൂര്‍ണമായും ശീതികരിച്ച 186 സ്റ്റാളുകള്‍ ക്രമീകരിക്കും. സ്റ്റാളുകള്‍ക്കിടയില്‍ സുഗമമായ സഞ്ചാരം ഉറപ്പാക്കും. ഭിന്നശേഷിക്കാര്‍ക്കായി റാമ്പുകളുണ്ട്.  ദിവസവും വൈകിട്ട് 6.30 മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. വേദി ഉള്‍പ്പെടെ 8073 ചതുരശ്രയടി കലാപരിപാടിക്കായി ഒരുക്കിയിരിക്കുന്നു. ഇതിനോട് ചേര്‍ന്ന് 5400 ചതുരശ്ര അടിയില്‍ ഭക്ഷ്യ സ്റ്റാളുകളുണ്ട്. 1615 ചതുരശ്രയടിയിലാണ് അടുക്കള. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷ്യവിതരണം. ഒരേ സമയം 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകും. 1500 ചതുരശ്രയടിയിലുള്ള ശിതീകരിച്ച മിനി സിനിമാ തിയേറ്ററും ഒരുക്കിയിട്ടുണ്ട്.

പൊലിസ് ഡോഗ് ഷോ, കൃഷി- അനുബന്ധ ഉപകരണങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവയ്ക്കായി 6189 ചതുരശ്ര അടിയില്‍ തുറസായ സ്ഥലവും മേളയിലുണ്ടാകും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമേ വാണിജ്യ സ്റ്റാളുകളുമുണ്ട്. വിവിധ സര്‍ക്കാര്‍ സേവനം, ക്ഷേമ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ബയോ ടോയ്‌ലറ്റുകളുണ്ട്. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യം.

മേളയോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവസാന ഘട്ടം ഒരുക്കം വിലയിരുത്തി. മാലിന്യ നിര്‍മാര്‍ജനം ശുചിത്വ മിഷന്‍ നിര്‍വഹിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയവും മെഡിക്കല്‍ സംഘമുണ്ടാകും. അഗ്നിരക്ഷാ സേന, പൊലിസ് എന്നിവയുടെ സേവനം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

എം.എല്‍.എമാരായ മാത്യു ടി തോമസ്, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എ.ഡി.എം ബി ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി ജോണ്‍, ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂമിയിൽ നിന്ന് ഓക്സിജൻ അപ്രത്യക്ഷമാവും; മനുഷ്യനും മറ്റു ജീവിജാലങ്ങൾക്കും അതിജീവനം അസാധ്യമാകും; പുതിയ ഗവേഷണ റിപ്പോർട്ട്

International
  •  8 hours ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നാല്‍ 400 ദിര്‍ഹം പിഴ; നടപടികള്‍ കടുപ്പിച്ച് അബൂദബി പൊലിസ്

uae
  •  8 hours ago
No Image

വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 hours ago
No Image

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്; ഭീകരവാദികളുടെ സഹോദരിയെന്ന് പരാമര്‍ശം

National
  •  8 hours ago
No Image

ബ്ലൂ റെസിഡന്‍സി വിസ അപേക്ഷകര്‍ക്ക് 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ച് യുഎഇ; യോഗ്യത, അപേക്ഷ, നിങ്ങള്‍ അറിയേണ്ടതല്ലാം

uae
  •  9 hours ago
No Image

അഭിഭാഷകയെ മര്‍ദ്ദിച്ചതില്‍ നടപടി; സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന് സസ്‌പെന്‍ഷന്‍ 

Kerala
  •  9 hours ago
No Image

വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയ്ക്ക് സീനിയര്‍ അഭിഭാഷകനില്‍ നിന്ന് മര്‍ദ്ദനം

Kerala
  •  10 hours ago
No Image

ആദംപൂർ വ്യോമതാവളം തകർത്തുവെന്ന പാക് അവകാശവാദം തള്ളി; വ്യോമ താവളത്തിൽ മോദിയുടെ സന്ദർശനം

National
  •  10 hours ago
No Image

ഞണ്ടുകൾ മുതൽ സ്രാവുകൾ വരെ: വിഷ ആൽഗകളുടെ മുന്നിൽ 200-ലധികം സമുദ്രജീവികൾ തോറ്റു വീഴുന്നു

International
  •  11 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  11 hours ago